kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണം: വി.ഡി സതീശന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വിവിധ ജില്ലകളിലെ പ്രഥമിക പരിശോധനയില്‍ തന്നെ വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളിലും കളക്ട്രേറ്റുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. തീക്കട്ടയില്‍ ഉരുമ്പരിക്കുന്ന സ്ഥിതിയാണ്. എറണകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. എന്നാല്‍ കളക്ട്രേറ്റുകളില്‍ ഏജന്റുമാര്‍ നല്കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് മുഴുവന്‍ ഫയലുകളും പരിശോധിച്ച് അന്വേഷണം നടത്തണം. സി.പി.എമ്മിന് വേണ്ടപ്പെട്ടവരും ഈ തട്ടിപ്പിന് പിന്നിലുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പിലേതു പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലും ഉള്‍പ്പെട്ടിരിക്കുന്ന സി.പി.എമ്മുകാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത്. അതുകൊണ്ടു തന്നെ അന്വേഷണത്തെ പ്രതിപക്ഷം ഗൗരവത്തോടെ നിരീക്ഷിക്കും. പ്രതികളെ എന്തെങ്കിലും ശ്രമമുണ്ടായാല്‍ അതിനെതിരെ യു.ഡി.എഫ് രംഗത്തിറങ്ങും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
നികുതിക്കൊള്ളയ്ക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സമരത്തെ ഇല്ലാതാക്കമെന്നു കരുതേണ്ട. നികുതി സമരം ഇതോടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസുകാര്‍ സമരക്കാരെ മര്‍ദ്ദിക്കുന്നത്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്? കൊല്ലത്ത് ഡി.വൈ.എഫ്.ഐ ക്രിമിനലുകളാണ് സമരക്കാരെ നേരിട്ടത്. മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അറിവോടെയാണോ ഇതൊക്കെ നടക്കുന്നത്? സമാധാനപരമായി സമരം നടത്താനുള്ള അവകാശം കേരളത്തിലില്ലേ? കൊല്ലത്തെ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പിന്നില്‍ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ടവരുമുണ്ട്. ഇതേക്കുറിച്ച് കൂടി പൊലീസ് അന്വേഷിക്കണം. മാഫിയകളുടെ സഹായത്തോടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നത്. സര്‍ക്കാര്‍ തണലിന്റെ ഹുങ്കില്‍ ഇത്തരം മാഫിയകള്‍ പ്രതിപക്ഷത്തെ നേരിടാന്‍ വരേണ്ട. അടിച്ചമര്‍ത്തലുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സമരരീതി മാറ്റേണ്ടി വരും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കേരളത്തെ എല്‍.ഡി.എഫ് ഭരിച്ച് മുടിച്ചിരിക്കുകയാണ്. രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. നികുതി പോലും പിരിച്ചെടുക്കാതെ കേരളത്തെ തകര്‍ക്കുകയാണ്. ഐ.ജി.എസ്.ടി പൂളില്‍ നിന്നും ഒരുവര്‍ഷം 5000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. കെടുകാര്യസ്ഥതയിലൂടെ ഉണ്ടായ നഷ്ടം സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയാണ്. സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാന്‍ ജനങ്ങളുടെ തലയിലേക്ക് എല്ലാ ഭാരവും കെട്ടിവയ്ക്കുന്ന നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
kerala
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala6 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം