Connect with us

kerala

വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതി മഹേഷ് പിടിയില്‍

Published

on

തൃശൂര്‍: തൃശൂരില്‍ വനിതാ ഡോക്ടര്‍ സോന കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സോനയുടെ സുഹൃത്തായ മഹേഷാണ് അറസ്റ്റിലായത്. തൃശൂര്‍ പൂങ്കുന്നത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന (30) ഞായറാഴ്ചയാണ് മരിച്ചത്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ചൊവാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് ഡോക്ടര്‍ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം പാവറട്ടി സ്വദേശിയായ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കുട്ടനെല്ലൂരില്‍ ദി ഡെന്റസ്റ്റ് ക്ലിനിക്ക് നടത്തുകയാണ് ഡോ.സോനയും മഹേഷും.

രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. വയറ്റിലും കാലിലും പരിക്കേറ്റ സോനയെ ഉടന്‍തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ഞായറാഴ്ച മരിക്കുകയായിരുന്നു.

 

kerala

ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

Published

on

കൊച്ചി വെണ്ണലയില്‍ ആരുമറിയാതെ മകന്‍ അമ്മയുടെ മൃതദേഹം മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. അമ്മ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി. മരിച്ച ശേഷമാണ് മൃതദേഹം അടക്കം ചെയ്തതെന്ന മകന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ വീട്ടിലാണ് സംഭവം. മകന്‍ വീടിന്റെ മുറ്റത്ത് കുഴിയുണ്ടാക്കി മൃതദേഹം കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരമറിയിച്ചു.

പാലാരിവട്ടം പൊലീസ് സംഭവസ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഭവസമയം പ്രദീപ് മദ്യലഹരിയിലായിരുന്നു. പ്രദീപ് മദ്യപാനിയാണെന്നും വീട്ടില്‍ സ്ഥിരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

kerala

ക്ഷേത്ര മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്

വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

Published

on

ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിടികൂടി. ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്.

അടൂര്‍ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയില്‍ ശബരിമല ദര്‍ശനത്തിനായി സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ പെര്‍മിറ്റ്, ഫിറ്റ്‌നസ് ഉള്‍പ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്തി കോടതി നിര്‍ദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Continue Reading

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

Trending