Connect with us

kerala

എസ്.ടി.യു സമരസന്ദേശ യാത്രക്ക് പാലക്കാട് ജില്ലയിൽ സ്വീകരണം നൽകി

ജില്ലാ അതൃത്തിയായ ചാലിശേരിയിൽ എത്തിയ യാത്രയെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലത്തന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ്,എസ്.ടി.യു നേതാക്കൾ സ്വീകരിച്ചു.

Published

on

പാലക്കാട്:ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുള്ള നയിക്കുന്ന എസ് ടി യു സമര സന്ദേശ യാത്രക്ക് പാലക്കാട് ജില്ലയിൽ സ്വീകരണം നൽകി.ജില്ലാ അതൃത്തിയായ ചാലിശേരിയിൽ എത്തിയ യാത്രയെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലത്തന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ്,എസ്.ടി.യു നേതാക്കൾ സ്വീകരിച്ചു.

സമരസന്ദേശ യാത്ര പര്യടനത്തിന്റെ ജില്ലാ തല ഉൽഘാടനം തൃത്താലയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായ മംഗലം ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു എസ്.ടി.യു മണ്ഡലം പ്രസിഡന്റ് സക്കീർ പി.പി സ്വാഗതം പറഞ്ഞു നായകൻ അഡ്വ.എം.റഹ്മത്തുള്ള വൈസ് ക്യാപ്റ്റൻ യു.പോക്കർ ഡയരക്ടർ കെ.പി മുഹമ്മദ് അഷ്റഫ് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ സലാം മാസ്റ്റർ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്അഷ്റഫ് എടനീർ ജില്ലാ പ്രസിഡൻറ് പി.എം മുസ്തഫ തങ്ങൾ,അസീസ് ആലൂർ,ടി.കെ ചേക്കുട്ടി,സക്കറിയ കsമുണ്ട,കെ.വി മുസ്തഫ,മുനീബ് ഹസൻ,മുബീൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒറ്റപ്പാലത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് പി.എ തങ്ങൾ ഉൽഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ പി.പി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു കൺവീനർ മേഡയിൽ ബാപ്പുട്ടി സ്വാഗതം പറഞ്ഞു യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പി.പി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി ക്യാപ്റ്റൻ അഡ്വ.എം റഹ്മത്തുള്ള വൈസ് ക്യാപ്റ്റൻ യു.പോക്കർ,സ്ഥിരാംഗം വല്ലാഞ്ചിറ അബ്ദുൾ മജീദ്,കെ.പി ഉമ്മർ,നാസർ പാദാക്കര,അബ്ദുൾ റഹ്മാൻ ചളവറ,പി.എം.എ ജലീൽ,അനിത ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

പാലക്കാട് നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.എൻ.എ ഖാദർ ഉൽഘാടനം ചെയ്തു നാസർ എസ്.എം അധ്യക്ഷത വഹിച്ചു പി.കെ ഹസ്സനിപ്പ സ്വാഗതം പറഞ്ഞു യാത്ര ലീഡർ അഡ്വ. എം റഹ്മത്തുള്ള,ഡയരക്ടർ കെ.പി മുഹമ്മദ് അഷ്റഫ് സ്ഥിരാംഗം ഉമ്മർ ഒട്ടുമ്മൽ എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ മുസ്തഫ പ്രസംഗിച്ചു.യാത്ര രാത്രിയോടെ പൊന്നങ്കോട് സമാപിച്ചു.

പൊതുമേഖല സ്ഥാപനങ്ങളടക്കമുള്ള തൊഴിൽ ഇടങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും തൊഴിൽ മേഖല നേരിടുന്ന മറ്റു പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചും രാജ്യത്ത് രൂപപ്പെട്ട മതേതര കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചും ബഹുസ്വരതക്ക് വേണ്ടിയും ഒക്ടോബർ 21ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്.

kerala

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി

സൂക്ഷിച്ചത് പൂജാ മുറിയില്‍

Published

on

കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടി. 1.2 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. തലശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

അതേസമയം പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. കഞ്ചാവും എംഡിഎംഎയും പ്രതി സൂക്ഷിച്ചിരുന്നത് പൂജാ മുറിയിലായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് പ്രതിയുടെ സഹോദരനും മൊഴി നല്‍കി.

മൂന്ന് ദിവസം മുമ്പ് പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്ന് പൊലീസിന് ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല.

പൊലീസ് സംഭവത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; മരണങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥ മൂലം

‘ഉന്നതതല അന്വേഷണം വേണം’

Published

on

മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ മരണം സര്‍ക്കാര്‍ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങള്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല.പുതിയ ബ്ളോക്കില്‍ തീ പിടുത്തത്തിന് കാരണമായ നിലവാരം കുറഞ്ഞ ബാറ്ററികള്‍ വാങ്ങിയതില്‍ മുതല്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്വവും അഴിമതിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ബ്ലോക്കിന്റെ വയറിങ്ങിലും നിലവാരം കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനമോ ടെക്‌നീഷ്യന്‍മാരോ ഇല്ലാതിരുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. രോഗികളെ പുറത്തെത്തിക്കേണ്ട വഴികളില്‍ വേസ്റ്റ് കൂടിക്കിടന്നിരുന്നതും, ഗോവണിപ്പടികളില്‍ പഴയ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരുന്നതും ചുറ്റു മതിലിന് എമര്‍ജന്‍സി ഗേറ്റില്ലാത്തതു മൂലം മതില്‍ പൊളിച്ച് ആംബുലന്‍സ് കൊണ്ടുവരേണ്ടി വന്നതുമെല്ലാം ജനങ്ങളുടെ ജീവന് ഈ സര്‍ക്കാര്‍ കല്പിക്കുന്ന പുല്ലു വിലയുടെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പോലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്ത ഈ സര്‍ക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ബാധ്യതയായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദുരന്തത്തില്‍ മരിച്ച അഞ്ചു പേരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും ഈ സംഭവത്തെക്കുറിച്ച് അടിയന്തിരമായി ഉന്നത തല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തില്‍ 385 കിലോ പഴകിയ മത്സ്യം പിടികൂടി

ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തില്‍ നിന്നും 385 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.

പഴകിയ മത്സ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരത്തിലുള്ള ചൂര മീനുകളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. പിടികൂടിയ പഴകിയ മീനുകള്‍ എല്ലാം നശിപ്പിച്ചു.

Continue Reading

Trending