Connect with us

india

വയനാടന്‍ ജനതയെ കാണാന്‍ സോണിയ ഗാന്ധി; കേരളത്തിലെത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷം

ആദ്യമായാണ് രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും ഒരുമിച്ച് വയനാട് എത്തുന്നത്.

Published

on

പ്രിയങ്ക ഗാന്ധി തന്റെ കന്നിയങ്കത്തിനായി വയനാട്ടിലെത്തുമ്പോള്‍ കൂടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും അമ്മയുമായ സോണിയ ഗാന്ധിയുമുണ്ടാകും.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷമാണ്.ആദ്യമായാണ് രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും ഒരുമിച്ച് വയനാട് എത്തുന്നത്.

2014 ല്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പികുമ്പോള്‍ സോണിയ ഗാന്ധി എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അന്നത് തിരക്കുകള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു ആരോഗ്യപ്രശ്‌നങ്ങളും കോവിഡ് കാലവും കഴിഞ്ഞ് സോണിയ ഗാന്ധി കേരളത്തിലെത്തുന്നത്.
കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിട്ടുനിന്നിരുന്നത്.

ബാംഗ്ലൂരിലെത്തിയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ സോണിയ ഗാന്ധി അന്തിമോപചാരം അര്‍പ്പിച്ചത്.ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോഴായിരുന്നു സോണിയ, പ്രിയങ്ക, രാഹുല്‍ എന്നിവര്‍ ഒരുമിച്ചു ഒടുവില്‍ ഡല്‍ഹിക്ക് പുറത്തു പോയത്. സോണിയ ഗാന്ധി നാളെ വയനാട്ടില്‍ നിന്നും മടങ്ങും.

india

തെലങ്കാനക്ക് പിന്നാലെ റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് ആന്ധ്രാപ്രദേശ്

മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം

Published

on

റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് ആന്ധ്രാപ്രദേശ്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിച്ച് മടങ്ങാം എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുകേഷ് മീണ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. അധ്യാപകര്‍, കരാര്‍, പുറം കരാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇളവ് ബാധകമായിരിക്കും.

കഴിഞ്ഞ ദിവസം തെലങ്കാനയിലും റമദാനില്‍ മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവധിച്ച് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ 31 വരെ മുസ്‌ലിം ജീവനക്കാര്‍ക്ക് നാല് മണിയോടെ ജോലി അവസാനിപ്പിക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍, അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് ബാധകമായിരിക്കും. ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ അടിയന്തര സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

Published

on

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നതിനായുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. ഇരു പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

Continue Reading

india

ആറ് മണിക്കൂറിൽ മൂവായിരത്തിലധികം മുസ്‌ലിംകളെ കൊന്നൊടുക്കിയ നെല്ലി വംശഹത്യക്ക് 42 വയസ്സ്

ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ട നെല്ലി വംശഹത്യയില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല

Published

on

ആസ്സാമില്‍ ഉണ്ടായിരുന്ന തദ്ദേശീയ വാദവും 1979 ല്‍ തുടങ്ങിയ ആസ്സാം പ്രസ്ഥാനവും പ്രാദേശികമായ കാരണങ്ങളും അന്ന് ശക്തമായ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വഴിവെച്ചു. ആസ്സാം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അഅടഡ പോലെ ഉള്ള ആസാമീസ് സംഘടനകള്‍ ഉയര്‍ത്തിയ വംശീയവാദം ന്യൂനപക്ഷ വിരുദ്ധ വികാരം ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

നെല്ലി വംശഹത്യയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നെല്ലിയില്‍ വീട് നഷ്ടപ്പെടുകയും രണ്ടായിരത്തിലധികം പേര് സംഭവത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മാറിമാറി വരുന്ന ആസ്സാം സര്‍ക്കാരുകള്‍ ഇത് വരെ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.

പോലീസ് സ്റ്റേഷന്‍ രേഖകള്‍ പ്രകാരം നെല്ലി കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട് 688 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും 310 കേസുകളില്‍ മാത്രമാണ് പോലീസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഫലത്തില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ട നെല്ലി വംശഹത്യയില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല.

1983 ഫെബ്രുവരി 18ന് അസം നാഗാഓണ്‍ ജില്ലയില്‍ 14 ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ മഹാഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍. മരണസംഖ്യ 10000 കടന്നെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

Continue Reading

Trending