Connect with us

kerala

ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന് വിദ്യാര്‍ത്ഥിനിയെ വഴിതടഞ്ഞ് മര്‍ദിച്ചു; യുവാവ് പിടിയില്‍

ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് അറസ്റ്റിലായത്

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന് വിദ്യാര്‍ത്ഥിനിയെ വഴിതടഞ്ഞ് മര്‍ദിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് അറസ്റ്റിലായത്.

മൂടാടിയിലുളള സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിദേശത്ത് ജോലി ചെയ്യുന്ന സജില്‍ ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സേജ് അയച്ച് ശല്യപ്പെടുത്തുമായിരുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്യുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സജില്‍ വിദേശത്ത് നിന്ന് എത്തിയത്.

ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തുവെച്ച് തടഞ്ഞുനിര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന് ഇയാള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സജിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

kerala

പ്ലസ് വണ്‍ പരീക്ഷയിലെ ആള്‍മാറാട്ടം; വിദ്യാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യത

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.

Published

on

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി വന്നതില്‍ സംശയം തോന്നി പിന്നാലെം നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം മനസ്സിലാകുന്നത്.

സംഭവത്തില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.

ആര്‍എസി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓപ്പണ്‍സ്‌കീമില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പകരമായാണ് ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പരീക്ഷയെഴുതാനെത്തിയത്.

എന്നാല്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്. അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Continue Reading

kerala

എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് 6 കോടി 75 ലക്ഷം രൂപ പിടികൂടി

സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

Published

on

എറണാകുളം ബ്രോഡ് വേയിലെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്നും 6 കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

വസ്ത്ര വ്യാപാര മേഖലയിലെ മൊത്ത വില്‍പ്പന കടകള്‍ വഴി വന്‍തോതില്‍ നികുതിയടക്കാതെ പണം സൂക്ഷിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് ജി എസ് റ്റി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഞ്ചുകോടി രൂപയില്‍ അധികം കണക്കില്‍ പെടാതെ കണ്ടെത്തിയാല്‍ ഉടമയെ അറസ്റ്റ് ചെയ്യണമെന്നുള്ള നിയമം നിലനില്‍ക്കെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപയ്ക്ക് മുകളില്‍ പണം പിടികൂടിയിട്ടും തുടര്‍നടപടികള്‍ വൈകുകയാണ് എന്നാണ് ആരോപണം. ഉന്നത തല ബന്ധങ്ങളാണ് പിടികൂടിയ പണത്തിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

ബ്രോഡ് വേ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര മേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങള്‍ അന്വേഷണപരിധിയിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

Continue Reading

kerala

ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനിടിച്ചു മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്‌സില്‍ നിന്നാണ് എസ്.ഐ പണം എടുത്തത്. ആകെ പഴ്‌സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്ന് 3000 രൂപയായിരുന്നു എടുത്തത്.

പഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്‌ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

Continue Reading

Trending