kerala
സോളാര് പീഡനക്കേസ്: ചതിയുടെയും ജനവഞ്ചനയുടെയും ബാക്കിപത്രം
ഉമ്മന്ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര് കേസ് ഉയര്ത്തിക്കാട്ടി

കെ.പി ജലീല്
സോളാര് ഇടപാടിലെ പ്രതിയും പീഡനക്കേസിലെ പരാതിക്കാരിയുമായ വ്യക്തിയുടെ വാക്കുകള് വിശ്വസിച്ച് യു.ഡി.എഫിനെതിരെ പ്രചണ്ഡപ്രചാരണം അഴിച്ചുവിട്ട ഇടതുമുന്നണിയുടെ വായ അടയുന്നു. സോളാര് പീഡനക്കേസില് കോണ്ഗ്രസ് നേതാക്കളെ ഒന്നടങ്കം കുറ്റവിമുക്തിരാക്കി സി.ബി.ഐ റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചതോടെയാണിത്. ഇന്നലെ മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെകൂടി കേസില് കുറ്റവിമുക്തനാക്കിയതോടെ കേസില് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുകയാണ്. ഉമ്മന്ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാതാക്കുന്നതിനോടൊപ്പം യു.ഡി.എഫിന്റെ രാഷ്ട്രീയസാധ്യതകളെ കൂടി ഇല്ലാതാക്കാനായിരുന്നു പരാതിക്കാരിയെ പൊക്കിപ്പിടിച്ച് സി.പി.എം കേരളത്തില് നടത്തിയരാഷ്ട്രീയനാടകം. അതുപയോഗിച്ച് മുന്നണി നേടിയ വോട്ടുകളും അതോടൊപ്പം സര്ക്കാരും ഇപ്പോഴും തുടരുന്നത് എന്ത് സാംഗത്യത്തിലാണെന്ന ചോദ്യം ബാക്കിയാകുന്നു. ഇതേക്കുറിച്ച് യാതൊന്നും പ്രതികരിക്കാന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം, സി.പി.ഐ നോതാക്കളോ തയ്യാറാകാതിരിക്കുന്നത് അവരുടെ മസ്തകത്തിലേക്കാണ് ഈ സി.ബി.ഐ റിപ്പോര്ട്ടുകള് ആഞ്ഞടിച്ചിരിക്കുന്നതെന്നാണ്.
ഇന്നലെ ഉമ്മന്ചാണ്ടിക്കെതിരായി യാതൊരു തെളിവുമില്ലെന്നാണ ്സി.ബി.ഐ റിപ്പോര്ട്ടിലൂടെ പുറത്തുവന്നത്. ഇത് കേട്ട്കേരളജനത മൂക്കത്ത് വിരല്വെക്കുകയാണിപ്പോള്. രാപ്പകല് സമരം എന്ന പുതിയ സമരരീതിക്ക് സി.പി.എം തുടക്കമിട്ടത് ഈ വിഷയത്തോടെയായിരുന്നു. പതിവായി സെക്രട്ടറിയേറ്റ് പടിക്കലും കലക്ടറേറ്റ് പടിക്കലും സമരം നടത്താറുള്ള ഇടതുമുന്നണി ഉമ്മന്ചാണ്ടി്ക്കെതിരായി നടത്തിയത് വ്യത്യസ്തമായ സമരമുറകളായിരുന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നിലും രാപ്പകല് സമരവുമായി സി.പി.എം മുന്നോട്ടുവന്നു. അതില് സി.പി.എമ്മിന്റെ ഉന്നതനേതാക്കളാണ ്പങ്കെടുത്തത്. സെക്രട്ടറിയേറ്റ് പടിക്കല് സി.പി.എം നടത്തിയ രാത്രി സമരം ടോയ്ലെറ്റ് സൗകര്യമില്ലാതെ രായ്ക്കുരാമാനം നിര്ത്തി ഓടേണ്ടിവന്നത് പരിഹാസ്യമായി. കഴിഞ്ഞ പിണറായി സര്ക്കാര് അധികാരത്തിലെത്തിയതുതന്നെ സോളാര് കേസും പൊക്കിപ്പിടിച്ചായിരുന്നു.
ഉമ്മന്ചാണ്ടി ഭരണത്തിന്റെ അവസാനനാളുകളിലും തുടര്ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടതുമുന്നണി സോളാര് കേസ് ഉയര്ത്തിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗികവസതിയും ഇതിനായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ഇതിനായി വാദിയായി പരാതിക്കാരിയെ കൂടെക്കൂട്ടി. അവര് ഓരോന്നും മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞത് സി.പി.എമ്മിന്റെ തിരക്കഥയനുസരിച്ചായിരുന്നു. കോണ്ഗ്രസിനെ ആകെ തകര്ക്കുക എന്നതായിരുന്നു സി.പി.എം ലക്ഷ്യം. ഇതിനായി പരാതിക്കാരിയെ ചട്ടംകെട്ടി കൂടെ നിര്ത്തി. തന്നെ ഉമ്മന്ചാണ്ടിയെ പോലൊരാള് പീഡിപ്പിച്ചുവെന്ന് പറഞ്ഞത് ജനം വിശ്വസിച്ചില്ലെങ്കിലും സി.പി.എം അതുമായി പ്രചാരണത്തിനിറങ്ങി. ഉമ്മന്ചാണ്ടിയെകൂടാതെ കെ.സി വേണുഗോപാല്, അടൂര്പ്രകാശ്, ഹൈബി ഈഡന്, എ,പി അനില്കുമാര്, അന്ന് കോണ്ഗ്രസിലുണ്ടായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരാതിക്കാരി ഉന്നയിച്ചത്. ആരോപിതമായ സമയത്ത് ഉമ്മന്ചാണ്ടി ക്ളിഫ് ഹൗസിലുണ്ടായിരുന്നില്ലെന്നാണ ്സി.ബി.ഐയുടെ കണ്ടെത്തല്. വേണുഗോപാലിന്റെ കാര്യത്തില്അദ്ദേഹം നല്കിയ 50 ലക്ഷം രൂപ പരാതിക്കാരിതന്നെയാണ് അവരുടെ മാനേജരുടെ പക്കല്നല്കിയതെന്നും സി.ബി.ഐ കണ്ടെത്തിയിരിക്കുകയാണ്. ഒന്നാം പിണറായി സര്ക്കാര് അധികാരത്തില്നിന്നിറങ്ങുമ്പോഴായിരുന്നു പ്രചാരണത്തിനായി കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. കോണ്ഗ്രസിനെ തകര്ക്കാനുള്ള മോദിസര്ക്കാരിന്റെയും ബി.ജെ.പിയുടെയും നീക്കങ്ങള്ക്ക് വളംവെച്ചുകൊടുക്കുകയായിരുന്നു പിണറായി വിജയനും കൂട്ടരും ഇതിലൂടെ.
