Connect with us

More

ബാഴ്സക്ക് വീണ്ടും നാണംകെട്ട തോല്‍വി; വാല്‍വര്‍ഡെയുടെ ഭാവി അവതാളത്തില്‍

Published

on

സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്‌സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ഇലവനില്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സയെ കളിയുടെ 65-ാം സെക്കന്റില്‍ തന്നെ ഗ്രാനഡ ഞെട്ടിച്ചു. ബാഴ്‌സ പ്രതിരോധ നിരയില്‍ ജൂനിയര്‍ ഫിര്‍പോയിക്ക് സംഭവിച്ച അബദ്ധം മുതലെടുത്ത റാമോണ്‍ അസീസാണ് രണ്ടാം മിനുട്ടില്‍ തന്നെ ഗ്രാനഡയെ മുന്നിലെത്തിച്ചത്.

https://twitter.com/brfootball/status/1175491671976341504

മത്സരത്തിന്റെ 74 ശതമാനം സമയവും പന്ത് കൈവശം വെച്ച ബാഴ്സ, കളിയില്‍ ഒരേയൊരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് മാത്രമാണ് പുറത്തെടുത്തത്. മെസ്സിയേയും അന്‍സു ഫാത്തിയേയും കളത്തിലിറക്കിയ രണ്ടാം പകുതിയില്‍ മത്സരം ഫ്രണ്ട് ഫൂട്ടിലേക്ക് നീങ്ങിയെങ്കിലും തോല്‍വി കരകയറ്റാന്‍ കോച്ച് വാല്‍വര്‍ഡെക്കായില്ല. 66-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആല്‍വരോ വഡില്ലോ ഗ്രാനഡയുടെ വിജയമുറപ്പിച്ചു. തോല്‍വിയോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുള്ള ബാഴ്സ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലീഗില്‍ മൂന്നു ജയങ്ങളുമായി ഗ്രാനഡയാണ് ഒന്നാം സ്ഥാനത്ത്.

https://twitter.com/Futbol5iempre/status/1175552722017275905

അതേസമയം തുടര്‍ച്ചയായ തോല്‍വിയില്‍ ബാഴ്‌സ പരിശീലകന്‍ എര്‍ണെസ്റ്റോ വാല്‍വര്‍ഡെയുടെ ഭാവി വരെ ഭീഷണിയില്‍ ആയിരിക്കുകയാണ്. ബാഴ്‌സലോണയ്ക്ക് ഈ സീസണ്‍ അവരുടെ താളത്തിലേക്ക് എത്തിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലീഗില്‍ തങ്ങളുടെ അഞ്ചു മത്സരങ്ങളില്‍ ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. തുടര്‍ച്ചയായ എട്ടാം എവേ മത്സരത്തിലാണ് ബാഴ്സ വിജയമില്ലാതെ മടങ്ങുന്നത്. ലാ ലീഗയില്‍ ബാഴ്‌സലോണയുടെ അവസാന 25 വര്‍ഷത്തിലെ ഏറ്റവും മോശം തുടക്കമാണിത്.

1994-95 സീസണില്‍ ആയിരുന്നു അവസാനമായി ബാഴ്‌സലോണ ആദ്യ അഞ്ചു മത്സരങ്ങളില്‍ ഇത്ര കുറവ് പോയന്റ് നേടിയത്. അന്നും ആദ്യ അഞ്ചു മത്സരങ്ങളില്‍ രണ്ട് തോല്‍വിയും രണ്ട് വിജയവും ഒരു സമനിലയുമായിരുന്നു ബാഴ്‌സലോണയുടെ സമ്പാദ്യം. ആ സീസണില്‍ തന്നെയാണ് ബാഴ്‌സലോണ സീസണില്‍ ആദ്യ മൂന്ന് എവേ മത്സരങ്ങളും വിജയിക്കാന്‍ ആവാതെ അവസാനം ഇതുപോലെ കഷ്ടപ്പെട്ടതും. ഗ്രാനഡയോട് ഒന്നില്‍ കൂടുതല്‍ ഗോളിന് ബാഴ്‌സലോണ പരാജയപ്പെടുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

അവസാന നാലു ലാലിഗ മത്സരങ്ങളിലും ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ബാഴ്‌സലോണ ഇപ്പോള്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമുമാണ്. 9 ഗോളുകള്‍ ഈ അഞ്ചു മത്സരങ്ങളില്‍ നിന്നായി ബാഴ്‌സലോണ വഴങ്ങിയിട്ടുണ്ട്.

മെസ്സി, ഗ്രീസ്മന്‍, സുവാരസ് എന്നിവരൊക്കെ അണിനിരന്നിട്ടും ബാഴ്‌സ തോല്‍ക്കുന്നത് വാല്‍വര്‍ദയുടെ ടീം തെരഞ്ഞെടുപ്പും ടാക്ടിക്‌സുമാണെന്നാണ് വിമര്‍ശനം. വിമര്‍ശനങ്ങള്‍ക്ക് കളിയിലൂടെ പരിഹാരം കൊടുക്കാത്ത പക്ഷം ബാഴ്‌സയില്‍ നിന്നും സ്ഥാനം തെറിക്കുന്ന കോച്ചായി വാല്‍വര്‍ദെ മാറും.

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

Trending