award
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു ; ആസിഫ് അലിക്ക് അവാർഡ്
പി. ആർ. ശ്രീജേഷ് എം.കെ. ഷബിത, എസ്. പി സുജിത്ത് ,ആതിര ഫിറോസ് , അമൽ രാജ്
എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ

കേരള സംസ്ഥാന യുവജന കമ്മീഷൻ 2022-23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയരായ യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.
കലാ സാംസ്കാരികം മേഖലയിൽ ചലച്ചിത്രനടന്‍ ആസിഫ് അലി അവാർഡിനർഹനായി.
ഒളിമ്പ്യൻ പി. ആർ. ശ്രീജേഷാണ് കായികരംഗത്തു നിന്ന് അവാർഡിനർഹനായത്.
യുവ എഴുത്തുകാരി എം.കെ. ഷബിതയ്ക്കാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം.
എസ്. പി സുജിത്താണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. ആതിര ഫിറോസ് വ്യവസായം സംരഭകത്വം മേഖലയിൽ അവാർഡിനർഹയായി. ഗാന്ധിഭവൻ സാരഥി അമൽ രാജ് സാമൂഹിക സേവന മേഖലയിൽ നിന്നുള്ള യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം. കെ. സാനുവാണ് യൂത്ത് ഐക്കൺ അവാർഡ് ഫലപ്രഖ്യാപനം നടത്തിയത്.
award
ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന്
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്.

ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന് ബുധനാഴ്ച രാവിലെ 11ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കെപിസിസിയില്‍ വെച്ച് സമ്മാനിക്കും.
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. മികച്ച പരിശീലകന്‍ ഗോഡ്‌സണ്‍ ബാബു(നെറ്റ്‌ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു നിര്‍വഹിക്കും.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ കെപിസിസി ഭാരവാഹികള്‍,കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
award
ഓസ്കര്‍ 2025; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ
42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.
award
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി.വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്‍’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.
-
film17 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു