Connect with us

kerala

ഐഎഎസ് ഓഫീസര്‍മാര്‍ക്കായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; വ്യവസായ മന്ത്രി വിശദീകരണം തേടും

ഹിന്ദു ഐഎഎസ് ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്‌ലിം ഓഫീസേഴ്‌സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലണ് വിശദീകരണം തേടുന്നത്.

Published

on

വ്യവസായ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വിവാദമായ സംഭവത്തില്‍ വ്യവസായ മന്ത്രി വിശദീകരണം തേടും. ഹിന്ദു ഐഎഎസ് ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്‌ലിം ഓഫീസേഴ്‌സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലണ് വിശദീകരണം തേടുന്നത്.

അതേസമയം ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും പൊലീസില്‍ പരാതി നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ അറിയിച്ചിരുന്നു. 11 ഗ്രൂപ്പുകള്‍ തന്റെ പേരില്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തു വന്നതിനു പിന്നാലെയാണ് മുസ്‌ലിം ഓഫീസേഴ്‌സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നത്. മല്ലു ഹിന്ദു ഓഫ് എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍നിന്നു വിമിര്‍ശനം ഉയര്‍ന്നതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത്.

kerala

പരാജയ ഭീതി മൂലം സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ഇലക്ഷന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; പാലക്കാട് ഇന്നലെ രാത്രി നടന്നത് ബിജെപിയും സിപിഎമ്മും ഒരുമിച്ച് നടത്തിയ നാടകം; പി കെ കുഞ്ഞാലിക്കുട്ടി

‘പാലക്കാട് സംഭവിച്ചത് രാഷ്ട്രീയ കേരളം കണ്ട വൃത്തികെട്ട രാഷ്ട്രീയക്കളി’

Published

on

പാലക്കാട് സംഭവിച്ചത് രാഷ്ട്രീയ കേരളം കണ്ട വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പരാജയപ്പെടുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തികച്ചും രാഷ്ട്രീയ പ്രേരിതമായ വളരെ വിലകുറഞ്ഞ ഒരു അഭ്യാസമായിപ്പോയി കഴിഞ്ഞ ദിവസം പാലക്കാട് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

നടപടി ക്രമങ്ങള്‍ പാലിക്കാതെ രണ്ട് വനിതാ നേതാക്കളുടെ മുറിയില്‍ ഓടിച്ചെന്നു ഒരു പരിശോധനാ നാടകം എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ജനറല്‍ പരിശോധനയാണെന്ന് പോലീസും ഇന്‍ഫര്‍മേഷന്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണെന്ന് ഇടത് പക്ഷവും അവരുടെ സ്ഥാനാര്‍ത്ഥിയും ബിജെപിയും ഒരേ സ്വരത്തില്‍ പറയുന്നു. കാര്യങ്ങള്‍ വളരെ വ്യക്തമാണെന്നും ഇത് ഇടത് പക്ഷവും ബിജെപിയും പോലീസും എല്ലാം കൂടി ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയൊരു നാടകമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തോല്‍ക്കുമെന്ന അറിവ് തന്നെയാണ് അതിന്റെ കാരണമെന്നും പരാജയ ഭീതി മണത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ വിലകുറഞ്ഞ നീക്കം വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

kerala

പാലക്കാട്ടെ പാതിരാനാടകം; കൊടകര കുഴല്‍പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം-ബിജെപി ഡീലിന്റെ തുടര്‍ച്ച;രമേശ് ചെന്നിത്തല

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍.

Published

on

പാലക്കാട്ട് പൊലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം – ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസിന്റെ സമുന്നതരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പൊലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണ്. സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പൊലീസ് അധ:പതിച്ചിരിക്കുന്നു.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ബിജെപിയുടെ ഉന്നത നേതാക്കളുമായി ഡീല്‍ ഉറപ്പിക്കാന്‍ സംസ്ഥാനത്തെ ഒരു എഡിജിപിയെ ഉപയോഗിച്ചു. പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. ഇപ്പോള്‍ പാലക്കാട്ടും ഇരുപാര്‍ട്ടികളും തമ്മിലുള്ള അവിഹിതം വെളിവായിരിക്കുന്നു.

കൊടകര കുഴല്‍പണകേസ് വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിവാദം മായ്ക്കുന്നതിനു വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ക്കായി നടത്തിയ പാതിരാ നാടകമാണ് പാലക്കാട് നടന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ സിപിഎമ്മിനു വേണ്ടി പോലീസ് നടത്തിയ വിടുപണിയാണിത്. ബിജെപി സ്ഥാനാര്‍ഥിയെ എങ്ങിനെയും വിജയിപ്പിക്കാനുള്ള രാഷ്ട്രീയ അവിഹിതത്തിന് കച്ചകെട്ടിയിറങ്ങിയ സിപിഎം കാണിക്കുന്ന ശുദ്ധമായ അധികാര ദുര്‍വിനിയോഗമാണിവിടെ നടക്കുന്നത്.

ഈ സിപിഎം – ബിജെപി അവിഹിതം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു ശക്തമായ തിരിച്ചടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

പാലക്കാട്ടെ പാതിരാ റെയ്ഡ്; ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയെന്ന് വിഡി സതീശന്‍

പരിശോധനക്ക് സാക്ഷികള്‍ ഉണ്ടായിരുന്നോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

Published

on

 ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിത്‌കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്.

കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്.ഈ പൊലിസുകാര്‍ മനസിലാക്കേണ്ടത് ഭരണത്തിന്റെ അവസാന കാലമായി.അഴിമതി പണ പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്.പരിശോധനക്ക് സാക്ഷികള്‍ ഉണ്ടായിരുന്നോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

അതെസമയം ഷാനിമോള്‍ ഉസ്മാന്‍ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് നല്‍കിയില്ല.പാതിരാ നാടകം അരങ്ങില്‍ എത്ത് മുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യ സഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപ സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നു.എം.ബി. രാജേഷ് രാജിവയ്ക്കണം. സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

Trending