Connect with us

kerala

സംസ്ഥാന സ്‌കൂള്‍ കായിക മേള കോട്ട കാത്ത് പാലക്കാട്

രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി മലപ്പുറം
മികച്ച സ്‌കൂള്‍ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി

Published

on

ഷഹബാസ് വെള്ളില

കണ്ണൂര്‍: പാലക്കാടന്‍ കുതിപ്പിന് തടയിടാന്‍ ആര്‍ക്കുമായില്ല. കൗമാര കായിക കിരീടം വീണ്ടും പാലക്കാട്ടേക്ക്. ,സംസ്ഥാന കായിക മേള ചരിത്രത്തില്‍ ആദ്യമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനം പിടിച്ചെടുത്തു. മികച്ച സ്‌കൂളില്‍ അട്ടിമറി നേട്ടത്തോടെ മലപ്പുറത്തെ തന്നെ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി ഒന്നാംസ്ഥാനത്തെത്തി. പരമ്പരാഗത ശക്തികളെയെല്ലാം വളരെ പിന്നിലാക്കിയാണ് ഐഡിയലിന്റെ ചരിത്രനേട്ടം. 269 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം നിലനിര്‍ത്തിയത്. 32 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവുമായിരുന്നു പാലക്കാടിന്റെ സമ്പാദ്യം. ഐഡിയല്‍ കടകശ്ശേരിയുടെ ചിറകിലേറി രണ്ടാംസ്ഥാനം നേടിയ മലപ്പുറത്തിന് 149 പോയിന്റാണുള്ളത്. 13 സ്വര്‍ണവും 17 വെള്ളിയും 18 വെങ്കലവും നേടിയാണ് മലപ്പുറം രണ്ടാം സ്ഥാനം പിടിച്ചടക്കിയത്. എട്ട് സ്വര്‍ണവും 16 വെള്ളിയും 16 വെങ്കലവും സ്വന്തമാക്കി 122 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

സ്‌കൂളുകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ചു മത്സരത്തില്‍ അട്ടിമറി വിജയത്തോടെ മലപ്പുറത്തെ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി ഒന്നാംസ്ഥാനം നേടി. 66 പോയിന്റോടെയാണ് കടകശ്ശേരിയുടെ മുന്നേറ്റം. നിലവില്‍ 13ാം സ്ഥാനത്തുണ്ടായിരുന്ന സ്‌കൂളാണ് ഒന്നിലേക്ക് കുതിച്ചുകയറിയത്. 7 സ്വര്‍ണവും 9 വെള്ളിയും 4 വെങ്കലവുമാണ് കടകശ്ശേരി കയ്യടക്കിയത്. പാലക്കാട് കല്ലടി ഹയര്‍സെക്കന്ററി സ്‌കൂള്‍ കുമരംപൂത്തുരാണ് രണ്ടാം സ്ഥാനത്ത്. 7 സ്വര്‍ണവും 6 വെള്ളിയും ഒരു വെങ്കലവും മടക്കം 54 പോയിന്റാണ് സ്‌കൂളിന് ലഭിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മാര്‍ബേസില്‍ കോതമംഗലം (എറണാംകുളം) അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 32 പോയിന്റ് മാത്രമാണ് മാര്‍ബേസിലിന് സ്വന്തമാക്കാനായത്.

മീറ്റ് ആരംഭിച്ച് ആദ്യദിനത്തില്‍ തന്നെ വ്യക്തമായ സൂചന നല്‍കികൊണ്ട് പാലക്കാടന്‍ കുതിപ്പാണ് കണ്ടത്. ഇതിന് അവസാനം വരെ തടയിടാന്‍ മറ്റു ജില്ലകള്‍ക്കായില്ല. എന്നാല്‍ മറ്റു സ്ഥാനങ്ങള്‍ മാറിമറിഞ്ഞു. ആദ്യദിനം രണ്ടാം സ്ഥാനത്ത് എറണാംകുളവും മൂന്നാമത് കോട്ടയവുമായിരുന്നു. എന്നാല്‍ ചിത്രത്തിലേ ഇല്ലാതിരുന്ന മലപ്പുറത്തിന്റെ കുതിപ്പാണ് രണ്ടാം ദിനം മുതല്‍ കണ്ടത്. ഇത് പിന്നീട് രണ്ടാംസ്ഥാനത്തിലാണ് അവസാനിച്ചത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ചരിത്രത്തിലാദ്യമായാണ് മലപ്പുറം രണ്ടാം സ്ഥാനത്ത് വരുന്നത്. 2019 ല്‍ കണ്ണൂരില്‍ നടന്ന അവസാന സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറം ഏഴാം സ്ഥാനത്തായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന കായിക മേള നടക്കുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും തന്നെയില്ല. ആറ് മീറ്റ് റെക്കോര്‍ഡുകള്‍ മാത്രമാണ് ഇത്തവണ പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വി.എസ് അനുപ്രിയ (കാസര്‍കോഡ്) ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രൊയില്‍ അഖില രാജു(കാസര്‍കോഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാ്ള്‍ട്ടില്‍ ശിവദേവ് രാജീവ് (എറണാംകുളം), സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പാര്‍വണ ജിതേഷ് (കാസര്‍കോഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രൊയില്‍ കെ.സി സര്‍വാന്‍ (കാസര്‍കോഡ്), സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ത്രൊ ഐശ്വര്യ സുരേഷ് (മലപ്പുറം) എന്നിവരാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും സ്വര്‍ണം നേടി മൂന്ന് പേര്‍ മീറ്റില്‍ തിളങ്ങി. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മത്സരിച്ച ജിഎച്ച്എസ്എസ് കൊടുവായൂരിന്റെ നിവേദ്യ കെ (പാലക്കാട്), ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മത്സരിച്ച ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ ബിജോയ് ജെ, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച നാട്ടിക ഗവ ഫിഷറീസ് സ്‌കൂളിലെ ഇ.എസ് ശിവപ്രിയ എന്നിവരാണ് മൂന്ന് സ്വര്‍ണവുമായി മീറ്റില്‍ നിന്നും മടങ്ങുന്നത്.

