Connect with us

News

മൂന്നാം വിജയം തേടി ദക്ഷിണാഫ്രിക്ക; എതിരാളികള്‍ നെതര്‍ലന്റ്‌സ്

ഡച്ചുകാരാവട്ടെ ആദ്യ രണ്ട് കളികളിലും തല താഴ്ത്തിയവരാണ്.

Published

on

ധര്‍മശാല: ഓര്‍മയില്ലേ പോയ വര്‍ഷത്തെ ടി-20 ലോകകപ്പ്. ദക്ഷിണാഫ്രിക്കക്കാര്‍ നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ മുട്ടുമടക്കിയ ലോകകപ്പ്. ആ തോല്‍വി ഇന്നും മറന്നിട്ടില്ല ടെംപ ബവുമയുടെ ടീം. അതിനാല്‍ തന്നെ ഇന്ന് ഏകദിന ലോകകപ്പില്‍ ധര്‍മശാലയില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത് കുട്ടിക്കളിയാവില്ല. മിന്നും ഫോമിലാണ് ദക്ഷിണാഫ്രിക്ക. കളിച്ച രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം. തോല്‍പ്പിച്ചവരില്‍ ഓസ്‌ട്രേലിയക്കാരുമുണ്ട്. വലിയ സ്‌ക്കോര്‍ സ്വന്തമാക്കാനും ആ സ്‌ക്കോര്‍ പ്രതിരോധിക്കാനുമാവുന്ന തരത്തിലാണിപ്പോള്‍ ആഫ്രിക്കന്‍ സംഘം. ലോകകപ്പിലെ രണ്ട് മല്‍സരം മാത്രമല്ല, ലോകകപ്പിന് വരുന്നതിന് മുമ്പ് തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. ക്വിന്റണ്‍ ഡി കോക്ക് എന്ന ഓപ്പണര്‍ രണ്ട് കളികളില്‍ തുടര്‍ച്ചയായി സെഞ്ച്വറി സ്വന്തമാക്കി. ഐദന്‍ മാര്‍ക്‌റാം, വാന്‍ഡര്‍സര്‍ എന്നിവരും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇവര്‍ മാത്രമല്ല ആഫ്രിക്കന്‍ സംഘത്തിലെ മുന്‍നിരക്കാര്‍ എല്ലാവരും സീസണില്‍ വലിയ സ്‌ക്കോര്‍ സമ്പാദ്യമുള്ളവരാണ്. നായകന്‍ ബവുമ, ഡേവിഡ് മില്ലര്‍, ഹെന്‍ട്രിക് ക്ലാസന്‍ എന്നിവരെല്ലാം അതിവേഗതയില്‍ കളിക്കുന്നവരാണ്.

ഡച്ചുകാരാവട്ടെ ആദ്യ രണ്ട് കളികളിലും തല താഴ്ത്തിയവരാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ചില അട്ടിമറികളെല്ലാം സ്വന്തം പേരിലുണ്ടെങ്കിലും ഗംഭീര ഫോമില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കെതിരെ തന്ത്രപരമായി പന്തെറിയാന്‍ പാകത്തിലുള്ള ബൗളര്‍മാരില്ല.

kerala

കുപ്രചരണങ്ങള്‍ ഏറ്റില്ല; സിജെപി പരാജയപ്പെട്ടു: ഷാഫി പറമ്പില്‍

ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ ‘പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്’

Published

on

പാലക്കാട് സിജെപി പരാജയപ്പെട്ടുവെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപി പരാജയപ്പെട്ടു, സിപിഎം പരാജയപ്പെട്ടു എന്നുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് പാലക്കാട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത്. മാധ്യമങ്ങളുടെ മനസ്സില്‍ മാറ്റം ഉണ്ടാകാം. എന്നാല്‍ ജനങ്ങളുടെ മനസ്സില്‍ മാറ്റമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ചരിത്രഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത് ജനങ്ങളുടെ പിന്തുണ മൂലമാണ്. ജനങ്ങളാണ് വലുത് അതില്‍ കുപ്രചരണങ്ങള്‍ക്ക് പ്രസക്തിയില്ല.
പാലക്കാടിന്റെ സ്‌നേഹത്തെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല എന്നത് ജനങ്ങളുടെ തീരുമാനമാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളി എന്നും യുഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉറപ്പായ കാര്യമാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നും ഷാഫി പറഞ്ഞു.

