Connect with us

india

അഭിമാന സ്തംഭമായി ശ്രീഹരിക്കോട്ട

1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്‍.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്

Published

on

എന്‍.വി.എസ്.02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്‍.വി.എഫ് 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്‍ന്നതോടെ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് ഐ.എസ്.ആര്‍.ഒ നടത്തിയ വിക്ഷേപണങ്ങളുടെ എണ്ണം നൂറ് പൂര്‍ത്തിയായിരിക്കുകയാണ്. 1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്‍.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്. 1979 ഓഗസ്റ്റ് 10ന് ആദ്യ ഉപഗ്രഹ വിക്ഷേപണവും ഇവിടെനിന്ന് തന്നെയാണ് നടന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഇടം നേടിക്കൊടുത്ത എസ്.എല്‍.വി.ഇ രണ്ടുമുതല്‍ക്കിങ്ങോട്ട് ഐ.എസ്.ആര്‍.ഒയുടെ നിരവധി അതിപ്രധാന ദൗത്യങ്ങള്‍ക്കാണ് ശ്രീഹരിക്കോട്ട വേദിയായിത്തീര്‍ന്നത്. ചന്ദ്രയാന്‍, മംഗള്‍ യാന്‍ ആദിത്യ, എസ്.ആര്‍.ഇ സ്‌പേസ് ഡോക്കിങ് തുടങ്ങിയ മികവുറ്റ ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ശ്രീഹരിക്കോട്ട ലോകത്തിന്റെ നെറുകയിലേക്കുയരുകയായിരുന്നു.

60 തിലധികം പി.എസ്.എല്‍.വികളും 16 ജി.എസ്.എല്‍.വിയും ഏഴുതവണ ജി.എസ്.എല്‍.വിമാര്‍ക്ക് മൂന്നും ഇവിടെ നിന്ന് പറന്നുയര്‍ന്നു. 2024 ഡിസംബര്‍ 30ന് നടന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയംകണ്ടത് ശ്രീഹരിക്കോട്ടക്ക് മറ്റൊരു നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിയാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ഏറ്റവും കൂടുതല്‍ വിക്ഷേപി ച്ചിട്ടുള്ളത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ നിര്‍മിച്ച ജി.എസ്.എല്‍.വിയും അതിലും വലിയ ജി.എസ്.എല്‍.വി മാര്‍ക്കുമെല്ലാം കിറുകൃത്യതയോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ ഭരണ സംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ഐ.എസ്.ആര്‍.ഒയെ മാത്രമല്ല, ശ്രീഹരിക്കോട്ടയേയും അദ്ദേഹത്തിന്റെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ യന്‍സിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാന്‍ 1972 ജൂലൈയില്‍ ബഹിരാകാശ വകുപ്പിന്റെ തലവനായി.

ധവാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ശ്രീഹരിക്കോട്ട എസ്.എല്‍.വി പോലുള്ള ചെറിയ വാഹനങ്ങള്‍ വിക്ഷേപിക്കാന്‍ മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തില്‍, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധ തികള്‍ രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളുടെ അംഗീകാരമായി, ഇ സ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ എന്ന പേര് നല്‍കി.

നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഇന്നലെ രാവിലെ 6.23 ഓടെയാണ് ജി.എസ്.എല്‍.വി എഫ് 15 റോക്കറ്റ്, ഗതി നിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍.വി.എസ് 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണി ക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി എഫ് 15 കുതിച്ചുയര്‍ന്നത്.

ചെയര്‍മാനായി വി. നാരായണന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിതെന്നത് മലയാളികള്‍ക്കും ഏറെ അഭിമാനമാണ്. ഗതിനിര്‍ണയ, ദിശനിര്‍ണയ (നാവിഗേഷന്‍) ആവശ്യങ്ങള്‍ ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം. ഐ.എസ്.ആര്‍.ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ രണ്ടാമത്തേതാണ് എന്‍.വി.എസ് 02. ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്‍.വി.എസ് 01 കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിക്ഷേപിച്ചിരുന്നു.

