ഇന്ത്യ മുന്നണിയുടെ മൂന്നാം യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പങ്കെടുക്കും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ മുംബൈയിലാണ് യോഗം. സഖ്യവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും. സംസ്ഥാനങ്ങളിലെ സഹകരണം അടക്കം ചര്‍ച്ചയാകും. പൊതുപരിപാടികളെക്കുറിച്ച് ധാരണ ഉണ്ടാക്കാനും സാധ്യതയുണ്ട്.
ഇന്ത്യ സഖ്യത്തിന്റെ ലോഗോയും മുംബൈ യോഗത്തില്‍ പ്രകാശനം ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്‍ഡ്യ സഖ്യത്തിന്റെ ആദ്യ യോഗം നടന്നത് പട്‌നയിലും രണ്ടാമത്തെ യോഗം ബംഗളുരുവിലും ആയിരുന്നു.
ഇന്ത്യാ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് സ്റ്റാലിന്‍ ഇന്ത്യാ മുന്നണിയുടെ അടുത്ത യോഗത്തിനെത്തുന്നത്. ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാര്‍ട്ടികളുമായുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാതെ രാജ്യത്തെ വിഭജിക്കുക മാത്രമാണ് മോദി ചെയ്തത്. അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ മോദിക്ക് എന്ത് യോഗ്യതയാണുള്ളത്. സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ 7ഴിമതികള്‍ കണ്ടെത്തി. അതിനെക്കുറിച്ച് സംസാരിക്കാന്‍ മോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലായെന്നും സ്റ്റാലിന്‍ ചോദിച്ചു. അടുത്ത ഇന്ത്യാമുന്നണി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.