Connect with us

kerala

എസ്.എസ്.എല്‍.സി ഫലം നാളെ; റിസള്‍ട്ട് അറിയാം ഈ വെബ്‌സൈറ്റുകളില്‍

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റ് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റ് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാര്‍ഥികളുണ്ടായിരുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെയായിരുന്നു എസ്.എസ്.എല്‍.സി എഴുത്തുപരീക്ഷകള്‍.

പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ http://keralaresults. nic.in ല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. കേരള പരീക്ഷാഭവന്റെ http://pareekshabhavan. kerala.gov.in  വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്‍നിന്നും മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം. sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, keralaresults.nic.in എന്നീ സൈറ്റുകളിലും ഫലം അറിയാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തന്റെ നിലപാട് അഴിമതിക്കെതിരെ, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍

പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി നടത്തിയ വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു.

Published

on

പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി നടത്തിയ വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. ആറ് മാസത്തേക്കാണ് കെ.ഇ ഇസ്മയിലിനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍. തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇസ്മയില്‍ പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്ന പരാതിയില്‍ 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെ രാജുവിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിനെതിരെ കെ.ഇ ഇസ്മയില്‍ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് കെ.രാജുവിന് മാനസിക സമ്മര്‍ദം ഉണ്ടാക്കിയെന്നും അത് തന്നോട് തുറന്നുപറഞ്ഞിരുന്നെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. ചില വ്യക്തികള്‍ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും ഇസ്മയില്‍ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടെടുത്തിന് നടപടി സ്വീകരിക്കണം എന്ന് എറണാകുളം ജില്ലാ കൗണ്‍സിലിന്റെ ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ കെ.ഇ ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുകയും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

 

Continue Reading

kerala

സൂരജ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരായ 9 പ്രതികള്‍ കുറ്റക്കാര്‍

കേസിലെ പത്താം പ്രതിയെന്ന് സംശയിച്ചിരുന്ന നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെ വിട്ടു

Published

on

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ സൂരജിനെ കൊലപ്പെടുത്തിയക്കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി വിധി. കേസിലെ പത്താം പ്രതിയെന്ന് സംശയിച്ചിരുന്ന നാഗത്താന്‍ കോട്ട പ്രകാശനെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരായ 12 പേരാണ് പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ രണ്ടുപേര്‍ വിചാരണ നടക്കുന്ന സമയത്ത് തന്നെ മരണപ്പെട്ടു. കേസിലെ ഒന്നാം പ്രതിയും പന്ത്രണ്ടാം പ്രതിയുമാണ് മരണപ്പെട്ടത്. ഈ കേസില്‍ പ്രതിയായ ടി.കെ രജീഷ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതിചേര്‍ത്തിട്ടുള്ള ആളാണ്.

സൂരജിനെ കൊന്ന കേസില്‍ ശിക്ഷാ വിധി വരുന്നത് 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം. 2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. ഇതിന് ആറുമാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ കൊല നടപ്പാക്കി. 32 കാരനായിരുന്നു സൂരജ്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.

Continue Reading

crime

താടിവടിച്ചില്ല; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

Published

on

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപം വെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Continue Reading

Trending