Connect with us

Sports

നെയ്മര്‍ പറയുന്നു അഭിനയത്തിന് മാപ്പ്

Published

on

 

പാരീസ്:റഷ്യയില്‍ ലോകകപ്പ് കഴിഞ്ഞപ്പോള്‍ നെയ്മര്‍ക്കായിരുന്നു കാര്യമായ പേരുദോഷം. നന്നായി കളിച്ചിട്ടും മൈതാനത്തെ അഭിനേതാവ് എന്ന പേരാണ് എല്ലാവരും ചേര്‍ന്ന് നല്‍കിയത്. ഏറ്റവുമധികം ട്രോളുകള്‍ പിറന്നത് നെയ്മറുടെ പേരിലായിരുന്നു. ലോക ഫുട്‌ബോളില്‍ ഇത്രയും മികച്ച അഭിനേതാവ് മറ്റാരാണെന്നായിരുന്നു വലിയ ചോദ്യം. ഓസ്‌ക്കാര്‍ പുരസ്‌ക്കാരം പോലും നെയ്മര്‍ക്ക്് നല്‍കണമെന്ന് വരെ ചിലര്‍ ട്രോളിറക്കി. ലോകകപ്പ് വേളയില്‍ മൈതാനത്ത് ചില അഭിനയം താന്‍ നടത്തിയിരുന്നു എന്ന് സമ്മതിക്കുകയാണിപ്പോള്‍ പി.എസ്.ജിയുടെ താരം. പക്ഷേ ആ അഭിനയം കളിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാവരും ഫൗള്‍ ചെയ്യുമ്പോള്‍, ചവിട്ടുമ്പോള്‍, സര്‍ജറി നടത്തിയ കാല്‍ഭാഗത്തിന് കൂടുതല്‍ വേദന വരുമോ എന്ന ആശങ്കയില്‍ ചിലപ്പോഴെല്ലാം വേദന അഭിനയിച്ചിട്ടുണ്ട്. അത് കളിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ബ്രസീലിന്റെ മുന്‍നിരക്കാരന്‍ പറയുന്നത്. കളിയെ ഒരു തരത്തിലും വഞ്ചിച്ചിട്ടില്ല. അതിന് കഴിയുകയുമില്ല. ലോകകപ്പില്‍ എല്ലാവര്‍ക്കും ബ്രസീലിനെക്കുറിച്ച്് വലിയ പ്രതീക്ഷയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ശക്തമായി കളിച്ച ടീമിന് ബെല്‍ജിയത്തോടേറ്റ പരാജയം വന്‍ ആഘാതമായിരുന്നെന്നും തോല്‍വിക്ക്് ശേഷം ആരോടും ഒന്നും പറയാതെ മടങ്ങിയത് സങ്കടം കൊണ്ടാണെന്നും നെയ്മര്‍ പറഞ്ഞു.
ലോകകപ്പില്‍ തന്നെ പിന്തുണച്ചവരോട് നീതി കാണിക്കാനായിട്ടില്ലെന്നും അതിന് മാപ്പ് ചോദിക്കുന്നവെന്നും ജില്ലറ്റ് ബ്രസീലിന്റെ ന്യൂ മാന്‍ എന്ന എന്ന പരസ്യ ചിത്രകരണചടങ്ങില്‍ സംസാരിക്കവെ നെയ്മര്‍ പറഞ്ഞു. ലോകകപ്പിന് മുമ്പ് പി.എസ്.ജിക്കായി കളിക്കവെ നേരിട്ട പരുക്കും തുടര്‍ന്ന് നടത്തിയ സര്‍ജറിയും പറഞ്ഞാണ് നെയ്മര്‍ തുടങ്ങുന്നത്. ഒരു വേള ലോകകപ്പ് തന്നെ നഷ്ടമാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എതിരാളികള്‍ ബൂട്ട് സ്റ്റഡ് വെച്ച് കുത്തുമ്പോള്‍, നട്ടെല്ലിന് നേരെ കൈ കൊണ്ട് ഇടിക്കുമ്പോള്‍, കാലിന് ചവിട്ടുമ്പോള്‍ വേദന അസഹനീയമാണ്. ആ ഘട്ടത്തിലെ വേദന പ്രകടിപ്പിക്കുമ്പോള്‍ നിങ്ങള്‍ കരുതും അത് അഭിനയമാണെന്ന്. പക്ഷേ ചിലപ്പോഴെല്ലാം ഞാന്‍ അഭിനയിക്കാറുണ്ട്. അത് സമ്മതിക്കുന്നു. ബെല്‍ജിയത്തോട് തോറ്റ ദിവസം പത്രക്കാരോട് സംസാരിക്കാതെ ഞാന്‍ നടന്ന് നീങ്ങിയത് ജയിക്കുമ്പോള്‍ മാത്രമേ സംസാരിക്കു എന്നത് കൊണ്ടല്ല, മറിച്ച് സംസാരിച്ച് എന്തിന് കൂടുതല്‍ നിരാശയുണ്ടാക്കണം എന്ന് കരുതിയാണ്. പരുക്കില്‍ പുളയുന്നതിന് കാരണം പലപ്പോഴും എന്റെ നിരാശ എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് അറിയാത്തത് കൊണ്ടാണ്. എന്നിലെ കുട്ടി ഇപ്പോഴും ഉള്ളിലുണ്ട്. ചിലപ്പോള്‍ നന്നായി കളിക്കാനാവുന്നു. മറ്റ് ചിലപ്പോള്‍ നിരാശയും സമ്മാനിക്കുന്നു. പക്ഷേ പലപ്പോഴും എന്റെ ഉള്ളിലെ കുട്ടിയെ മുന്നോട്ട് കൊണ്ട് വരാനാണ് താല്‍പ്പര്യം. അത് മൈതാനത്തല്ല-എന്റെ ഉള്ളില്‍ തന്നെ. ഞാന്‍ ധാരാളം തവണ വീണു എന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷേ അതൊന്നും വീഴ്ച്ചകളായിരുന്നില്ല-എന്റെ വേദനകളായിരുന്നു. കാല്‍കുഴ നോക്കി ചിലര്‍ പെരുമാറുമ്പോള്‍ വേദന അസഹനീയമാണ്. എല്ലാവരുടെയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഞാന്‍ കണ്ണാടിയില്‍ എന്നെ തന്നെ നോക്കാറുണ്ട്. ഇപ്പോള്‍ ഞാനൊരു പുതിയ മുനുഷ്യനാണ്. എന്റെ ഹൃദയമിപ്പോള്‍ വിശാലമാണ്. നിങ്ങള്‍ക്ക്് എന്നെ കല്ലെറിയാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക്് കല്ലുകള്‍ ദുരെയെറിയാം-എന്നെ ഉണര്‍ത്താന്‍. ഞാന്‍ ഉണരുമ്പോള്‍ രാജ്യം മുഴുവന്‍ എനിക്കൊപ്പം ഉണരുന്നുണ്ട്- ഈ വാക്കുകളുമായാണ് നെയ്മര്‍ സംസാരം അവസാനിപ്പിക്കുന്നത്.

