Connect with us

kerala

സംസ്ഥാന സ്‌കൂള്‍ കായികമേള; ഇന്ന് സമാപനം, പാലക്കാട് കിരീടത്തിലേക്ക്

ആദ്യദിനം മുതല്‍ കുതിച്ചുപാഞ്ഞ പാലക്കാടിനെ പിടിച്ചുകെട്ടാന്‍ ആരുമില്ല,

Published

on

കുന്നംകുളം: ആദ്യദിനം മുതല്‍ കുതിച്ചുപാഞ്ഞ പാലക്കാടിനെ പിടിച്ചുകെട്ടാന്‍ ആരുമില്ല, സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കാനിരിക്കെ 179 പോയിന്റുമായി പാലക്കാട് ഹാട്രിക് കിരീടം ഏറെക്കുറേ ഉറപ്പിച്ചു. 18 സ്വര്‍ണവും, 21 വെള്ളിയും, 9 വെങ്കലവും ചാമ്പ്യന്‍മാര്‍ ഇതുവരെ ബാഗിലാക്കി. 131 പോയിന്റുമായി രണ്ടാമതുള്ള മലപ്പുറം മുന്നിലെത്താന്‍ ഇന്ന് അത്ഭുതങ്ങള്‍ കാട്ടണം. 11 സ്വര്‍ണവും, 17 വെള്ളിയും, 14 വെങ്കലവുമാണ് നിലവിലെ റണ്ണേഴ്‌സ് അപ്പിന്. മുന്‍ ചാമ്പ്യന്‍മാരായ എറണാകുളം 11 സ്വര്‍ണമുള്‍പ്പെടെ 69 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 3 വെള്ളിയും 5 വെങ്കലവും കൂടി എറണാകുളത്തിന്റെ അക്കൗണ്ടിലുണ്ട്. ബുധനാഴ്ച വരെ ആറാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം ഇന്നലെ 56 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ഇത്രയും പോയിന്റുള്ള കോഴിക്കോടാണ് അഞ്ചാമത്. കാസര്‍ഗോഡ് 41, കോട്ടയം 36, കണ്ണൂര്‍ 32, ആലപ്പുഴ 31, കൊല്ലം 23, ഇടുക്കി 21, തൃശൂര്‍ 18, വയനാട് 12, പത്തനംതിട്ട 6 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. നാലാം ദിനവും സ്വര്‍ണത്തിലെത്താന്‍ പത്തനംതിട്ടക്കായില്ല.

സീനിയര്‍ പെണ്‍ ജാവലിനില്‍ സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന എയ്ഞ്ചലീന്‍ ടോമിന്‍ പരിക്കിനെ തുടര്‍ന്ന് രണ്ടാം സ്ഥാനത്തേക്ക് വീണത് അവര്‍ക്ക് തിരിച്ചടിയായി. സ്‌കൂള്‍ വിഭാഗം കിരീടപ്പോരിനായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് എച്ച്.എസ്എസും, മുന്‍ ചാമ്പ്യന്‍മാരായ കോതമംഗലം മാര്‍ബേസിലും ഇഞ്ചോടിഞ്ച് പോരാണ്. 43 പോയിന്റുള്ള ഐഡിയലിന് പിന്നില്‍ അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് മാര്‍ബേസില്‍ നില്‍ക്കുന്നത്. ഐഡിയലിന് നാലും, മാര്‍ബേസിലിന് ആറും സ്വര്‍ണമുണ്ട്. പാലക്കാട് കല്ലടി എച്ച്.എസ് കുമരംപുത്തൂരാണ് 29 പോയിന്റുമായി മൂന്നാം സ്ഥാനത്ത് .കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസ്.എസ് 24, പാലക്കാട് പറളി എച്ച്.എസ് 22, മലപ്പുറം ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് 22, കാസര്‍ക്കോട് കുട്ടമത്ത് ജി.എച്ച്.എസ്.എസ് 19, മലപ്പുറം കാവനൂര്‍ സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ എച്ച്എസ്എസ് 17, കോതമംഗലം കീരംപാറ സെന്റ് സ്്റ്റീഫന്‍സ് എച്ച്എസ്എസ് 16, പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസ് 14 സ്‌കൂളുകളാണ് നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. മീറ്റിന്റെ മൂന്നാം ദിനം ജൂനിയര്‍ ആണ്‍വിഭാഗം ഹര്‍ഡില്‍സില്‍ പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസ്.എസിന്റെ കെ.കിരണ്‍ 13.84 സെക്കന്‍ഡ് ഫിനിഷിങില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചു. മറ്റു ഇനങ്ങളില്‍ കാര്യമായ പ്രകടനങ്ങളുണ്ടായില്ല. ആറു താരങ്ങള്‍ കൂടി ഇന്നലെ ഡബിള്‍ തികച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പിനിടെ വയനാടിന്റെ മുഹമ്മദ് സിനാന് കഴുത്തിന് ഗുരുതരമായി പരിക്കേറ്റത് സങ്കടക്കാഴ്ച്ചയായി. ഇന്ന് 25 ഇനങ്ങളിലാണ് ഫൈനല്‍. വൈകിട്ട് നാലിന് സീനിയര്‍ ആണ്‍കുട്ടികളുടെ 4400 റിലേയാണ് അവസാന ഇനം.

kerala

‘സ്നിഗ്ദ്ധ’; ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്‍ത്ഥ ഗംഭീരമായിരുന്നു. ഇതില്‍ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍… അതുകൊണ്ട് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്‍ദേശിച്ച മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Continue Reading

crime

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം

Published

on

തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

 

Continue Reading

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

Trending