Connect with us

kerala

സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍

താഴേത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതാണ് സ്ഥിതി ഗുരുതരമാക്കിയെന്നാണ് വിലയിരുത്തല്‍.

Published

on

തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതോടെ സംസ്ഥാനം പകര്‍ച്ചവ്യാധിയുടെ പിടിയില്‍. ഇന്നലെ മൂന്ന് മരണങ്ങള്‍കൂടി സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. സംസ്ഥാനത്ത് നാല് മാസത്തിനിടെ 492 പേരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 450 കടന്നു. നാല് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് കുന്ദമംഗലത്ത് ഒരാള്‍ക്ക് സ്ഥീരികരിച്ചതുള്‍പ്പെടെ മലേറിയ ബാധിച്ചവരുടെ എണ്ണം 72 ആണ്. ഇതിന് പുറമെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ അഞ്ച് പേരും മരിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

താഴേത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതാണ് സ്ഥിതി ഗുരുതരമാക്കിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്താനും സംസ്ഥാനതല നിരീക്ഷണം ശക്തമാക്കുവാനും ഉന്നതതലയോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും. ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന നടത്തും. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, കളര്‍ എന്നിവ പരിശോധിക്കും.

അതീവ ജാഗ്രത
പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്‍1, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കണം. ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക. വൃത്തി വളരെ പ്രധാനമാണ്. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേല്‍ക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറി മരിച്ചു

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Published

on

നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിച്ചത്. കാര്‍ ഇടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.

Continue Reading

kerala

അസഹിഷ്ണുതയുടെ വിളയാട്ടം

പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘ്പരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടു തകര്‍ത്തതും ഫാസിസ്റ്റുകളുടെ ഈ കുടില ചിന്താഗതികള്‍ക്ക് അടിവരയിടുകയാണ്

Published

on

സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉദ്‌ഘോഷിച്ച് ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷ പൂര്‍വം കൊണ്ടാടുകയാണ്. ആധുനിക സങ്കേതങ്ങളുടെ ഉത്തുംഗതയില്‍ വിരാചിക്കുമ്പോഴും മാനവികമൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ആശങ്കയുടെ കാര്‍മേഘങ്ങളായി ലോകത്തിനുമുന്നില്‍ നിലകൊള്ളുകയാണ്. പിറന്നുവീണ മണ്ണില്‍ നിന്നുള്ള ആട്ടിയോടിക്കപ്പെടലും, ദുര്‍ബല വിഭാഗങ്ങളുടെ മേലുള്ള കൈയ്യൂക്കുള്ളവന്റെ കടന്നുകയറ്റവും, രാഷ്ട്രാന്തരീയ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള രാജ്യങ്ങളുടെ പരമാധികാരത്തിലേക്കുള്ള ഇരച്ചുകയറുലുകളുമെല്ലാം ഈ ആശങ്കകള്‍ക്ക് അടിവരയിട്ടുകൊണ്ടിരിക്കുകയാണ്.

സ്‌നേഹത്തിന്റെറെയും കരുണയുടെയും ഉറവകള്‍ മണ്ണില്‍നിന്നും മനസ്സില്‍ നിന്നും ഒരുപോലെ വറ്റിക്കൊണ്ടിരിക്കുന്നതാണ് എല്ലാ അതിക്രമങ്ങളുടെയും അന്തസത്ത. സങ്കീര്‍ണമായ ഈ ലോകക്രമത്തിലാണ് ക്രിസ്തുമസിന്റെ സന്ദേശങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നത്. എന്നാല്‍ മനസ്സുകളെ അടുപ്പിക്കാനും സ്‌നേഹവും കരുണയും വ്യാപിപ്പിക്കാനുമുള്ള ദൃഢ പ്രതിജ്ഞയുടെ ഈ സമ്മോഹന മുഹൂര്‍ത്തത്തെപ്പോലും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും തീമഴവര്‍ഷിപ്പിക്കാനുള്ള അവസരമായിക്കാണുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിനാണ് നമ്മുടെ നാട് നിലവില്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘ്പരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടു തകര്‍ത്തതും ഫാസിസ്റ്റുകളുടെ ഈ കുടില ചിന്താഗതികള്‍ക്ക് അടിവരയിടുകയാണ്. ഇന്ദ്രപ്രസ്ഥത്തില്‍ കത്തോലിക്ക ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി െ്രെകസ്തവ സ്‌നേഹം ചാലിട്ടൊഴുക്കിക്കൊണ്ടിരിക്കുന്ന അതേ സാഹചര്യത്തിലാണ് കേരളത്തില്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയത് എന്നത് രാജ്യം ഭരിക്കുന്നവരുടെ ന്യൂനപക്ഷ സ്‌നേഹത്തിന്റെ പൊള്ളത്തരങ്ങളാണ് തുറന്നുകാണിക്കുന്നത്.

