Connect with us

kerala

വാഹനത്തില്‍ തോട്ടി,പിഴയിട്ടു: എംവിഡി ഓഫിസിന്റെ ഫ്യുസ് ഊരി കെഎസ്ഇബി

കഴിഞ്ഞദിവസം ചില വെട്ടാന്‍ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടീസ് നല്‍കിയിരുന്നു.

Published

on

കെഎസ്ഇബി വാഹനത്തില്‍ തോട്ടി കൊണ്ടു പോയതിന് പിഴയിട്ടതിന് പിന്നാലെ കല്‍പ്പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ ഫ്യൂസ് ആണ് ബില്ലടക്കാന്‍ വൈകി എന്ന് ആരോപിച്ച് കെഎസ്ഇബി ഊരിയത്.

കഴിഞ്ഞദിവസം ചില വെട്ടാന്‍ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബില്ലടക്കാന്‍ കാലതാമസം ഉണ്ടായാലും വൈദ്യുതി വിച്ഛേദിക്കാറില്ലെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

നടപടിക്ക് പിന്നാലെ അടിയന്തര ഫണ്ടില്‍ നിന്ന് പണം എടുത്ത് എംവിഡി ബില്ലടച്ചു. പിന്നാലെ വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു.

kerala

മനുഷ്യത്വം തൊട്ടു തീണ്ടാത്ത പ്രവര്‍ത്തി; സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്‍

പൊലീസ് സേനക്ക് മാത്രമല്ല കേരള സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദനം മനുഷ്യവകാശ ലംഘനമാണെന്ന് വിവിധ കേസുകളില്‍ സുപ്രിംകോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.

Published

on

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മനുഷ്യനെന്ന പരിഗണ നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത പ്രവര്‍ത്തിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദിച്ചു. ഇവരുടെ പ്രവൃത്തി പൊലീസ് സേനക്ക് മാത്രമല്ല കേരള സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദനം മനുഷ്യവകാശ ലംഘനമാണെന്ന് വിവിധ കേസുകളില്‍ സുപ്രിംകോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.

കുന്നംകുളം എസ്‌ഐയായിരുന്ന നുഹ്മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദനം. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ ചുമത്തിയ കുറ്റം. സ്‌റ്റേഷനില്‍ കൊണ്ടുവന്നത് മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിര്‍ത്തി പുറത്തും മുഖത്തും മര്‍ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023ല്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്.

മര്‍ദനത്തിന് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ പോലുമില്ല. പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് തുടക്കം മുതല്‍ ഉണ്ടായത്. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍ നിന്നും ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം . ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Continue Reading

kerala

പാലക്കാട് വീടിനകത്ത് പൊട്ടിതെറി; സഹോദരങ്ങള്‍ക്ക് പരിക്ക്

സംഭവത്തില്‍ സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റു.

Published

on

പാലക്കാട് വീടിനകത്ത് പൊട്ടിതെറി. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പന്നിപടക്കം പൊട്ടിതെറിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയോടെ വീടിനകത്ത് സൂക്ഷിച്ചിരുന്ന പന്നിപടക്കം പൊട്ടിതെറിക്കുകയായിരുന്നു. ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധു മരിച്ച ചടങ്ങിനായാണ് സഹോദരന്‍ ശരീഫ് ഈ വീട്ടില്‍ എത്തിയത്. ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ശരീഫ്, ഷഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഷഹാന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

kerala

ബാറുകളില്‍ നിന്ന് പണപ്പിരിവ്; തൃശൂരില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍ ആണ് പിടിയിലായത്.

Published

on

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ബാറുകളില്‍ നിന്ന് പണപ്പിരിവ് നടത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടികൂടി വിജിലന്‍സ്. ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍ ആണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തില്‍ നിന്ന് പിടികൂടി. ലീവിന് നാട്ടിലേക്ക് പോകുമ്പോള്‍ ബാറുകളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. തൃശൂര്‍ ചിറങ്ങരയില്‍ വച്ചാണ് പരിശോധന നടത്തിയത്.

Continue Reading

Trending