Connect with us

kerala

പരീക്ഷക്ക് ബൈക്കില്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

ഒപ്പം യാത്രചെയ്തിരുന്ന എടപ്പലം കരിമ്പ്യാര്‍തൊടി അബ്ദുല്‍ സമദിന്റെ മകന്‍ സഫ്‌വാന്‍ പരിക്കുകളോടെ ചികിത്സയിലാണ്

Published

on

പരീക്ഷയ്ക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 9ന് കൊപ്പം പുലാശ്ശേരിയില്‍ ബൈക്കും ഗുഡ്‌സ് ആപ്പേയും കൂട്ടിയിടിച്ചാണ് അപകടം. പുലാശ്ശേരി ഗവ. എല്‍.പി സ്‌കൂളിനടുത്ത് വെച്ചാണ് ഗുഡ്‌സ് ആപ്പേയുമായി കൂട്ടിയിടിച്ചത്.

നടുവട്ടം കൂര്‍ക്കപ്പറമ്പ് പാട്ടാരത്തില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ അര്‍ഫാസ് (17) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്തിരുന്ന എടപ്പലം കരിമ്പ്യാര്‍തൊടി അബ്ദുല്‍ സമദിന്റെ മകന്‍ സഫ്‌വാന്‍ (17) പരിക്കുകളോടെ ചികിത്സയിലാണ്.

കരിങ്ങനാട് സലഫിയ്യ അറബി കോളജില്‍ അഫ്‌ളലുല്‍ ഉലമ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അപകടം നടന്നയുടനെ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അര്‍ഫാസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 

kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

Published

on

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.

Continue Reading

kerala

പരിശീലനത്തിനിടെ പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി

ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Published

on

കൊച്ചിയില്‍ പരിശീലനത്തിനിടെ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ടാന്‍സാനിയയില്‍ നിന്ന് പരിശീലനത്തിനെത്തിയ നാവികന്‍ തേവര പാലത്തില്‍ നിന്ന് ചാടിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നേവിയും ഫയര്‍ഫോഴ്‌സും തിരിച്ചില്‍ നടത്തുകയാണ്.

Continue Reading

kerala

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

Published

on

പാലക്കാട് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ പാലക്കാഴി ചോലാക്കാടന്‍ വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദില്‍ ( 14) നെയാണ് വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകല്‍ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Continue Reading

Trending