കൊല്‍ക്കത്ത: ലോക്സഭ മുന്‍ സപീക്കറും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ബെല്ലേ വ്യൂ ആസ്പത്രിയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചാറ്റര്‍ജി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും വിദഗ്ധ പരിശോധനകള്‍ക്ക് ഉള്‍പ്പെടെ വിധേയനാക്കിവരികയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്‍പത്തി എട്ടുകാരനായ ചാറ്റര്‍ജി ഒന്നാം യു.പി.എ സര്‍ക്കാറില്‍ 2004-09 കാലത്ത് ലോക്സഭാ സ്പീക്കറായിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമായി രാജിസമര്‍പ്പിക്കാനുള്ള നിര്‍ദേശം തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിയിരുന്നു.