മീറ്റ് ആരംഭിച്ച് ആദ്യദിനത്തില്‍ തന്നെ വ്യക്തമായ സൂചന നല്‍കികൊണ്ട് പാലക്കാടന്‍ കുതിപ്പാണ് കണ്ടത്. ഇതിന് അവസാനം വരെ തടയിടാന്‍ മറ്റു ജില്ലകള്‍ക്കായില്ല. എന്നാല്‍ മറ്റു സ്ഥാനങ്ങള്‍ മാറിമറിഞ്ഞു. ആദ്യദിനം രണ്ടാം സ്ഥാനത്ത് എറണാംകുളവും മൂന്നാമത് കോട്ടയവുമായിരുന്നു. എന്നാല്‍ ചിത്രത്തിലേ ഇല്ലാതിരുന്ന മലപ്പുറത്തിന്റെ കുതിപ്പാണ് രണ്ടാം ദിനം മുതല്‍ കണ്ടത്. ഇത് പിന്നീട് രണ്ടാംസ്ഥാനത്തിലാണ് അവസാനിച്ചത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ചരിത്രത്തിലാദ്യമായാണ് മലപ്പുറം രണ്ടാം സ്ഥാനത്ത് വരുന്നത്. 2019 ല്‍ കണ്ണൂരില്‍ നടന്ന അവസാന സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറം ഏഴാം സ്ഥാനത്തായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന കായിക മേള നടക്കുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും തന്നെയില്ല. ആറ് മീറ്റ് റെക്കോര്‍ഡുകള്‍ മാത്രമാണ് ഇത്തവണ പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വി.എസ് അനുപ്രിയ (കാസര്‍കോഡ്) ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രൊയില്‍ അഖില രാജു(കാസര്‍കോഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാ്ള്‍ട്ടില്‍ ശിവദേവ് രാജീവ് (എറണാംകുളം), സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പാര്‍വണ ജിതേഷ് (കാസര്‍കോഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രൊയില്‍ കെ.സി സര്‍വാന്‍ (കാസര്‍കോഡ്), സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ത്രൊ ഐശ്വര്യ സുരേഷ് (മലപ്പുറം) എന്നിവരാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും സ്വര്‍ണം നേടി മൂന്ന് പേര്‍ മീറ്റില്‍ തിളങ്ങി. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മത്സരിച്ച ജിഎച്ച്എസ്എസ് കൊടുവായൂരിന്റെ നിവേദ്യ കെ (പാലക്കാട്), ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മത്സരിച്ച ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ ബിജോയ് ജെ, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച നാട്ടിക ഗവ ഫിഷറീസ് സ്‌കൂളിലെ ഇ.എസ് ശിവപ്രിയ എന്നിവരാണ് മൂന്ന് സ്വര്‍ണവുമായി മീറ്റില്‍ നിന്നും മടങ്ങുന്നത്. സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 32 പോയിന്റ് മാത്രമാണ് മാര്‍ബേസിലിന് സ്വന്തമാക്കാനായത്.

