Connect with us

kerala

സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് 11 മുതല്‍ വയനാട്ടില്‍

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 450 കായികതാരങ്ങളും 60 ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും

Published

on

കല്‍പ്പറ്റ: ചരിത്രത്തിലാദ്യമായി സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് വയനാട്ടിലെത്തുന്നു. നവംബര്‍ 11, 12, 13 തിയ്യതികളിലായി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലാണ് സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 450 കായികതാരങ്ങളും 60 ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. വയനാട്ടിലെ കായിക പ്രേമികള്‍ക്ക് ആവേശമായ ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി ചെയര്‍മാന്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേഷിന്റെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വ്യാപാരി വ്യവസായി യൂത്ത് വിംഗ് ബത്തേരി യൂണിറ്റിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേശ് ചെയര്‍മാനായും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്പ്രസിഡണ്ട് സലിം കടവന്‍ കണ്‍വീനറായും സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.

നവംബര്‍ 11ന് രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടെ ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കും. വൈകിട്ട് 3.30ന് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ടി.കെ.രമേശ് അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ വെച്ച് സൈക്കിള്‍ പോളോ ദേശീയ കായികതാരങ്ങളെ ബത്തേരി സെന്റ് മേരീസ്‌കോളേജ് റസിഡന്റ് മാനേജര്‍ ജോണ്‍ മത്തായി നൂറനാല്‍ ആദരിക്കും.

 

kerala

പാലക്കാട്‌ ജയം സുനിശ്ചിതം; മതേതരത്വം വിജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട്ട് ശുഭകരമായ ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം മതേതരത്വത്തിന്‍റേതാകും. പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതര മുന്നണിയുടെ മുന്നേറ്റം പഞ്ചായത്തുകളിലടക്കം പ്രകടമാകും. പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

ആകെ 184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നാളെ വിധി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി.

Published

on

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാന്‍ കഴിയും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക.

ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്‌സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്‌സ് ആന്റ് റിസള്‍ട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ആപ്പ് ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 

Continue Reading

kerala

കണ്ണൂരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍

എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്.

Published

on

കണ്ണൂര്‍ തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയാണ് മരിച്ച ആന്‍മരിയ.

ഇന്ന് വൈകിട്ടാണ് സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. മുറിയില്‍ കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പഠനസംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കണ്ണൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

Trending