ജി.പി.എസിന് സമാനമായി സ്റ്റാന്റേര്‍ഡ് പൊസിഷന്‍ സര്‍വീസ് എന്ന ദിശ നിര്‍ണയ സേവനം നല്‍കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്‍ത്തിയില്‍ നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്‍ വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്‍ എന്നിവ നല്‍കാന്‍ നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേ വനവും നല്‍കും.

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ലോകം അല്‍ഭുതത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. രാജ്യം ചന്ദ്രോപരിതലത്തിലേക്ക് പേടകമയക്കുമ്പോള്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടെ ആ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തി ക്കൊണ്ടിരിക്കുകയായിരുന്നു. ലാന്റിങ്ങിന് അതിസങ്കീര്‍ണമായ പ്രതലം തിരഞ്ഞെടുത്തതും, മുമ്പ് ഈ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളേക്കാളെല്ലാം ചുരുങ്ങിയ ചിലവിലായിരുന്നു ഇന്ത്യയുടെ പരീക്ഷണം എന്നതുമായിരുന്നു ഇതിന് കാരണം. എന്നാല്‍ ചാന്ദ്രയാന്‍ മുന്നിലൂടെ അതിമഹത്തായ ദൗത്യം പൂര്‍ത്തീകരിക്കുക വഴി ബഹിരാകാശരംഗ ത്തുനടക്കുന്ന കടുത്ത മത്സരത്തില്‍ വികസിത രാജ്യ ങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ ഉപഗ്രഹമായി എന്‍.വി.എസ്.02 വിന്റെ വിജയകരമായ വിക്ഷേപണം ആ മുന്നോറ്റത്തിന് മാറ്റുകൂട്ടുകയാണ്.

india

തെലങ്കാനക്ക് പിന്നാലെ റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് ആന്ധ്രാപ്രദേശ്

മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം

Published

on

റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് ആന്ധ്രാപ്രദേശ്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മീണ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. അധ്യാപകര്‍, കരാര്‍, പുറം കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇളവ് ബാധകമായിരിക്കും.

കഴിഞ്ഞ ദിവസം തെലങ്കാനയിലും റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ 31 വരെ മുസ്‌ലിം ജീവനക്കാര്‍ക്ക് നാല് മണിയോടെ ജോലി അവസാനിപ്പിക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍, അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമായിരിക്കും. ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ അടിയന്തര സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

Published

on

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നതിനായുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. ഇരു പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

Continue Reading

india

ആറ് മണിക്കൂറിൽ മൂവായിരത്തിലധികം മുസ്‌ലിംകളെ കൊന്നൊടുക്കിയ നെല്ലി വംശഹത്യക്ക് 42 വയസ്സ്

ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ട നെല്ലി വംശഹത്യയില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല

Published

on

ആസ്സാമില്‍ ഉണ്ടായിരുന്ന തദ്ദേശീയ വാദവും 1979 ല്‍ തുടങ്ങിയ ആസ്സാം പ്രസ്ഥാനവും പ്രാദേശികമായ കാരണങ്ങളും അന്ന് ശക്തമായ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വഴിവെച്ചു. ആസ്സാം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അഅടഡ പോലെ ഉള്ള ആസാമീസ് സംഘടനകള്‍ ഉയര്‍ത്തിയ വംശീയവാദം ന്യൂനപക്ഷ വിരുദ്ധ വികാരം ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

നെല്ലി വംശഹത്യയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നെല്ലിയില്‍ വീട് നഷ്ടപ്പെടുകയും രണ്ടായിരത്തിലധികം പേര് സംഭവത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മാറിമാറി വരുന്ന ആസ്സാം സര്‍ക്കാരുകള്‍ ഇത് വരെ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.

പോലീസ് സ്റ്റേഷന്‍ രേഖകള്‍ പ്രകാരം നെല്ലി കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട് 688 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും 310 കേസുകളില്‍ മാത്രമാണ് പോലീസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഫലത്തില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ട നെല്ലി വംശഹത്യയില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല.

1983 ഫെബ്രുവരി 18ന് അസം നാഗാഓണ്‍ ജില്ലയില്‍ 14 ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ മഹാഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍. മരണസംഖ്യ 10000 കടന്നെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

Continue Reading

Trending