Connect with us

india

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി; സുപ്രീംകോടതി വിധി തിങ്കളാഴ്ച

2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.

Published

on

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്.

ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ,​ ജമ്മു കാശ്മീരിനെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നടപടി ജനങ്ങളുമായി കൂടിയാലോചിക്കാതെയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്.

20 ലേറെ പരാതികളാണ് വിഷയത്തിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിൽ മുമ്പെങ്ങുമില്ലാത്ത വിധം സമാധാനവും സുസ്ഥിതിയും തിരിച്ചെത്തിച്ചെന്നും കല്ലെറിയലും സ്കൂൾ അടച്ചുപൂട്ടലും ഇപ്പോൾ സംഭവിക്കാറില്ലെന്നും കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, വകുപ്പ് റദ്ദാക്കിയ ശേഷമുള്ള സംഭവങ്ങളാണ് പുതിയ സത്യവാങ്മൂലത്തിലുള്ളതെന്നും ഭരണഘടന വിരുദ്ധമാണോ എന്ന വിഷയവുമായി അതിന് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്താണ് ആർട്ടിക്കിൾ 370?

ഭരണഘടനപ്രകാരം കാശ്മീരിന് പ്രത്യേക പദവി നൽകുന്നതാണ് അനുച്ഛേദം 370. ഭരണഘടനയുടെ 21-ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്. “താൽക്കാലികവും, മാറ്റം വരാവുന്നതും, പ്രത്യേക നിബന്ധനയുള്ളതുമായതാണ്” ഈ അനുച്ഛേദം. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ ജമ്മുകാശ്മീരിന് പ്രത്യേക പദവി ഇല്ലാതായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; കനത്ത പൊലീസ് സുരക്ഷയില്‍ ബാന്ദ്രയിലെ വസതിയില്‍ എത്തി

പരിക്കിനെ തുടര്‍ന്ന് സെയ്ഫിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകളുണ്ട്.

Published

on

മുംബൈ: മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ട് ബാന്ദ്രയിലെ പഴയ വസതിയില്‍ എത്തി. വീട്ടിലെത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് സെയ്ഫിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകളുണ്ട്.

മുംബൈ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് താരം വസതിയിലെത്തിയത്. ആക്രമണത്തെ തുടര്‍ന്ന് സെയ്ഫിന്റെ ബാന്ദ്ര വസതിയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. പ്രതിയെ പൊലീസ് തെളിവെടുപ്പിനായി ഇന്ന് സെയ്ഫിന്റെ വസതിയില്‍ എത്തിച്ചിരുന്നു. വിജയ് ദാസ് എന്ന പേരില്‍ മുംബൈയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്‌സാദാണ് കേസില്‍ പിടിയിലായത്. 19ന് താനെയില്‍നിന്നാണ് പ്രതി പിടിയിലാകുന്നത്. ബംഗ്ലാദേശിലെ ജില്ലാതല, ദേശീയതല ഗുസ്തി ചാമ്പ്യനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ മുംബൈ കോടതി ഈ മാസം 24വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Continue Reading

india

ജമ്മു കശ്മീരിലെ അജ്ഞാതരോഗം; മരിച്ചവര്‍ മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ളവര്‍ ,ദുരൂഹത?

ഇത് ഒരു രോഗമല്ലെന്ന നിഗമനത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുകയാണ്

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ‘അജ്ഞാതരോഗം’ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. മരണങ്ങള്‍ക്ക് പിന്നില്‍ വൈറസോ ബാക്ടീരിയയോ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ള വ്യക്തികളാണ് മരിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘മരണങ്ങളെ കുറിച്ചുള്ള വിവരം അറിഞ്ഞയുടന്‍ തന്നെ ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഇതിന്റെ കാരണം മനസ്സിലാക്കാനുള്ള അന്വേഷണത്തിലായിരുന്നു. പരിശോധനകളെല്ലാം നടത്തി. എന്നാല്‍, ബാക്ടീരിയയോ വൈറസോ അല്ല മരണങ്ങള്‍ക്ക് കാരണമെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. മൂന്നു കുടുംബങ്ങളുമായി ബന്ധമുള്ള ആളുകളാണ് മരിച്ചവരെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍, മരണത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഇത് ഒരു രോഗമല്ലെന്ന നിഗമനത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുകയാണ്. കേന്ദ്ര സംഘവും ഇവിടെയെത്തിയിട്ടുണ്ട്. മരണത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ കൂട്ടായി ശ്രമിക്കുകയാണ്’ -മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Continue Reading

india

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Published

on

ഛത്തീസ്ഗഡില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാസൈനികനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം വധിച്ചവരില്‍ ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

മെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്‍ ആക്രമണം തുടങ്ങുകയായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു.

 

Continue Reading

Trending