Connect with us

india

ഒമിക്രോണിനെതിരെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗതീവ്രത കുറയുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍

വാക്‌സിന്‍ സ്വീകരിക്കാത്തവരാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ മൂലം ഐ.സി.യുവില്‍ കഴിയുന്ന ഭൂരിഭാഗം പേരുമെന്നും കോറ്റ്‌സി ഓര്‍മപ്പെടുത്തി.

Published

on

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്റെ രോഗ ലക്ഷണങ്ങള്‍ ചെറിയ തോതില്‍ മാത്രമെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുകയുള്ളുവെന്ന്  ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ മേധാവി ആഞ്ചലിക് കോറ്റ്‌സി വ്യക്തമാക്കി.

നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കെണമെന്നും ബൂസ്റ്റര്‍ ഡോസെടുക്കാന്‍ സാധിച്ചാല്‍ അത് കൂടുതല്‍ ഗുണം ചെയ്യുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്തവരും പ്രതിരോധശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങളുള്ളവരുമാണ് ഒമിക്രോണില്‍ നിന്ന് കൂടുതല്‍ വെല്ലുവിളി നേരിടുകയെന്നും ഡോക്ടര്‍ കോറ്റ്‌സി അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കാത്തവരാണ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ മൂലം ഐ.സി.യുവില്‍ കഴിയുന്ന ഭൂരിഭാഗം പേരുമെന്നും കോറ്റ്‌സി ഓര്‍മപ്പെടുത്തി. നേരിയ രോഗലക്ഷണങ്ങളുളളവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ട സാഹചര്യമില്ലെങ്കില്‍ പോലും ഉറപ്പായും ചികിത്സയ്ക്ക് വിധേയമാകണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍ ആഞ്ചലിക് കോറ്റ്‌സിയാണ്  ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പറ്റി ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ജ്യോതിയുടെ ഭര്‍ത്താവ് മണികണ്ഠനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Published

on

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മേടവാക്കത്ത് ഒരു ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരിയായജ്യോതി (37) ആണ് മരിച്ചത്. ജ്യോതിയുടെ ഭര്‍ത്താവ് മണികണ്ഠനെ (42) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്.

ഏഴ് വര്‍ഷം മുമ്പാണ് ജ്യോതി മണികണ്ഠനുമായി വേര്‍പിരിഞ്ഞത്. ഇതിന് ശേഷം മൂന്ന് ആണ്‍മക്കളോടൊപ്പം മേടവാക്കത്തേക്ക് താമസം മാറിയതായിരുന്നു ജ്യോതി. ശബരിമലയില്‍ നിന്ന് മടങ്ങിയെത്തിയ മണികണ്ഠന്‍ പ്രസാദം നല്‍കാന്‍ എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. നേരില്‍ കണ്ടതിനു ശേഷം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് കൃഷ്ണമൂര്‍ത്തിയുമായി മണികണ്ഠനെ കാണാന്‍ ജ്യോതി തിരികെ എത്തുകയായിരുന്നു. ആ സമയം മണികണ്ഠന്‍ മദ്യപിച്ച് നിലയിലായിരുന്നു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെ മണികണ്ഠന്‍ ജ്യോതിയേയും കൃഷ്ണമൂര്‍ത്തിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയേയും ജ്യോതിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കൃഷ്ണമൂര്‍ത്തി.

Continue Reading

india

പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു

ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

Published

on

പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം

Continue Reading

india

തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിക്കെതിരേയും വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്

ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published

on

തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും ഭാര്യാപിതാവും സിനിമതാരവുമായ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരങ്ങളെ കൂടാതെ റാണയുടെ പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി, സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട്.

2022ലാണ് കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത്. ഫിലിം നഗറിലെ സ്ഥലം ദഗ്ഗുബാട്ടി കുടുംബം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് നല്‍കിയിരുന്നു. ഇവിടെ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പൊലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ പൊളിച്ചത്. സംഭവത്തില്‍ വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെ ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറുകയും മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

Continue Reading

Trending