News

റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ് തോല്‍വി

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള ടൈസന്റെ തിരിച്ചുവരവ്.

Published

on

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള ടൈസന്റെ തിരിച്ചുവരവ്.

എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകൾ പ്രകടനത്തെ ബാധിച്ചതോടെയാണ് മൈക്ക് ടൈസന്റെ തോൽവി. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.

ടെക്സസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരം നെറ്റ്ഫ്ലിക്സാണ് തത്സമയം സംപ്രേഷണം ചെയ്തത്. ജൂലൈ 20ന് നടക്കുമെന്ന് പറഞ്ഞിരുന്ന മത്സരം ടൈസന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

27കാരനാണ് ടൈസന്റെ എതിരാളി ജേക്ക് പോൾ. നേരത്തെ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്ന ജേക്ക് പോളിന് പ്രോബ്ലം ചൈൽഡ് എന്നൊരു അപരനാമവുമുണ്ട്. 2018ലാണ് ബോക്സിങ് പ്രൊഫഷനിലേക്ക് ജേക്ക് പോൾ എത്തുന്നത്.

മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടൈസണും ജേക്കും വേദിയില്‍ എത്തിയിരുന്നു. ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്ത് ചെറുതായി ഒന്നടിച്ചത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ചുമാറ്റി.

ടൈസന് പൂർണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകിയിരുന്നെങ്കിലും യുഎസിൽ വേദികൾ അനുവദിക്കുന്നതിൽ പ്രതിസന്ധിയുണ്ടായിരുന്നു. ടെക്സാസ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും അനുമതി നൽകിയിരുന്നില്ല. മത്സരത്തിന് ഏതാനും ഇളവുകളും നൽകിയിരുന്നു. സാധാരണ 12 റൗണ്ടുകൾ നീളാറുള്ള മത്സരം എട്ടാക്കി ചുരുക്കി. ഓരോ റൗണ്ടും മൂന്ന് മിനിറ്റിന് പകരം രണ്ട് മിനിറ്റാക്കി. ഇടിയുടെ ആഘാതം കുറയ്ക്കാനാകുന്ന വിധത്തിലുള്ള ഗ്ലൗസുകളും നൽകിയിരുന്നു.

Continue Reading

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Trending