മീറ്റ് ആരംഭിച്ച് ആദ്യദിനത്തില്‍ തന്നെ വ്യക്തമായ സൂചന നല്‍കികൊണ്ട് പാലക്കാടന്‍ കുതിപ്പാണ് കണ്ടത്. ഇതിന് അവസാനം വരെ തടയിടാന്‍ മറ്റു ജില്ലകള്‍ക്കായില്ല. എന്നാല്‍ മറ്റു സ്ഥാനങ്ങള്‍ മാറിമറിഞ്ഞു. ആദ്യദിനം രണ്ടാം സ്ഥാനത്ത് എറണാംകുളവും മൂന്നാമത് കോട്ടയവുമായിരുന്നു. എന്നാല്‍ ചിത്രത്തിലേ ഇല്ലാതിരുന്ന മലപ്പുറത്തിന്റെ കുതിപ്പാണ് രണ്ടാം ദിനം മുതല്‍ കണ്ടത്. ഇത് പിന്നീട് രണ്ടാംസ്ഥാനത്തിലാണ് അവസാനിച്ചത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ചരിത്രത്തിലാദ്യമായാണ് മലപ്പുറം രണ്ടാം സ്ഥാനത്ത് വരുന്നത്. 2019 ല്‍ കണ്ണൂരില്‍ നടന്ന അവസാന സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറം ഏഴാം സ്ഥാനത്തായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന കായിക മേള നടക്കുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും തന്നെയില്ല. ആറ് മീറ്റ് റെക്കോര്‍ഡുകള്‍ മാത്രമാണ് ഇത്തവണ പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വി.എസ് അനുപ്രിയ (കാസര്‍കോഡ്) ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രൊയില്‍ അഖില രാജു(കാസര്‍കോഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാ്ള്‍ട്ടില്‍ ശിവദേവ് രാജീവ് (എറണാംകുളം), സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പാര്‍വണ ജിതേഷ് (കാസര്‍കോഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രൊയില്‍ കെ.സി സര്‍വാന്‍ (കാസര്‍കോഡ്), സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ത്രൊ ഐശ്വര്യ സുരേഷ് (മലപ്പുറം) എന്നിവരാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും സ്വര്‍ണം നേടി മൂന്ന് പേര്‍ മീറ്റില്‍ തിളങ്ങി. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മത്സരിച്ച ജിഎച്ച്എസ്എസ് കൊടുവായൂരിന്റെ നിവേദ്യ കെ (പാലക്കാട്), ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മത്സരിച്ച ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ ബിജോയ് ജെ, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച നാട്ടിക ഗവ ഫിഷറീസ് സ്‌കൂളിലെ ഇ.എസ് ശിവപ്രിയ എന്നിവരാണ് മൂന്ന് സ്വര്‍ണവുമായി മീറ്റില്‍ നിന്നും മടങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുടിവെള്ളം ശേഖരിക്കാൻ പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചു

ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു

Published

on

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി രക്ഷപ്പെട്ടു.

മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് സന്ധ്യയെ കരയ്ക്കെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പൈപ്പിൻ്റെ പണി നടക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒടുവിൽ കുടിവെള്ളം വന്നതെന്നും നാട്ടുകാർ പറയുന്നു.

Continue Reading

kerala

‘അമിത് ഷായുടെയും വിജയരാഘവൻ്റെ പ്രസംഗവും ഒരുപോലെ’: കെ സുധാകരൻ

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല

Published

on

അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനാധിപത്യത്തിനെതിരായ കൊലവിളിയാണിത്. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ മൗനമാണെന്നും സുധാകരൻ വ്യക്തമാക്കി.

ദുരന്തബാധിർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. നയാപൈസയുടെ സഹായം കേന്ദ്രവും, സംസ്ഥാനവും നൽകിയിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കണ്ടത് പാർട്ടിയാണ്. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. സമുദായിക നേതാക്കൾക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്.

വി.ഡി സതീശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. പാർട്ടിക്കുള്ളിൽ എന്തെങ്കിലും ചർച്ച നടന്നാൽ മാധ്യമങ്ങൾ അറിയും. ഇപ്പോൾ ഒരു ചർച്ചയും ആരംഭിച്ചിട്ടില്ല.

ഇത്തരം ചർച്ചകൾ മാധ്യമ സൃഷ്ടിയെന്നും സുധാകരൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലക്ക് ഒന്നിനും അയോഗ്യതയില്ല. സംസ്ഥാന നേതൃത്വത്തിലേക്ക് ചെന്നിത്തല വരുന്നതിൽ എന്താണ് കുഴപ്പമെന്നും സുധാകരൻ ചോദിച്ചു.

മാടായി കോളേജ് നിയമന വിവാദത്തിൽ ഇരു വിഭാഗത്തെയും സസ്പെൻഡ്‌ ചെയ്ത നടപടി പിൻവലിക്കും. നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് ഭരണസമിതിയാണ്. മോൻസൺ മാവുങ്കൽ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചന പുറത്തെത്തിച്ചു. പി.ശശിയുടെ ഇടപെടലാണ് കേസിന് പിന്നിലെന്ന് സുധാകരൻ പറഞ്ഞു.

Continue Reading

kerala

പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്

Published

on

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്.

അറസ്റ്റിലായ കെ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ വേലായുധൻ.

Continue Reading

Trending