കേരളത്തില്‍ തന്നെ ക്രിസ്തുമത വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ കേക്കും ആശംസയുമായി ബി.ജെ.പി നേതാക്കള്‍ ബിഷപ് ഹൗസുകളിലും െ്രെകസ്തവ വീടുകളിലുമെത്തുന്ന ‘സ്‌നേഹസന്ദേശയാത്ര’ തുടങ്ങും മുമ്പാണ് ഈ ആക്രമണങ്ങള്‍ എന്നത് എത്ര വിരോധാഭാസമാണ്. പുള്ളിപ്പുലിക്ക് പുള്ളിമായ്ക്കാന്‍ കഴിയില്ല എന്നതുപോലെ സംഘ്പരിവാറിന് അവരുടെ ന്യൂനപക്ഷ വിരുദ്ധത മറച്ചുപിടിക്കാനാവില്ല എന്നതിന്റെ തെളിവാണീ സംഭവങ്ങള്‍.

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദലിതരെയും പൗരന്‍മാരായി പോലും അംഗീകരിക്കാത്ത ഹിന്ദുത്വ ദേശീയതയില്‍നിന്നും, വിചാരധാരയില്‍ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതാണ് പാലക്കാട്ടെ അതിക്രമങ്ങള്‍ നല്‍കുന്ന സന്ദേശം. ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹപരവും ത്യാഗപൂര്‍ണവുമായ ജീവി തം മാതൃകയാക്കുന്നവര്‍ക്കെതിരെ സംഘ്പരിവാരത്തി നുണ്ടാകുന്ന വിദ്വേഷം സ്വാഭാവികം മാത്രമാണ്. നിന്നെ പോലെ നിന്നെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന മാനവികതയുടെ മഹത്വം ഉദ്‌ഘോഷിക്കുന്നവരോട് സമരസപ്പെടാന്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുന്ന വര്‍ക്ക് ഒരിക്കലും സാധിക്കില്ല. സംഘ്പരിവാരത്തിന്റെ കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലാണെന്നതിന്റെ സൂചനകളാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. ക്രിസ്മസും പെരുന്നാളുമൊന്നും ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും ഇവയെല്ലാം വൈദേശികാധിപത്യത്തിന്റെ അനന്തരഫലങ്ങളാണെന്നുമാണ് ഫാസിസ്റ്റുകളുടെ പ്രഖ്യാപിത നിലപാട്.

ഒറീസയില്‍ ഗ്രഹാം സ്‌റ്റെയിനിനെയും കുട്ടികളെയും ചുട്ടുകൊന്നതും കന്ദമഹലില്‍ ക്രിസ്ത്യാനികള്‍ ക്കും പള്ളികള്‍ക്കും നേരെ നടന്ന ആക്രമണ പരമ്പരയും ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ഹിന്ദുത്വ വാദികള്‍ നടത്തിയ ക്രൂരമായ ആക്രമണവും യു.പിയില്‍ ഹിന്ദുജാഗരണ്‍ മഞ്ച് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു മെല്ലാം ക്രിസ്ത്യന്‍ സമൂഹത്തിന് മറക്കാന്‍ കഴിയാത്ത വേദനകളാണ്. മണിപ്പൂരിലെ കലാപാഗ്‌നി ആളിക്കത്തി ക്കൊണ്ടിരിക്കുകയും ക്രൈസ്തവ സഹോദരങ്ങളുള്‍പ്പെടെയുള്ള നിരപരാധികള്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കാത്തത് അശ്രദ്ധകൊണ്ടോ അലംഭാവം കൊണ്ടോ അല്ല, അദ്ദേഹത്തെ നയിക്കുന്നത് സംഘ് പരിവാര്‍ പ്രത്യയശാസ്ത്രമാണെന്നതാണ്. മാനവികതയുടയും മത സൗഹാര്‍ദ്ദത്തിന്റെയും എണ്ണിയാലൊടുങ്ങാ ത്ത മഹാമാതൃകകള്‍ ലോകത്തിന് സമ്മാനിച്ച കേരളക്കരക്ക് അപരിചിതമയാ ഇത്തരം പ്രവണതകളെ മുളയിലേനുള്ളിക്കളയാന്‍ അധികാര കേന്ദ്രങ്ങളും പൊതു സമൂഹവും ഒരുപോലെ ജാഗ്രത കാണിക്കേണ്ടതുണ്ട്.

Continue Reading

kerala

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്; കണ്ടെത്തൽ പ്രാഥമിക അന്വേഷണത്തിൽ

തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്ച റിപ്പോർട്ട് നൽകും.

എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്.

പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്റെ അപേക്ഷകനായിരുന്ന പ്രശാന്തിന്റെ ആരോപണം. സംഭവത്തിൽ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയിരുന്നത്.

നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

Trending