Connect with us

Sports

ഫൈനല്‍ തേടി

Published

on

 

മുംബൈ: പത്താം എഡിഷന്‍ ഐ.പി.എല്ലിലെ ഫൈനല്‍ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫൈയറില്‍ ഒന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് കളി. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് നാളെ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലെ വിജയികളുമായി മത്സരിക്കാനുള്ള അവസരം ലഭിക്കും.
റെഗുലര്‍ സീസണ്‍ ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വീതം വിജയങ്ങളുമായാണ് ഹൈദരാബാദും ചെന്നൈയും ക്വാളിഫൈയറിന് യോഗ്യത നേടിയത്. മികച്ച റണ്‍റേറ്റോടെ കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, സീസണില്‍ രണ്ടുതവണ പരസ്പരം മത്സരിച്ചപ്പോഴും ജയം ചെന്നൈക്കൊപ്പമായിരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തെ ആകര്‍ഷകമാക്കുന്നത്. ഏപ്രില്‍ 22-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നാലു റണ്‍സിന് ജയിച്ച ചെന്നൈ, പൂനെയില്‍ എട്ടുവിക്കറ്റിനും ജയംകണ്ടു.
അവസാനം കളിച്ച മൂന്നു മത്സരങ്ങളിലും തോറ്റെങ്കിലും ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നതില്‍ വിജയിച്ച ഹൈദരാബാദിന്, ചെന്നൈയോട് പകവീട്ടാനും വിജയവഴിയില്‍ തിരിച്ചെത്താനുമുള്ള സുവര്‍ണാവസരമാണ് ഇന്ന്. ബൗളിങിലെ വൈവിധ്യമാണ് ടോം മൂഡി പരിശീലിപ്പിക്കുന്ന സംഘത്തിന്റെ പ്രധാന കരുത്ത്. റാഷിദ് ഖാന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവരടങ്ങുന്ന സ്പിന്‍നിരയും ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി തുടങ്ങിവരുടെ പേസ് നിരയും ഏത് ടോട്ടലും പ്രതിരോധിക്കാന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് ഈ സീസണില്‍ തെളിയിച്ചു കഴിഞ്ഞു. വില്യംസണ്‍, ശിഖര്‍ ധവാന്‍, യൂസുഫ് പഠാന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, മുഹമ്മദ് നബി തുടങ്ങിയവര്‍ അടങ്ങുന്ന ബാറ്റിങ് നിരയും മോശമല്ല. എന്നാല്‍, കഴിഞ്ഞ മത്സരങ്ങളിലെ ഫോം വിലയിരുത്തി അന്തിമ ഇവലനെ തെരഞ്ഞെടുക്കുക എന്നതാവും വില്യംസണിന്റെ മുന്നിലെ വലിയ വെല്ലുവിളി. 661 റണ്‍സുമായി വില്യംസണ്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. മലയാളി താരം സച്ചിന്‍ ബേബിക്ക് ഇന്നും അവസരം ലഭിക്കാനിടയില്ല.
ഒരിടവേളക്കു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തിയ ചെന്നൈ കളിയുടെ എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്തിയാണ് ക്വാളിഫൈയറില്‍ എത്തിയത്. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ള അമ്പാട്ടി റായുഡു, മികച്ച ഫോമിലുള്ള എം.എസ് ധോണി, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ ബാറ്റിങ് ഭദ്രമാക്കുമ്പോള്‍ ലുങ്കി എന്‍ഗിഡി, ശ്രാദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചഹാര്‍ എന്നിവരടങ്ങുന്ന പേസ് ബാറ്ററി അതിശക്തമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റെടുത്ത എന്‍ഗിഡിയെ തന്നെയാവും ഹൈദരാബാദിന് ഇന്ന് കാര്യമായി പേടിക്കേണ്ടി വരിക. ഡെത്ത് ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിയുന്ന ഡ്വെയ്ന്‍ ബ്രാവോ ബാറ്റിങ്ങിലും ചെന്നൈയുടെ കരുത്താണ്. ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഇംറാന്‍ താഹിര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍നിരയും കരുത്തര്‍. മലയാളി താരം മുഹമ്മദ് ആസിഫിനെ ധോണി ഇന്ന് കളിപ്പിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
തന്ത്രശാലികളായ രണ്ട് ക്യാപ്ടന്മാര്‍ തമ്മിലുള്ള മത്സരം എന്നതും ഇന്നത്തെ കളിയെ ശ്രദ്ധേയമാക്കും. ബൗളര്‍മാരെ വിദഗ്ധമായി ഉപയോഗിക്കുക എന്നതില്‍ വില്യംസണ്‍ ധോണിയെ പിന്നിലാക്കുമെങ്കില്‍ കളിയുടെ മൊത്തത്തിലുള്ള നിയന്ത്രണത്തില്‍ ധോണിക്കാണ് മേല്‍ക്കൈ. ബാറ്റിങില്‍ തന്നെ എഴുതിത്തള്ളാനായിട്ടില്ലെന്ന് സീസണില്‍ പലതവണ ധോണി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
വാംഖഡെയിലെ പിച്ചില്‍ ബൗണ്‍സ് പ്രതീക്ഷിക്കുന്നതിനാല്‍ പേസര്‍മാര്‍ ആയിരിക്കും കളിയുടെ ഗതിനിര്‍ണയിക്കുക. ടോസ് നേടുന്ന ടീം ബാറ്റിങ് തെരഞ്ഞെടുത്തേക്കും. 175-നു മുകൡലുള്ള സ്‌കോര്‍ സുരക്ഷിതമാവുമെന്നാണ് കരുതുന്നത്. ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് സൂക്ഷിക്കുകയും അവസാന ഘട്ടങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്ന ടീമിനാണ് വിജയസാധ്യത.

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Trending