സി.ബി.ഐ നടത്തിയ പ്രൊഫഷണല് രീതിയിലുള്ള അന്വേഷണത്തിലാണ് സത്യം വെളിച്ചത്തുവന്നിരിക്കുന്നത്. മുമ്പ് വിവാദം കത്തിനില്ക്കുമ്പോള് തന്നെ തന്റെ കൈകള് ശുദ്ധമാണെന്നും എഴുതിവെച്ചോളൂ എന്നും ഉമ്മന്ചാണ്ടി മുന്നറിയിപ്പ് നല്കിയിരുന്നു. അതാണിപ്പോള് അക്ഷരംപ്രതി ശരിയായിരിക്കുന്നത്. പിണറായിയും കൂട്ടരുമാകട്ടെ കിട്ടിയ അധികാരത്തിന്റെപേരില് അദ്ദേഹത്തോട് മാപ്പ് പറയാന്പോലും തയ്യാറാകുന്നില്ല. ഏറ്റവുമൊടുവില് അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കാനായി കോണ്ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കിയെന്ന വിതണ്ഡവാദമാണ് സി.പി.എം ഉയര്ത്തുന്നത്. സി.ബി.ഐയുടെ പ്രൊഫഷണലിസത്തെ പരിഹസിക്കുകകൂടിയാണിതിലൂടെ. സത്യംജയിച്ചു എന്ന ഉമ്മന്ചാണ്ടിയുടെ പ്രതികരണത്തില് എല്ലാമടങ്ങിയിട്ടുണ്ട്.
കള്ളങ്ങളും അര്ധസത്യങ്ങളും കൊണ്ട് രാഷ്ട്രീയത്തിലെല്ലാക്കാലവും വാഴാമെന്ന് കരുതുന്നവര്ക്കുള്ള തിരിച്ചടിയാണ് വരാനിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ സി.പി.എം കളിച്ചതെന്ന് വ്യക്തം.മുമ്പ് കെ.കരുണാകരനെതിരെ സി.പി.എം കൊണ്ടുവന്ന ചാരക്കേസിനേക്കാളും ക്രൂരവും നികൃഷ്ടവുമായ അധ്യായമാണിത്.
kerala
റാപ്പര് വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര് എന്.ആര് മധുവിനെതിരെ കേസ്
ആര്എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര് എന്.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര് വേടനെതിരായ വിദ്വേഷ പ്രസംഗത്തില് കേസരി മുഖ്യപത്രാധിപര് എന്.ആര് മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര് എന്.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില് രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്സര്മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില് തെരുവുനായ ആക്രമണം; 12 പേര്ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില് കണ്ടെത്തി.

തൃശൂരില് തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില് കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്ഡില് രണ്ടാഴ്ച മുമ്പ് 7 പേര്ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്വര്ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള് പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്ഷം 3,16,793 പേര്ക്ക് നായയുടെ കടിയേറ്റപ്പോള് 26 പേര് പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില് സമരക്കാരും പൊലീസും തമ്മില് സംഘര്ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന് ആളുകളെയും പൊലീസ് സംരക്ഷണത്തില് പുറത്തെത്തിച്ചു

മുതലപ്പൊഴിയില് സംഘര്ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില് ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന് ആളുകളെയും പൊലീസ് സംരക്ഷണത്തില് പുറത്തെത്തിച്ചു.
ജനല് തകര്ത്ത കേസില് പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില് ഉറച്ചു നില്ക്കുകയാണ് സമരക്കാര്. സ്ഥലത്ത് വീണ്ടും സംഘര്ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല് പിരിഞ്ഞു പോകാന് സമരക്കാര് തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി
-
india2 days ago
കേണല് സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
രാഷ്ട്രപതിയും ഗവര്ണര്മാരും ബില്ലുകള് അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന് കഴിയുമോ?: ദ്രൗപതി മുര്മു