Connect with us

kerala

ദുരിതാശ്വാസനിധി വെട്ടിപ്പ് പോലെയല്ല പോക്കറ്റ് മണി : കെ.പി.എ മജീദ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ

Published

on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ.

ഒന്നാമത്തെ കാര്യം അന്ന് ദുരിതാശ്വാസ നിധി തന്നെ ഇല്ല എന്നതാണ്. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഞങ്ങളുടെ നേതാവ് സി.എച്ച് വിടപറയുന്നത്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മരിക്കുമ്പോൾ വീട് ജപ്തി ഭീഷണിയിലായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും പണമടച്ചാണ് ആ ജപ്തി ഒഴിവാക്കിയത്. സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ കൊടുത്ത കണക്കാണ് പിന്നെ പറയുന്നത്. അത് ആരുടെയും ഔദാര്യമല്ല. രാജ്യത്തെ ഏത് എം.എൽ.എ മരിച്ചാലും ഭാര്യക്ക് കിട്ടുന്ന അവകാശമാണ്. സർക്കാർ ആകെ ചെയ്തത് മുനീറിന് പഠിക്കാൻ 100 രൂപ സ്‌റ്റൈപ്പന്റ് കൊടുത്തു എന്നത് മാത്രമാണ്. പഠിക്കാനുള്ള ഫീസായിരുന്നില്ല അത്. പോക്കറ്റ് മണി മാത്രമായിരുന്നു. മുൻ എം.എൽ.എയുടെ ചികിത്സാ സഹായമാണ് മറ്റൊരു പരാതിയായി ഉന്നയിക്കുന്നത്. അതിനും നിയമപരമായി വകുപ്പുണ്ട്.

ഇവിടെ പ്രശ്‌നം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയെന്നു പറഞ്ഞ് ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും പിരിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നതാണ്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത വ്യക്തിയുടെ കുടുംബത്തിനാണ് ദുരിതാശ്വാസ നിധിയിൽനിന്ന് 25 ലക്ഷം നൽകിയത്. എം.എൽ.എയുടെ മകന് ജോലിയും ഭാര്യയുടെ സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്ക് എട്ടര ലക്ഷവും നൽകി. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിപെട്ട് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗവും 20 ലക്ഷവും നൽകി.

ഇവർക്കൊന്നും പണം കൊടുത്തതിന് ഇവിടെയാർക്കും ചൊറിച്ചിലില്ല. ദുരിതാശ്വാസ നിധിയിലെ പണം സ്വന്തം ഇഷ്ടപ്രകാരം ദുർവിനിയോഗം ചെയ്തു എന്നതാണ് കേസിനാധാരം. അവർക്കു വേണ്ടി എന്ന് പറഞ്ഞ് പിരിച്ച ശേഷം പണം കൊടുക്കാമായിരുന്നു. അതല്ല ചെയ്തത്. സാധാരണക്കാർ രോഗം കൊണ്ട് പ്രയാസപ്പെടുന്ന പാവങ്ങൾക്ക് കിട്ടുമെന്ന് കരുതി നൽകിയ തുകയാണ് വകമാറ്റിയത്. കുട്ടികൾ ചില്ലറ ശേഖരിച്ച കുടുക്ക പൊട്ടിച്ച പണവും അതിലുണ്ട്. ഒരു വിശ്വാസത്തിന്റെ പുറത്താണ് അവർ അതെല്ലാം നൽകിയത്. എന്നാൽ സർക്കാർ ചെയ്തത് വിശ്വാസ വഞ്ചനയാണ്.ചെയ്തത് തെറ്റാണ്.
ആ തെറ്റിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് ഒരു ലോജിക്കുമില്ലാത്ത ന്യായീകരണവുമായി വരുന്നത്. പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കില്ലന്നെ്‌
കെ.പി.എ മജീദ് പറഞ്ഞു.

kerala

പുരാവസ്തു തട്ടിപ്പുകേസ്; മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം

വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്

Published

on

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബര്‍ മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ ആണ്. പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിട്ടുള്ളത്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കിയുളള കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂര്‍ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശമുണ്ട്. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കാന്‍ മാറ്റി. പോക്സോ കേസിലും പ്രതിയാണ് മോന്‍സണ്‍ മാവുങ്കല്‍. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുളളത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി പത്തുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ്.

Continue Reading

kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്: പി.കെ കുഞ്ഞാലില്‍ക്കുട്ടി

പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Published

on

മലപ്പുറം:രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദുറെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആ ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

Trending