Connect with us

Culture

കൊല്‍ക്കത്ത ടെസ്റ്റ് ; ലങ്ക ശക്തമായ നിലയില്‍,  ഹെരാത്തിനും അര്‍ധ സെഞ്ച്വറി

Published

on

കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹെരാത്തിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ നൂറിലധികം റണ്‍സിന്റെ ലീഡുമായി ലങ്ക ശക്തമായ നിലയില്‍ . ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക പത്തുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സും വിലയേറിയ 122 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. 2010നു ശേഷം ആദ്യമായാണ് ലങ്ക ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ ലീഡു നേടുന്നത്. സ്‌കോര്‍ ശ്രീലങ്ക 294/10(രഗണ ഹെരാത്ത് 67, ആന്‍ജലോ മാത്യൂസ് 52, ഭുവനേശ്വര്‍ കുമാര്‍ 4/88),ഇന്ത്യ 172/10 (ചേതേശ്വര്‍ പുജാര 52, സുരങ്ക ലക്മല്‍ 4/26).

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച ഈഡന്‍ ഗാര്‍ഡനിലെ പിച്ചില്‍ ലഹിരു തിരുമനെ(51)യും ആന്‍ജലോ മാത്യൂസിനേയും(52) കൂടാതെ നാലാം ദിനം ലങ്കന്‍ ബൗളര്‍ രഗണ ഹെരാത്ത് (67) വാലറ്റത്ത് നടത്തിയ പ്രകടനമാണ് ലങ്കയുടെ ലീഡ് നൂറു കടത്തിയത്. ഒമ്പതു ഫോറുകള്‍ അടിച്ച ഹെരാത്ത് 83 പന്തില്‍ നിന്നാണ് അര്‍ധ ശതകം നേടിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷെമിയും നാലു വീതം വിക്കറ്റ് നേടി.നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി നാലാം ദിവസം ബാറ്റിങ് പുനഃരാരംഭിച്ച ലങ്കക്ക് നിരോഷന്‍ ഡിക് വെല്ല(35),ദിനേഷ് ചണ്ഡിമല്‍ (28),ദസുണ്‍ ശനേങ്ക (പൂജ്യം), ദില്‍രുവാന്‍ പെരേര (അഞ്ച്) ഹെരാത്ത് (67), സുരങ്ക ലക്മല്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്

ഒന്നാം ഇന്നിങ്‌സില്‍ കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ സുരങ്ക ലക്മലിന്റെ ബൗളിങ് നേതൃത്വത്തില്‍ 172 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു ലങ്ക. ചേതേശ്വര്‍ പുജാര(52) ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റിങ് നിര ബൗളര്‍മാരെ നേരിടുന്നതില്‍ പരാജയമായി. നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ ആറു കളിക്കാര്‍ക്ക് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. ഒരു ഘട്ടത്തില്‍ ആറിന് 79 എന്ന് ദയനീയ നിലയിലുണ്ടായുരുന്ന ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ(29)യും രവീന്ദ്ര ജഡേജ(22)യും ഏട്ടാം വിക്കറ്റില്‍ ചേര്‍ത്ത 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് നൂറുകടത്തിയത്. അവസാനംമുഹമ്മദ് ഷെമി 24 റണ്‍സുമായി ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും സുരങ്ക ലക്മല്‍ ഷെമിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ഉമേഷ് യാദവ് ആറു റണ്‍സുമായി പുറത്താകാതെ നിന്നു.

ലങ്കക്കു വേണ്ടി 26 റണ്‍സ് വിട്ടുകൊടുത്ത് ലക്മല്‍ നാലു വിക്കറ്റ് നേടിയപ്പോള്‍ ലഹിരു ഗാമേജ്, ദസുണ്‍ ശനങ്ക, ദില്‍റുവാന്‍ പെരേര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്.

 

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending