Connect with us

News

ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.6 തീവ്രത, തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്.

Published

on

ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആണവനിലയങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുന്നതായും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.

 

News

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്

Published

on

കോഴിക്കോട് തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30ഓടെയായിരുന്നു അപകടം. ഇലക്ട്രിക് ലൈന്‍ തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

Continue Reading

kerala

കപ്പല്‍ അപകടം; 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു

കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു

Published

on

കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളിലാണ് ഇവരെ കരക്കെത്തിച്ചത്. കടലില്‍ മുങ്ങിയ കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

കപ്പലിലെ കണ്ടെയ്‌നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി ചെരിഞ്ഞ കപ്പലിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ എംഎസ്സി എല്‍സ കപ്പല്‍ കമ്പനി നടത്തിയ നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. 10 മണിയോടെ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി.

തുടര്‍ന്നാണ് ക്യാപ്റ്റനെയും രണ്ട് എഞ്ചിനീയര്‍മാരെയും കപ്പലില്‍ നിന്ന് നേവിയുടെ സുജാത ഷിപ്പിലേക്ക് മാറ്റിയത്. ഉച്ചയോടെ 24 പേരടങ്ങുന്ന ജീവനക്കാരുടെ സംഘം കൊച്ചിയിലെത്തി.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജീവനക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഏജന്റ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. 21 ഫിലിപ്പൈന്‍സ് സ്വദേശികളും രണ്ട് യുക്രൈന്‍കാരും റഷ്യയില്‍ നിന്നും ജോര്‍ജ്ജിയില്‍ നിന്നുമുള്ള ഓരോരുത്തരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

Continue Reading

kerala

കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

Published

on

കൊല്ലം തങ്കശ്ശേരിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കടലില്‍ കാണാതായി. മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാല്‍ നാളെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

Continue Reading

Trending