Connect with us

kerala

സംസ്ഥാനത്ത് സിബിഐയെ വിലക്കാന്‍ നീക്കം; അരുതെന്ന് ചെന്നിത്തല

സിബിഐയെ വിലക്കാനുള്ള നീക്കത്തെ സിപിഐയും പിന്തുണച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ വിലക്കാന്‍ നീക്കം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സിബിഐക്ക് കേസ് എറ്റെടുക്കാന്‍ പറ്റാത്ത വിധത്തിലുള്ള നിയമ നിര്‍മാണമാണത്തിനാണ് ഒരുങ്ങുന്നത്. രാഷ്ട്രീയ ആയുധമായി സിബിഐ മാറുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിന്റെ സാധ്യത വിശദീകരിച്ച് നിയമമന്ത്രി എ. കെ ബാലന്‍ രംഗത്തെത്തി.

അതേസമയം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി രംഗത്തെത്തി. സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനാനുമതി തടയരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യുമെന്ന് വന്നപ്പോള്‍ സിപിഎമ്മിന് ഹാലിളകിയെന്നും ചെന്നിത്തല ആരോപിച്ചു. അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ട എന്ന സിപിഎമ്മിന്റെ നിലപാട് ആത്മഹത്യാപരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

സിബിഐയെ വിലക്കാനുള്ള നീക്കത്തെ സിപിഐയും പിന്തുണച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കേനദ്്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

kerala

കേരള സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ അതിക്രമം; പൊലീസ് വാഹനത്തിന് മുകളില്‍ കയറി നേതാവ്,

Published

on

തിരുവന്തപുരം: കേരള സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. സര്‍വകലാശാലയ്ക്കുള്ളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമ സംഭവങ്ങള്‍ക്ക് തുടക്കമിട്ടതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാല ഗേറ്റിന് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് എസ്എഫ്ഐ ഉപമിച്ചു. അതിനിടെ എസ്എഫ്ഐ നേതാവ് നന്ദന്‍ പൊലീസ് ബസിന് മുകളില്‍ കയറിയാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനത്തിന് മുകളില്‍ കയറി നന്ദനെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വാഹനത്തിന് മുകളില്‍ തന്നെ നേതാവിനെ ബന്ധനസ്ഥനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

 

Continue Reading

kerala

നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം

Published

on

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം.

ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐ.ടി ആക്ട് 67 എന്നിവ ചുമത്തി എളമക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സംവിധായകൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.

പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

Continue Reading

crime

കോട്ടയത്ത്‌ ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

ഇന്നലെ രാത്രിയായിരുന്നു സംഭവം

Published

on

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്.
തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending