Connect with us

Cricket

ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു.

Published

on

ഹെയ്ന്റിക്ക് ക്ലാസന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ക്ലാസന്‍ 67 പന്തില്‍ 109 റണ്‍സെടുത്തു. 12 ഫോറും നാലു സിക്‌സുമടങ്ങുന്നതാണ് താരത്തിന്റെ ബാറ്റിങ്.

4 റണ്ണെടുക്കുന്നതിനിടെ ക്വിന്റന്‍ ഡീകോക് രണ്ടു പന്തില്‍ 4 പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്‌സും വാന്‍ ഡെര്‍ ഡ്യുസനും ചേര്‍ന്ന് ടീമിനെ നൂറു കടത്തി. 61 പന്തില്‍ 60 റണ്‍സെടുത്ത് ഡ്യുസനും 75 പന്തില്‍ 85 റണ്‍സെടുത്ത് ഹെന്‍ഡ്രിക്‌സും പുറത്താകുമ്പോള്‍ ടീം 164ലെത്തിയിരുന്നു.

എയ്ഡന്‍ മാര്‍ക്രം 44 പന്തില്‍ 42, ഡേവിഡ് മില്ലര്‍ ആറു പന്തില്‍ അഞ്ച് എന്നിവരും മടങ്ങി. പിന്നാലെ ആറാം വിക്കറ്റില്‍ ക്ലാസനും ജാന്‍സെനും ചേര്‍ന്ന് തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 62 പന്തിലാണ് നൂറു റണ്‍സ് കൂട്ടുകെട്ട് പിറന്നത്. അടുത്ത 14 പന്തില്‍ പാര്‍ട്ണര്‍ഷിപ്പ് 150 കടത്തി.

61 പന്തിലാണ് ക്ലാസന്‍ സെഞ്ച്വറി നേടിയത്. പിന്നാലെ ജാന്‍സെന്‍ 35 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 42 പന്തില്‍ 75 റണ്‍സുമായി താരം പുറത്താകാതെ നിന്നു. 6 സിക്‌സും മൂന്നു ഫോറുമാണ് താരം നേടിയത്. ഒരു റണ്ണുമായി കേശവ് മഹാരാജും പുറത്താകാതെ നിന്നു. മൂന്നു റണ്ണെടുത്ത ജേറാള്‍ഡ് കോറ്റ്‌സാണ് പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നു വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റാഷിദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും നേടി.

മൂന്ന് കളികളില്‍  4 പോയന്റുള്ള ദക്ഷിണാഫ്രിക്കക്കും രണ്ട് പോയന്റുള്ള ഇംഗ്ലണ്ടും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചിരുന്നു. മൂന്നാം കളിയില്‍ 69 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു ഇംഗ്ലണ്ടിന്റേത്. ശ്രീലങ്കയെയും ആസ്‌ട്രേലിയയെയും കീഴടക്കിയ ദക്ഷിണാഫ്രിക്ക, പിന്നീട് നെതര്‍ലന്‍ഡ്‌സിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങിയത്.

Cricket

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ്‍ അന്തരിച്ചു

Published

on

ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സണ്‍ (89)അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സ്ലിപ്പ് ഫീല്‍ഡറുമായിരുന്നു ഇദ്ദേഹം. 16ാംമത്തെ വയസില്‍ വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്ത സിംപ്സണ്‍ 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. ഇതില്‍ 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 359 റണ്‍സ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗിനൊപ്പം 349 വിക്കറ്റുകളും 383 ക്യാച്ചുകളും സ്വന്തമാക്കി.

1957 മുതല്‍ 1978 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 62 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു. 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടിയതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ആയിരുന്നു; 1964-ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നു വന്ന പ്രകടനം. ബൗളിങ്ങില്‍ 71 വിക്കറ്റും സ്വന്തമാക്കി.

1967-ല്‍ വിരമിച്ചെങ്കിലും, 41-ാം വയസ്സില്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. പിന്നീട് 1986 മുതല്‍ 1996 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.

 

Continue Reading

Cricket

സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്‌കെയ്ക്കും വെല്ലുവിളി

Published

on

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ മാറിപ്പോകുമെന്ന ചര്‍ച്ചകള്‍ക്കിടെ, താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വലിയ ഓഫറുമായി എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിന് പകരം യുവ താരങ്ങളായ അങ്ക്രിഷ് രഘുവംശിയെയോ രമന്‍ദീപ് സിംഗിനെയോ കെകെആര്‍ രാജസ്ഥാനിന് ഓഫര്‍ ചെയ്യാന്‍ തയ്യാറാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതാണ് രഘുവംശി. അതേസമയം, നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒരാളായിരുന്ന രമന്‍ദീപ് സിങ് ഇന്ത്യക്കുവേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററും, നേതൃത്വ ശേഷിയുമുള്ള താരമായതിനാല്‍ സഞ്ജു സാംസണ്‍ കെകെആറിന് ഏറെ പ്രധാനപ്പെട്ട ഓപ്ഷനാകും. കൂടാതെ ഓപ്പണിങ് ബാറ്ററായി ഇന്ത്യന്‍ ഓപ്ഷന്‍ ലഭ്യമാകുന്നതും ടീമിന് വലിയ ശക്തിയാകും.

നേരത്തെ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, സഞ്ജുവിനെ നേടുന്നതിനായി രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയെയോ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാടിനെയോ, ശിവം ദുബെയെയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിഎസ്‌കെ അത് നിരസിച്ചു.

 

Continue Reading

Cricket

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടത്ത് വേദിയൊരുങ്ങി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാര്‍ണിവല്‍

ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്.

Published

on

ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.

ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

Continue Reading

Trending