Connect with us

india

യുപിയില്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു

Published

on

യുപിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് അപെക്‌സ് ചൈല്‍ഡ് റൈറ്റ്‌സ്‌ബോഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി വരികയാണെന്നും കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു.

india

രാജ്യ തലസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാര്‍ഥികള്‍

1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Published

on

ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 70 സീറ്റുകളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടര്‍ച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാര്‍ട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്.

ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡല്‍ഹിയില്‍ വന്‍ വിജയം ആവര്‍ത്തിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാള്‍ എന്ന ഒറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ആയുധം. യമുനയില്‍ ബിജെപി വിഷം കലര്‍ത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങള്‍ കെജ്‌രിവാള്‍ ഉയര്‍ത്തി.

മദ്യനയ അഴിമതി, കെജ്‌രിവാളിന്റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും, കൂടുതല്‍ സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും ആണ് കോണ്‍ഗ്രസും ബിജെപിയും ആം ആദ്മി പാര്‍ട്ടിയെ നേരിട്ടത്. ഇതിന് പുറമേ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്.

Continue Reading

india

യു.പിയിലെ പ്രയാഗ്രാജില്‍ മോദിയുടെ കുംഭസ്‌നാനം: പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമോ?

ഹിന്ദുത്വ വോട്ടുകളെ കയ്യില്‍ പിടിക്കാനും ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധ നിലനിര്‍ത്താനുമുള്ള നീക്കമാണോ എന്ന സംശയമാണ് ഉയരുന്നത്.

Published

on

യു.പിയിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തത് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം. ഈ സമയം കൃത്യമായി തിരഞ്ഞെടുക്കപ്പെട്ടതാണോ എന്നതിനെ കുറിച്ച് രാഷ്ട്രീയമണ്ഡലങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഹിന്ദുത്വ വോട്ടുകളെ കയ്യില്‍ പിടിക്കാനും ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധ നിലനിര്‍ത്താനുമുള്ള നീക്കമാണോ എന്ന സംശയമാണ് ഉയരുന്നത്.

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശഭരിതമായിരുന്നു. മൂന്നാംവട്ടം അധികാരത്തില്‍ തുടരാന്‍ ആം ആദ്മി പാര്‍ട്ടിയും, അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍, പ്രധാനമന്ത്രി മോദിയുടെ കുംഭമേളയിലെ പുണ്യസ്‌നാനം ഗംഭീരമായ രാഷ്ട്രീയ പ്രചാരണം എന്ന് തന്നെ പറയേണ്ടി വരും.

മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടാനായിരിക്കും മോദിയുടെ ഈ സന്ദര്‍ശനം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് കന്യാകുമാരിയില്‍ ധ്യാനമിരുന്ന മോദി, ഇപ്പോള്‍ കുംഭസ്‌നാനത്തിലൂടെ വീണ്ടും ഹിന്ദുത്വ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നു. മധ്യവര്‍ഗ്ഗത്തിന് വേണ്ടി നികുതി ഇളവുകള്‍ പ്രഖ്യാപിച്ച ബിജെപി, ഹിന്ദുത്വ ബഹുമതിയെ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ നീക്കവും ഇതോടൊപ്പം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Continue Reading

india

അമ്പമ്പോ… 311 തവണ നിയമം ലംഘിച്ച ആള്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴ; സ്‌കൂട്ടര്‍ പിടിച്ചെടുത്ത് പൊലീസ്

സ്‌കൂട്ടറിന്റെ വില എണ്‍പതിനായിരം രൂപ എന്നാല്‍ പിഴ വന്നത് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ്.

Published

on

നിരത്ത് ഇറങ്ങുമ്പോഴൊക്കെ  നിരന്തരം ട്രാഫിക് നിയമലംഘനം നടത്തിയ യുവാവിന്റെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടര്‍ച്ചയായ ഗതാഗത നിയമ ലംഘനങ്ങള്‍ പണികൊടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചത്. സ്‌കൂട്ടറിന്റെ വില എണ്‍പതിനായിരം രൂപ എന്നാല്‍ പിഴ വന്നത് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ്. സ്‌കൂട്ടര്‍ ബംഗളൂരു ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സിഗ്‌നല്‍ തെറ്റിച്ച് വാഹനമോടിക്കല്‍, അമിത വേഗത, ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് തെറ്റിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയിരിക്കുന്നത്.

പൊലീസിന്റെയും ട്രാഫിക് ക്യാമറകളുടേയും കണ്ണില്‍പ്പെട്ട ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഈ ഫൈന്‍. പൊലീസിനെയും ക്യാമറ കണ്ണുകളെയും വെട്ടിച്ച് നടത്തിയ നിയമലംഘനങ്ങളും അനവധിയാണ്. 2023 ഫെബ്രുവരി മുതല്‍ ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. സുദീപിന് ഇതുവരെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 1,75,000 രൂപയിലധികമാണ്.

Continue Reading

Trending