Connect with us

EDUCATION

‘വിദ്യാർത്ഥികൾക്കുള്ള പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നൽകരുത്’; അധ്യാപകര്‍ക്ക് നിർദേശവുമായി ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ്

പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നൽകി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസിൽ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നു, അതുകൊണ്ട് ഈ രീതി പൂർണമായി ഒഴിവാക്കണമെന്നാണ് നിർദേശം

Published

on

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പില്‍ നൽകരുതെന്ന് നിർദേശം. നോട്‌സ് ഉള്‍പ്പെടെയുള്ളവ വാട്‌സ്ആപ്പില്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇപ്പോഴത്തെ നിര്‍ദേശം. ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റിന്റേതാണ് നടപടി.

പഠനക്കുറിപ്പു ഉള്‍പ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നൽകി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസിൽ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നു. അതുകൊണ്ട് ഈ രീതി പൂർണമായി ഒഴിവാക്കണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ മേഖല ഡെപ്യൂട്ടി ഡയറക്‌ടർമാർ ഇടവിട്ട് സ്കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയർ സെക്കൻഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ ഉത്തരവിട്ടു. കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അവരുടെ പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നു.

EDUCATION

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 2024 ന്; സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു

പരീക്ഷ ഡിസംബർ 15 ന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും.

Published

on

സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 2024-ന് സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു.

. https://ctet.nic.in/ വഴി ഒക്ടോബർ 16 വരെ അപേക്ഷിക്കാം.

. പരീക്ഷ ഡിസംബർ 15 ന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും.

. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ ഒന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയും നടക്കും.

Continue Reading

EDUCATION

LBS 2024; നഴ്സിംഗ് പാരാമെഡിക്കൽ അഡ്മിഷന്റെ ആദ്യ സ്പെഷ്യൽ അലോട്ട്മെന്റ് സെപ്റ്റംബർ 23ന്

നേരത്തെ ഉള്ള ഓപ്ഷനുകൾ ഒന്നും ഇപ്പോൾ വെബ്സൈറ്റിൽ കാണാൻ സാധിക്കുകയില്ല. വിദ്യാർത്ഥികൾ പുതിയ ഓപ്ഷൻ നൽകേണ്ടതാണ്.

Published

on

സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റിനായി വിദ്യാർത്ഥികൾ പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെ ഓപ്ഷൻ രജിസ്ട്രേഷൻ നൽകേണ്ടതാണ്.

. നേരത്തെ ഉള്ള ഓപ്ഷനുകൾ ഒന്നും ഇപ്പോൾ വെബ്സൈറ്റിൽ കാണാൻ സാധിക്കുകയില്ല. വിദ്യാർത്ഥികൾ പുതിയ ഓപ്ഷൻ നൽകേണ്ടതാണ്.

. നിലവിൽ ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ അടുത്ത സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റ് ആയി NOC സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

. നിലവിൽ അഡ്മിഷൻ എടുത്ത് സ്പെഷ്യൽ അലോട്ട്മെന്റ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ അവർക്ക് നേരത്തെയുള്ള സീറ്റ് നഷ്ടപ്പെടുന്നതാണ്.

. പുതുതായി അനുവദിച്ച കോളേജുകളിലെ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്. പ്രത്യേക ശ്രദ്ധിക്കുക ഫിസിയോതെറാപ്പിക്ക് കോട്ടയം ഗവൺമെന്റ് കോളേജിൽ സീറ്റ് അനുവദിച്ചിട്ടുണ്ട്.

. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതുതായി BSc ന്യൂക്ലിയർ മെഡിസിൻ അനുവദിച്ചിട്ടുണ്ട്.

. സെപ്റ്റംബർ ഇരുപതാം തീയതി വരെ നിലവിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ എടുക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ വേക്കൻസി ലിസ്റ്റ് വരുന്നതിനുമുമ്പ് തന്നെ ഓപ്ഷൻ രജിസ്ട്രേഷൻ കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

Continue Reading

EDUCATION

ഇന്റഗ്രേറ്റഡ് എൽ.എൽ.ബി; അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

Published

on

2024-25 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ 12ന് പ്രസിദ്ധീകരിച്ച താത്കാലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും സംബന്ധിച്ച് സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിശദവിവരങ്ങൾക്ക്
https://www.cee.kerala.gov.in/llb52024/

Continue Reading

Trending