Connect with us

kerala

ഇന്നും കലുഷിതമായി സഭ.നടപടികൾ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു

തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

ഇന്നലെയുണ്ടായ സംഭവങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ സഭയിൽ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രധിഷേധിച്ചു തുടങ്ങിയത്.തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്നലെ നടന്ന സംഘർഷം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും നിർഭാഗ്യകരമെന്നും സ്പീക്കർ പറഞ്ഞത്തിനോട് പ്രതിപക്ഷ നേതാവ് യോജിച്ചു. ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിച്ചു നടപടി എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. പിന്നീട് ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാനന്തവാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം.

Published

on

വയനാട്: വയനാട് മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് അപകടം.

കുളിക്കാന്‍ ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്നുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിലെ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചെന്നും അത് പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം മെഡിക്കല്‍ കോളജിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന് എം.കെ രാഘവന്‍ എംപി അറിയിച്ചു. രണ്ടാമതും പുക ഉയര്‍ന്നത് ഗുരുതരവിഷയമാെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയര്‍ന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം. ഈ സമയത്ത് രോഗികള്‍ ആരുമില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തള്ളി രോഗികള്‍ രംഗത്തെത്തിയിരുന്നു.

Continue Reading

film

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ എക്‌സൈസ് ചോദ്യം ചെയ്യുന്നു

സംവിധായകരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുന്നു.

Published

on

സംവിധായകരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുന്നു. കച്ചേരിപ്പടിയിലെ എക്‌സൈസ് ഓഫീസിലാണ് സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

സമീറിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍ നിന്നായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതിന് പിന്നാലെ സമീറിനെയും എക്‌സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കുകയായിരുന്നു.

ഹൈബ്രിഡ് കഞ്ചാവുമായാണ് ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ധരാത്രി എക്സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് പിടികൂടിയത്.

അതേസമയം ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Continue Reading

Trending