ലണ്ടന്‍: സമുദ്രങ്ങളിലെ താപനില ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് പഠനറിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥ വ്യതിയാന സര്‍വീസായ കോപ്പര്‍നിക്കസാണ് സമുദ്ര താപനില സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. 2016-ലാണ് ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
എന്നാല്‍ അത് മറികടന്ന് നിലവില്‍ 20.96 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുകയായിരുന്നു. താപനില ഉയര്‍ന്ന വെള്ളത്തിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും. അപ്പോള്‍ ഭൂമിയിലെ കൂടിയ താപനിലയ്ക്ക് കാരണമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ തന്നെ തുടരും. ഇത് സമുദ്രത്തിലേക്ക് ഒഴുകുന്ന മഞ്ഞുകട്ടകള്‍ ഉരുകുന്നത് വേഗത്തിലാക്കുകയും സമുദ്രനിരപ്പ് ഉയരാനുമിടയാക്കും.