Connect with us

Video Stories

പുതിയ ഇന്നിങ്‌സിനൊരുങ്ങി ശ്രീശാന്ത്

Published

on

‘ഇക്കാലമത്രെയും ഉറച്ച പിന്തുണ നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദി’, കരിയറിലെ നിര്‍ണായകമായ സമയം കവര്‍ന്നെടുത്ത ഐ.പി.എല്‍ ഒത്തുകളി വിവാദ കേസിലെ കോടതി വിധി കേട്ടതിന് ശേഷം ശാന്തകുമാരന്‍ ശ്രീശാന്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ‘കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. പരിക്ക് മൂലം വിട്ടുനിന്ന ശേഷം മികച്ച പ്രകടനവുമായി താന്‍ തിരിച്ചെത്തിയിട്ടുണ്ട്. അതു പോലൊരു തിരിച്ചു വരവാണ് താനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. കോടതി വിധിയില്‍ വളരെ സന്തോഷവാനാണ്. എപ്പോഴും ക്രിക്കറ്റ് താരമായി അറിയപ്പെടാനാണ് ആഗ്രഹം. ആരെയും കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും ശ്രീശാന്ത് കോടതി വിധിക്ക് പിന്നാലെ പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിലക്കുനീക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്കു പിന്നാലെ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ശ്രീശാന്ത് ട്വിറ്ററിലും പ്രതികരിച്ചു. നിര്‍ണായകമായ കോടതി വിധി കേള്‍ക്കാന്‍ ശ്രീശാന്ത് രാവിലെ തന്നെ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കോടതി വിധിക്ക് ശേഷം കലൂരിലെ സെന്റ് ആന്റണീസ് പള്ളിയിലെത്തി മെഴുകുതിരി നേര്‍ന്ന് അല്‍പ നേരം പ്രാര്‍ഥിച്ചു. താരത്തെ തിരിച്ചറിഞ്ഞ ചിലര്‍ കാര്യം തിരക്കി. അവരോട് നന്ദി പറഞ്ഞ ശേഷം ഇടപ്പള്ളിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവച്ചു. ഒടുവില്‍ സത്യം പുറത്തു വന്നെന്നായിരുന്നു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ പ്രതികരണം. പ്രതികരണത്തിനിടെ ഭുവനേശ്വരി പൊട്ടിക്കരയുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മെയിലാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടര്‍ന്ന്, മൂവരെയും ക്രിക്കറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്യാല സെഷന്‍സ് കോടതി 2015 ജൂലൈയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. 27 ദിവസത്തെ തിഹാര്‍ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശ്രീശാന്ത് ജയിലില്‍ കഴിഞ്ഞ 27 ദിവസവും പിന്നീടുള്ള രണ്ടു മാസവും ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അനുഭവങ്ങളാണ് നല്‍കിയതെന്ന് പറഞ്ഞിരുന്നു.
പാട്യാല സെഷന്‍സ് കോടതി വിധി താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുക്കി. പക്ഷേ ബിസിസിഐ കടുംപിടുത്തും തുടര്‍ന്നു. ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞെങ്കിലും വിലക്ക് മാറിയില്ല. ഇതിനിടെ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ താരത്തിന് ക്ഷണം ലഭിച്ചു. കഴിഞ്ഞ ജനുവരി 17ന് സ്‌കോട്ട്‌ലാന്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് കെ.സി.എ മുഖേന അപേക്ഷ നല്‍കി. എന്നാല്‍ വിലക്ക് നീക്കാനുള്ള പുതിയ സാഹചര്യമില്ലെന്നായിരുന്നു ബി.സി.സി.ഐയുടെ മറുപടി. ഇതേ തുടര്‍ന്ന് തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ട്വിറ്ററിലൂടെ ശ്രീശാന്ത് ആവശ്യപ്പെട്ടത് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. ശ്രീശാന്തിനെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ ചോപ്ര നടത്തിയ അഭിപ്രായ പ്രകടനം വിവാദത്തിനും വഴിയൊരുക്കി. ശ്രീശാന്തിന് തിരിച്ചു വരാനാവില്ലെന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വിറ്റര്‍ പ്രതികരണം. എന്നാല്‍ ഇത് വ്യക്തിവൈരാഗ്യമാണോ എന്നറിയില്ലെന്നും ഇത്തരം എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. വീണ്ടും ശ്രീശാന്ത് ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കിയെങ്കിലും ബി.സി.സി.ഐ നിലപാട് മാറ്റിയില്ല.
മാര്‍ച്ച് ആറിന് അച്ചടക്ക സമിതി തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഇമെയില്‍ അയച്ചു. എന്നാല്‍ വിലക്ക് നീക്കാനോ അനുമതി നല്‍കാനോ കഴിയില്ലെന്ന് വ്യക്തമാക്കി ഏപ്രില്‍ 15ന് മറുപടി നല്‍കി. ഇതിന്റെ പകര്‍പ്പും ബി.സി.സി.ഐ ഹൈകോടതിയില്‍ ഹാജരാക്കി. തിരിച്ചുവരവിന് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും തടസം സൃഷ്ടിച്ചതോടെ ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വാഭാവികനീതി പുലര്‍ത്താതെയുള്ള നടപടിയാണ് ബിസിസിഐ അച്ചടക്കസമിതിയില്‍ നിന്നുണ്ടായതെന്ന് ശ്രീശാന്ത് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending