Connect with us

News

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍; ഇടുക്കിയും വയനാടും ജയത്തോടെ തുടങ്ങി

Published

on

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം ഇടുക്കിക്ക്. എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരത്തെയാണ് ഇടുക്കി തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്നി ഗോളുകള്‍ക്കായിരുന്നു ഇടുക്കിയുടെ വിജയം. എല്‍ദോ സണ്ണിയുടെ ഇരട്ട ഗോളുകളാണ് ഇടുക്കിയെ വിജയത്തില്‍ എത്തിച്ചത്. അല്‍സേ എന്‍ ജമാല്‍ ഇടുക്കിക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി.

രാവിലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ വയനാട് കോഴിക്കോടിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വയനാടിന്റെ വിജയം. മനാഫ്.കെ, മാഹിന്‍ പി ഹുസൈന്‍, നിഖില്‍ എന്‍.എം എന്നിവര്‍ വയനാടിനായി എതിര്‍ വലകുലുക്കിയപ്പോള്‍ പി.എം നൗഫലിന്റെ ബൂട്ടില്‍ നിന്നായിരുന്നു കോഴിക്കോടിന്റെ ആശ്വാസഗോള്‍. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന മത്സരത്തില്‍ കാസറഗോഡ് പത്തനംതിട്ടയെ നേരിടും.

kerala

ഷഹബാസ് കൊലക്കേസ്; പ്രതികളായ 6 വിദ്യാര്‍ഥികളുടെയും ജാമ്യാപേക്ഷ തള്ളി

പ്രതികളായ 6 വിദ്യാര്‍ഥികളുടെയും റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാര്‍ഥികളുടെയും റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി.

പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തത് കേസില്‍ പരിഗണിക്കരുതെന്നും ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. നിലവില്‍ പ്രതികളായ 6 വിദ്യാര്‍ത്ഥികളും പേരും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴിലുള്ള കെയര്‍ സെന്ററിലാണ് ഉള്ളത്.

അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവര്‍. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും കുട്ടികളുടെ പേരില്‍ ഇതിന് മുന്‍പും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം കോടതി തള്ളി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയില്‍ ട്യൂഷന്‍ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാര്‍ച്ച് 1ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.

Continue Reading

kerala

കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു;  3 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം

Published

on

കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വീടിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

Continue Reading

kerala

17 കോടി സര്‍ക്കാര്‍ അധികം കെട്ടിവെക്കണം; വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാം

സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു

Published

on

വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തേയില ചെടികള്‍ക്കും ഭൂമിയുടെ ന്യായവിലയ്ക്കും ആനുപാതികമായി തുക ഉയര്‍ത്തണമെന്നായിരുന്നു ഹരജിയി വാദം. വിഷയത്തില്‍ 17 കോടി രൂപ അധികമായി കെട്ടിവെക്കാന്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയില്‍ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. 549 കോടി രൂപ നല്‍കിയശേഷം ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം കോടതി തല്‍ക്കാലം മുഖവിലക്കെടുത്തില്ല. ഇതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.

Continue Reading

Trending