Connect with us

kerala

കൊല്ലം നെടുമ്പനയില്‍ തെരുവു നായ ആക്രമണം; മൂന്ന് വയസുകാരിക്ക് പരിക്ക്

കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

കൊല്ലം നെടുമ്പനയില്‍ തെരുവ് നായ ആക്രമണം. മൂന്ന് വയസ്സുകാരിക്ക് പരിക്കേറ്റു. കുട്ടിയുടെ കാലിലും, നെഞ്ചിലുമാണ് കടിയേറ്റത്. മുത്തശ്ശനൊപ്പം നടന്ന് പോകുന്നതിനിടെയാണ് തെരുവ് നായ അക്രമിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം. നെടുമ്പന മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. തെരുവ് നായ കുട്ടിയുടെ മേല്‍ ചാടിവീഴുകയും തുടര്‍ന്ന് കുട്ടി നിലത്തു വീഴുകയും ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശനും നാട്ടുകാരും ചേര്‍ന്ന് തെരുവ് നായയെ ഓടിക്കുകയുമായിരുന്നു.

 

kerala

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വെള്ളത്തില്‍ വീണ് അപകടം; രക്ഷകരായെത്തി നാട്ടുകാര്‍

മൂന്നു പേരുടെ അവസ്ഥ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു

Published

on

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വെള്ളത്തില്‍ വീണ് അപകടം. ഉടന്‍ തന്നെ നാലു പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നു പേരുടെ അവസ്ഥ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടില്‍ ആഘോഷത്തിന് വന്നപ്പോഴാണ് അപകടം.

Continue Reading

kerala

കോട്ടയത്ത് വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; വ്യവസായി മരിച്ചു

മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്.

Published

on

കോട്ടയം ഈരാറ്റുപേട്ടയില്‍ വെയ്റ്റിങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി ഷെഡില്‍ ഇരിക്കുകയായിരുന്ന വ്യവസായി മരിച്ചു. മഠത്തില്‍ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് അപകടം നടന്നത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുല്‍ ഖാദര്‍.

അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.

വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാറില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Continue Reading

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

Trending