Connect with us

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; എംടിക്ക് ആദരമായി പ്രധാനവേദിയുടെ പേര് എംടി-നിള

പ്രധാനവേദിയില്‍ എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി ആലേഖനം ചെയ്യും.

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. കലോത്സവത്തിന്റെ പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി മാറ്റി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പ്രധാനവേദിയില്‍ എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി ആലേഖനം ചെയ്യും. ഭാരതപ്പുഴ എന്ന പേരിനെ എംടി-നിള എന്നാക്കി പുനര്‍നാമകരണം ചെയ്തു.

63-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. നഗരത്തിലെ 25 വേദികളിലായി ഏകദേശം പതിനായിരം കുട്ടികള്‍ പങ്കെടുക്കുന്ന 249 മത്സര ഇനങ്ങള്‍ അരങ്ങേറും.

 

kerala

കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ സിപിഎമ്മില്‍ ആളുണ്ടാകുമോ?, വിവാദ പരാമര്‍ശപുമായി സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി

കമ്യൂണിസ്റ്റുകാര്‍ ഏത് സമയത്തും കേസിലും മറ്റും പ്രതികളാകും

Published

on

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ വിവാദ പരാമര്‍ശപുമായി സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍. വിധി പഠിച്ച ശേഷം തുടര്‍ തീരുമാനമെടുക്കുമെന്നും കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകുമോ എന്നും അദ്ദേഹം പറഞ്ഞു. ഇത് അന്തിമ വിധിയല്ലെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കുറിച്ച് പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

കോടതി വിധി പറഞ്ഞിട്ടുണ്ട്. അതിനെ മാനിച്ചു കൊണ്ട് തന്നെ ആ വിധി പഠിച്ചതിന് ശേഷം നിയമപരമായ അടുത്ത സാധ്യത ആലോചിക്കും. പ്രതിപ്പട്ടികയില്‍ ആരെയാണ് ഉള്‍പ്പെടുത്താന്‍ പറ്റാത്തത്. ഒരു കോടതി വിധിച്ചാല്‍ അപ്പോള്‍ തന്നെ നടപടിയെടുക്കണോ. അന്തിമ വിധിയല്ലല്ലോ ഇത്. കമ്യൂണിസ്റ്റുകാര്‍ ഏത് സമയത്തും കേസിലും മറ്റും പ്രതികളാകാം. പ്രതിയായി എന്ന ഒറ്റക്കാരണം കൊണ്ട് പുറത്താക്കിയാല്‍ പിന്നെ ഈ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാവുക – എം.വി.ബാലകൃഷ്ണന്‍ ചോദിച്ചു.

Continue Reading

kerala

സ്‌കൂള്‍ ബസ് അപകടം; കണ്ണൂരില്‍ കെഎസ്യു പ്രധിഷേം ശക്തം

ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം

Published

on

കണ്ണൂര്‍: വളകൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആര്‍ടിഒ ഓഫീസിലേക്ക് ഇരച്ചു കയറി കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം . കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ഓഫീസിലേക്കാണ് കെഎസ് പ്രതിഷേധം നടന്നത്.

സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ ജീവന് സര്‍ക്കാര്‍ ഒരു വിലയും കല്പിക്കുന്നില്ല. മാനദണ്ഡങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Continue Reading

kerala

പ്രതികള്‍ക്ക് പാര്‍ട്ടി പിന്തുണയുണ്ട്, അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്; പ്രതികളെ സന്ദര്‍ശിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍

പ്രതികള്‍ക്ക് തീര്‍ച്ചയായും പാര്‍ട്ടി പിന്തുണയുണ്ട്. അതില്‍ സംശയമില്ല, പാര്‍ട്ടി നേതാക്കന്മാരല്ലേ അവര്‍,’ സി.എന്‍ മോഹനന്‍ പറഞ്ഞു

Published

on

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികളെ സിബിഐ കോടതിയിലെത്തി സന്ദര്‍ശിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. ശിക്ഷിക്കപ്പെട്ടവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും, അതുകൊണ്ടാണ് സന്ദര്‍ശിക്കാന്‍ വന്നതെന്നും സി.എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്. അവരെ സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികതയില്ല. കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കണമോയെന്നത് അവിടുത്തെ പാര്‍ട്ടി തീരുമാനിക്കും. പ്രതികള്‍ക്ക് തീര്‍ച്ചയായും പാര്‍ട്ടി പിന്തുണയുണ്ട്. അതില്‍ സംശയമില്ല, പാര്‍ട്ടി നേതാക്കന്മാരല്ലേ അവര്‍,’ സി.എന്‍ മോഹനന്‍ പറഞ്ഞു.

കേസില്‍ പ്രമുഖ സിപിഎം നേതാക്കളും മുന്‍ എംഎല്‍എയും ഉള്‍പ്പടെയുള്ള പ്രതികളാണ് ഇന്ന് ശിക്ഷിക്കപ്പെട്ടത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.

Continue Reading

Trending