Continue Reading

india

ഹാട്രിക് സെഞ്ച്വറി!;റെക്കോഡ് നേട്ടവുമായി തിലക് വര്‍മ

ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി വേട്ട തുടര്‍ന്ന് തിലക് വര്‍മ. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട തിലക് വര്‍മ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ വീണ്ടും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെ ആയിരുന്നു തിലകിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യില്‍ 56 പന്തില്‍ 107 റണ്‍സെടുത്ത താരം നാലാം ടി 20 യില്‍ 47 പന്തില്‍ 120 റണ്‍സെടുത്തു.

ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് തിലക് സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തിലകിന് സ്വന്തമായി. 67 പന്തില്‍ നിന്നും 14 ഫോറും 10 സിക്‌സറുമടിച്ച് 151 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. 147 റണ്‍സെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.

മൂന്നാം നമ്പറില്‍ തന്നെയായിരുന്നു താരം ഇത്തവണയും ഇറങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.

 

 

Continue Reading

kerala

മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് പാലക്കാട്ടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സ്ഥാനാര്‍ഥി എന്ന നിലയില്‍ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണപശ്ചാത്തലമുള്ളവര്‍ക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Published

on

മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് പാലക്കാട്ടേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ഥി എന്ന നിലയില്‍ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണപശ്ചാത്തലമുള്ളവര്‍ക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ വാക്കുകള്‍:

‘ഒരുപാട് സന്തോഷമുണ്ട്. ജീവിതത്തില്‍ ആദ്യമായാണ് പ്രസ്ഥാനവും മുന്നണിയുമൊക്കെ മത്സരിക്കാന്‍ ഒരവസരം തരുന്നത്. ആ അവസരം ഇങ്ങനെ ആയതില്‍ സന്തോഷം. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്രയും ഭാഗ്യം കിട്ടിയ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. കാരണം, ജനങ്ങളെ കാണുക എന്നതിനപ്പുറം ഒരു ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പിന്റെ പിന്നണിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

പാലക്കാട് വന്നിറങ്ങിയ ദിവസം മുതല്‍ നേതാക്കന്മാരുടെ വലിയ പിന്തുണ എനിക്കുണ്ടായിരുന്നു. പാര്‍ട്ടിയുടെ സീനിയര്‍ അംഗങ്ങളൊക്കെ പഞ്ചായത്തിന്റെ ചുമതല വരെ ഏറ്റെടുത്ത് പിന്തുണ നല്‍കി. ഷാഫി പറമ്പിലിന്റെയും വി.കെ ശ്രീകണ്ഠന്റെയുമൊക്കെ പിന്തുണ സാധാരണ പശ്ചാത്തലമുള്ള പ്രവര്‍ത്തകര്‍ക്ക് മുന്നണിയിലേക്ക് വരാന്‍ പ്രചോദനമാണ്. ഞാന്‍ സംഘടനാ പ്രവര്‍ത്തനം കണ്ടുപഠിച്ചത് വിഷ്ണുവേട്ടനെ പോലുള്ള ആളുകളില്‍ നിന്നാണ്. പുതുപ്പള്ളി മുതല്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

പാണക്കാട് തങ്ങള്‍, എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള മുന്നണിയുടെ നേതാക്കളെത്തിയതും പറയാതിരിക്കാനാവില്ല. പി.കെ ഫിറോസൊക്കെ ലീഗിന്റെ ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പോലും ഇത്രയധികം ദിവസം ഒരു മണ്ഡലത്തില്‍ ചിലവഴിച്ചിട്ടില്ല. ഒരു കൂട്ടായ്മയുടെ വിജയമാണിത്. പാലക്കാട് ആഗ്രഹിച്ച വിജയം’.

Continue Reading

Trending