Connect with us

kerala

ജോലിതിരക്ക്: സ്പീക്കറുടെ പി.എ അയ്യപ്പന്‍ ഇന്നും കസ്റ്റംസിന് മുന്‍പാകെ ഹാജരാകില്ല

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്

Published

on

 

തിരുവനന്തപുരം: ജോലിതിരക്കുണ്ടെന്ന കാരണം പറഞ്ഞ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിന് മുന്‍പാകെ ചോദ്യംചെയ്യലിന് ഇന്നും ഹാജരായില്ല. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ ജോലിതിരക്കുണ്ടെന്ന് അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചു. പുതിയ തിയതിയും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി അയ്യപ്പന്‍ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആദ്യം നോട്ടീസ് നല്‍കിയിട്ടും ലഭിച്ചില്ലെന്നായിരുന്നു സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാട്. മൂന്നാമത്തെ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് കടക്കും.

kerala

ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ല; അമ്മ സുരഭി

ഭര്‍ത്താവിന്റെയും പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവിന്റെയും പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു.

സേലത്തെത്തി ശ്രീക്കുട്ടിയുയെ ഭര്‍ത്താവ് ഒരുപാട് ശല്യം ചെയ്തിരുന്നെന്നും പരീക്ഷയെഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചിരുന്നെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടി മദ്യപിക്കാറില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. പ്രതിയായ അജ്മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി ലഹരിക്ക് അടിമയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. ശ്രീക്കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ കാരണം മാതാപിതാക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

 

Continue Reading

kerala

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

90 വയസ്സായിരുന്നു.

Published

on

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. 1934 മാര്‍ച്ച് 30-നാണ് വേലായുധന്‍ പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ വിരമിച്ചു.

ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.

Continue Reading

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

Trending