Connect with us

Sports

സ്റ്റാറേ പുറത്ത് ; പരിശീലകനെ പുറത്താക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്വീഡിഷ് കോച്ചിനെയും സഹ പരിശീലകരേയും പുറത്താക്കിയത്

Published

on

കൊച്ചി: പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സ്വീഡിഷ് കോച്ചിനെയും സഹ പരിശീലകരേയും പുറത്താക്കിയത്. ഐഎസ്എല്ലില്‍ ഇത്തവണ 12 കളികളില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ നേടിയത്. 11 പോയന്റുമായി 10ാംമത് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ സ്ഥാനം.

അവസാനം നടന്ന രണ്ടുമാച്ചിലും ടീം തോറ്റിരുന്നു. ബെംഗളൂരുവിനെതിരായ തോല്‍വിക്ക് പിന്നാലെ ക്ലബിനെതിരെ ആരാധക കൂട്ടമായ മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വില്പനയില്‍ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്‌റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്‌റ്റേറ്റ് കോര്‍ കമ്മറ്റി അറിയിച്ചു. തുടര്‍ തോല്‍വികളിലും പ്രതിഷേധം കടുത്തതോടെ മാനേജ്‌മെന്റ് പരിശീലകനെ പുറത്താക്കുകയായിരുന്നു.

സെര്‍ബിയക്കാരന്‍ ഇവാന്‍ വുക്കോമനോവിചിന്റെ പകരക്കാരനായി ഈ സീസണ്‍ ആരംഭത്തിലാണ് സ്റ്റാറേ ചുമതലയേല്‍ക്കുന്നത്. 2026 വരെയയായിരുന്നു സ്റ്റാറേയുടെ കരാര്‍ കാലാവധി. തായ് ക്ലബ് ഉതായ് താനി എഫ്‌സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് സ്വീഡിഷ് കോച്ച് കേരളത്തിലേക്കെത്തിയത്. 17 വര്‍ഷമായി വിവിധ ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുള്ള സ്റ്റാറേയുടെ വരവില്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊമ്പന്‍മാര്‍ക്കൊപ്പം സ്റ്റാറേക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. കൃത്യമായൊരു ടീമിനെ വിന്യസിക്കുന്നതില്‍ കോച്ച് പരാജയമായെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

Football

ബാഴ്സ താരം ലമിന്‍ യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം

ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്.

Published

on

ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് കാരണം ചികിത്സ തേടി. ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്. മൂന്നോ നാലോ ആഴ്ചത്തേക്ക് വിശ്രമം ആവശ്യം വരും. ടീം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കണങ്കാലിലെ ലിഗമെന്റിന് ഗ്രേഡ്-1 പരിക്കാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബാഴ്സ മാനേജ്മെന്റ് ഇന്നലെ പറഞ്ഞു.

ഇതോടെ ഈ വരുന്ന ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന 2024-ലെ അവസാന മത്സരവുംയമാലിന് കളിക്കാനാവില്ല.

ജനുവരി നാലിന് കോപ്പ ഡെല്‍ റേ കപ്പില്‍ ബാര്‍ബാസ്‌ട്രോയ്‌ക്കെതിരായ മത്സരമാണ് 2025-ല്‍ ആദ്യം. ശേഷം സ്പാനിഷ് സൂപ്പര്‍ കപ്പിനായുള്ള മത്സരങ്ങള്‍ക്കായി ജിദ്ദയിലേക്ക് പോകും. ഇതിലെല്ലാം ലമീന്‍ യമാലിന് കളിക്കാനാകുമെന്ന് പ്രതീക്ഷയാണ് ബാഴ്സലോണയ്ക്കുള്ളത്.

ലെഗാനെസിനെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ 75-ാം മിനിറ്റ് വരെ താരം കളത്തില്‍ തുടര്‍ന്നു.

നിലവില്‍ ലാലിഗയില്‍ ബാഴ്‌സലോണയാണ് മുന്നില്‍.

 

 

Continue Reading

Football

കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.

Published

on

പരിശീലക സ്ഥാനത്തു നിന്നും മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്താകും.

സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനു നേടാനായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയമായിരുന്നു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ബംഗളൂരുവിനോടും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

 

 

Continue Reading

Cricket

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി: മണിപ്പൂരിനെതിരെ കേരളത്തിന് ജയം

162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി.

Published

on

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളം ജയം. 162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂര്‍ 47ആം ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഒമര്‍ അബൂബക്കറും കാമില്‍ അബൂബക്കറും ചേര്‍ന്ന് നേടിയ 66 റണ്‍സാണ് കേരള ഇന്നിങ്സിന് അടിത്തറയിട്ടത്. ഒമര്‍ 51 പന്തുകളില്‍ നിന്ന് 60ഉം കാമില്‍ 26ഉം റണ്‍സാണ് എടുത്തത്. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹന്‍ നായരും അഭിജിത് പ്രവീണും ചേര്‍ന്ന് നേടിയ 105 റണ്‍സ് കേരളത്തിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. രോഹന്‍ നായര്‍ 65 പന്തില്‍ 54ഉം അഭിജിത് പ്രവീണ്‍ 74 പന്തില്‍ 55ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ അക്ഷയ് ടി കെയുടെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 278ലേക്ക് എത്തിച്ചത്. അക്ഷയ് 34 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂരിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. 28 റണ്‍സെടുത്ത ഡൊമിനിക് ആണ് മണിപ്പൂരിന്റെ ടോപ് സ്‌കോറര്‍.

 

Continue Reading

Trending