main stories
സ്പീക്കറെ നീക്കം ചെയ്യല്‍: എം. ഉമ്മര്‍ എം.എല്‍.എ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു
സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുമായുള്ള ബന്ധം സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലും ഡോളര്‍കടത്ത് കേസിലും ആരോപണ വിധേയനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനനെ അധികാരസ്ഥാനത്തുനിന്ന നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭയില്‍. പ്രതിപക്ഷത്തുനിന്ന് എം. ഉമ്മര്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്.
സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുമായുള്ള ബന്ധം സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണ്. കേരള നിയമസഭയുടെ അന്തസിന്റെ പ്രശ്‌നമാണ്. ആറുമാസമായി നോട്ടീസ് നല്‍കി കാത്തിരിക്കുകയാണ്. പലകാരണങ്ങളാല്‍ സ്പീക്കര്‍ക്കെതിരായ നോട്ടീസ് തള്ളുകയാണുണ്ടായതെന്നും ഉമ്മര്‍ പറഞ്ഞു.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍
യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്ലിന്‍ ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ചത്.

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.
പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.
kerala
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.
ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു