Connect with us

kerala

കോട്ടയത്ത് രണ്ട് മുസ്‌ലിം പള്ളികള്‍ക്ക് നേരെ കല്ലേറ്

വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ബൈക്കിലെത്തിയവര്‍ പള്ളിക്കുനേരെ കല്ലെറിഞ്ഞത്.

Published

on

കങ്ങഴ: കോട്ടയം കങ്ങഴ മേഖലയില്‍ രണ്ട് മുസ്‌ലിം പള്ളികള്‍ക്ക് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രിയാണ് പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കങ്ങഴ പുതൂര്‍പ്പള്ളി മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള ചാരംപറമ്പ്, ഇടയിരിക്കപ്പുഴ പള്ളികളുടെ ജനാലകള്‍ കല്ലേറില്‍ തകര്‍ന്നു.

വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ബൈക്കിലെത്തിയവര്‍ പള്ളിക്കുനേരെ കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പത്തനാട്ടെ പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ യുവാക്കള്‍ കത്തികാട്ടി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നു.

വീണ്ടുമെത്തിയ ഇവര്‍ രാത്രി പമ്പിലേക്ക് ബോംബ് എറിയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഗുണ്ടാവിളയാട്ടവും ആക്രമണവും പതിവായതോടെ പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

Trending