Connect with us

News

ദക്ഷിണാഫ്രിക്കയിൽ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ച് 63 മരണം

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Published

on

ദക്ഷിണാഫ്രിക്കയിൽ അഞ്ചുനില കെട്ടിടത്തിന് തീപിടിച്ച് 63 പേർ മരിച്ചു.ജൊഹാന്നസ്ബർഗിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയുണ്ടായ തീപിടിത്തമുണ്ടായത്.മരിച്ചവരിൽ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തീ അണച്ചെങ്കിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഏറ്റവും പുതിയ ഭേദഗതികൾക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹരജി നൽകി

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹരജി സമർപ്പിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Published

on

1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്ത് കോൺഗ്രസ്. ഇന്നലെയായിരുന്നു ഹരജി ഫയൽ ചെയ്തത്.

ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന വ്യാജേനെ ചില ഇലക്‌ട്രോണിക് രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇതിന് വേണ്ടി 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു.

തുടർന്നാണ് വിവാദം ഉടലെടുത്തത്. ഇതിൽ സി.സി.ടി.വി ക്യാമറയും വെബ്‌കാസ്റ്റിങ് ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടുന്നു. ഭേദഗതി വരുന്നതോടെ ഇവയൊന്നും പൊതുജനങ്ങൾക്ക് വിവരാവകാശ നിയമം വഴി എടുക്കാൻ കഴിയില്ല.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹരജി സമർപ്പിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തിട്ടുണ്ട്,’ അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെടുത്തുന്ന ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായി പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്നും പൊതുജനാഭിപ്രായമില്ലാതെ, ഇത്തരമൊരു സുപ്രധാന നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്നും രമേശ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുന്നു. അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Continue Reading

crime

തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്‌

കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.

Published

on

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരോൾ സംഘത്തിലുണ്ടായിരുന്നവർ പറയുന്നു.

കഴിഞ്ഞ രാത്രി 1.30ഓടുകൂടിയാണ് സംഭവം. വീടുകൾ തോറും സന്ദർശിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിലർ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന.

Continue Reading

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

Trending