Connect with us

kerala

എരഞ്ഞോളി മൂസ്സയുടെ ഭാര്യ പി.കുഞ്ഞാമി (72) നിര്യാതയായി

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.

Published

on

പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനായിരുന്ന പരേതനായ എരഞ്ഞോളി മൂസ്സയുടെ ഭാര്യ പി.കുഞ്ഞാമി (72) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. മക്കൾ: നസീർ എരഞ്ഞോളി (ഗായകൻ), നസീറ, നിസാർ, സമീറ, സാജിത, സാദിഖ്. മരുമക്കൾ: ഉസ്മാൻ ,അസ്ക്കർ, ഷമീം, റൗഷീന, ഷഹനാസ്, സീനത്ത്.

india

മുനമ്പം വിഷയത്തിലെ നിലപാട്; മുസ്‌ലിംലീഗിനെ അഭിനന്ദിക്കുന്നു: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജ: സി എന്‍ രാമചന്ദ്രന്‍

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍.

Published

on

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍. കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങളില്ലെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മിഷനായി പ്രവര്‍ത്തിക്കുന്ന സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു. മെയ് 31ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന മുസ്‌ലിംലീഗ് നിലപാട് പ്രശംസനീയമാണ്. നിയമപരമായി മുനമ്പത്തുകാര്‍ക്ക് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. പത്തര ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടര്‍ന്ന് പാര്‍ട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു. പദ്ധതി പ്രദേശം മോപ്പാടി-മുട്ടില്‍ പ്രധാനപാതയുടെ ഓരത്താണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, പി. ഇസ്മയില്‍, ടി.പി.എം ജിഷാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Continue Reading

kerala

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

Published

on

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിനി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

 

Continue Reading

kerala

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

Published

on

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോര്‍ട്ടത്തിലുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം നടപടികള്‍.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടില്‍ വെച്ചു നടന്ന പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സിക്കാനോ സിറാജുദ്ദീന്‍ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു മരിച്ച അസ്മയുടേത്. അതേസമയം ജനിച്ച കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ യുവതി മരിച്ച ശേഷം സിറാജുദ്ദീന്‍ ആരെയും അറിയിക്കാതെ രാത്രി തന്നെ നവജാത ശിശുവിനേയും മറ്റ് കുട്ടികളുമായി ആംബുലന്‍സില്‍ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. രാത്രി 12 മണിക്കാണ് യുവതി മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.

 

Continue Reading

Trending