X

സോളാര്‍ കേസ്: പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി സജി ചെറിയാന്‍

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാന്‍. പരാതിക്കാരിയും വക്കീലും അയല്‍ക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊന്നും പുറത്ത് പറഞ്ഞ് ആരുടെയും വില കളയാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നിലെന്നും മന്ത്രി വ്യക്തമാക്കി.

എന്റെ അയല്‍ക്കാരി എന്റെ നാട്ടുകാരനായ വക്കീല്‍ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും പോകുന്നതിനും വല്ല തടസ്സവും ഉണ്ടോ.? സംസാരിച്ച കാര്യങ്ങള്‍ ആര്‍ക്കെങ്കിലും എതിരായി ഉപയോഗിച്ചിട്ടോണ്ടോ എന്നതാണ് ചോദ്യം. പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ട്.. വെറുതെ ഇതു തോണ്ടണ്ട..തോണ്ടിയാല്‍ പലര്‍ക്കും നാശം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

webdesk11: