Connect with us

kerala

സംസ്ഥാന സ്‌കൂള്‍ മീറ്റ്; വീണ്ടും കാണുമോ എറണാകുളം-പാലക്കാടന്‍ പോര്

പതിറ്റാണ്ടായി സ്‌കൂള്‍ മീറ്റിലെ കിരീടത്തിനായി പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കില്‍ പോയ വര്‍ഷം എതിരാളികളില്ലാതെയാണ് പാലക്കാട് കുതിച്ചത്.

Published

on

തൃശൂര്‍: പതിറ്റാണ്ടായി സ്‌കൂള്‍ മീറ്റിലെ കിരീടത്തിനായി പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കില്‍ പോയ വര്‍ഷം എതിരാളികളില്ലാതെയാണ് പാലക്കാട് കുതിച്ചത്. എറണാകുളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇത്തവണ പഴയ ആവേശപ്പോര് പലരും ആഗ്രഹിക്കുന്നുണ്ട്. വര്‍ഷങ്ങളായി കോട്ടയത്തിന്റെ മാത്രം കുത്തകയായിരുന്ന സംസ്ഥാന സ്‌കൂള്‍ മീറ്റ് കിരീടം 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എറണാകുളം ടീം ഷെല്‍ഫിലാക്കിയത്. പിന്നീട് തുടര്‍ച്ചയായ എട്ടു വര്‍ഷം കോതമംഗലം സ്‌കൂളുകളുടെ കരുത്തില്‍ എറണാകുളം തന്നെ കിരീടത്തില്‍ മുത്തമിട്ടു. പക്ഷേ 2012ല്‍ ചാമ്പ്യന്‍മാര്‍ക്ക് അടിതെറ്റി. പറളി, കല്ലടി, മുണ്ടൂര്‍ സ്‌കൂളുകളുടെ മികവില്‍ പാലക്കാട് കിരീട പോരില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു.

അന്നേ വരെ എതിരാളികളില്ലാതെ മുന്നേറിയിരുന്ന എറണാകുളം ആ വീഴ്ചയിലൊന്ന് പതറി. പിറ്റേ വര്‍ഷം കിരീട വഴിയിലേക്ക് തിരിച്ചു വരാന്‍ എറണാകുളത്തിനായി. സ്വന്തം തട്ടകത്തില്‍ നടന്ന മീറ്റില്‍ ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ കിരീടം വീണ്ടെടുത്ത ടീം 2014ല്‍ തിരുവനന്തപുരം മീറ്റില്‍ മത്സരമില്ലാതെ തന്നെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. കൊച്ചിയും തിരുവനന്തപുരവും വിട്ട് മീറ്റിന് കോഴിക്കോട് പുതിയ വേദിയൊരുങ്ങിയപ്പോളും ഹാട്രിക് നേട്ടത്തോടെ കിരീടം എറണാകുളത്തിന്റെ കയ്യില്‍ ഭദ്രമായി. 2016ല്‍ എട്ടുപോയിന്റുകളുടെ വ്യത്യാസത്തില്‍ പാലക്കാട് കിരീടം തിരിച്ചുപിടിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ വന്‍ ലീഡിനായിരുന്നു എറണാകുളത്തിന്റെ പട്ടാഭിഷേകം. 2019ല്‍ കണ്ണൂര്‍ മീറ്റില്‍ പാലക്കാട് വീണ്ടും ഡ്രൈവിങ് സീറ്റിലെത്തി. കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന മീറ്റിലും പാലക്കാട് വന്‍ പോയിന്റ് വ്യത്യാസത്തില്‍ നേട്ടം ആവര്‍ത്തിച്ചു.

kerala

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം; ലീഡ് മൂന്ന് ലക്ഷം കടന്നു

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

Published

on

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു പ്രാവശ്യം പോലും പ്രിയങ്ക ഗാന്ധിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പോരാട്ട വീര്യത്തോടെ കുതിപ്പ് തുടരുകയാണ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ മുന്നിട്ടുനിന്നെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി.

ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.

 

Continue Reading

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

Trending