Connect with us

kerala

ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ല; സര്‍ക്കാര്‍ സംവിധാനം ഇടപെടണം: വി.ടി ബല്‍റാം

ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

Published

on

കൊച്ചിയില്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യൂവിന്റെ മരണത്തില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് വി.ടി ബല്‍റാം പറഞ്ഞു. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.കേവലം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേ്‌സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും ഇനിയും മടിച്ചു നില്‍ക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണെന്ന് വി.ടി ബല്‍റാം ഓര്‍മിപ്പിച്ചു.

ഇന്ന് രാവിലെയാണ് നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു (27) മരിച്ചത്. രാവിലെ പത്തരയോടെ കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലെ മുറിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആലപ്പുഴ സ്വദേശിയാണ്. പങ്കാളിയുമായി ഉണ്ടായ ചില പ്രശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സ്യഹത്തുക്കള്‍ പറയുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗുജറാത്തില്‍ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് 4 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം

Published

on

ഗുജറാത്ത്: ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഗുജറാത്ത് ഫ്‌ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം.

നാല് തൊഴിലാളികളെയും ബറൂച്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയും ഒരാള്‍ പുലര്‍ച്ചെ 6 മണിയോടെയും മരണപ്പെടുകയായിരുന്നുവെന്ന് ദഹേജ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിഎം പാട്ടിദാര്‍ പറഞ്ഞു.നാല് തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Continue Reading

kerala

ഉത്ര കൊലപാതകകേസ്; അടിയന്തിര പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ ഹാജരാക്കി തട്ടിപ്പ്‌

അച്ഛന് ഗുരുതരമായ അസുഖമെന്ന് പറഞ്ഞാണ് പ്രതി സൂരജ് പരോളിന് ശ്രമിച്ചത്

Published

on

തിരുവനന്തപുരം: അടിയന്തിര പരോള്‍ ലഭിക്കാന്നതിനായി വ്യാജ രേഖ ഹാജരാക്കി തട്ടിപ്പ് നടത്തി ഉത്ര കൊലക്കേസ് പ്രതി. അച്ഛന് ഗുരുതരമായ അസുഖമെന്ന് പറഞ്ഞാണ് പ്രതി സൂരജ് പരോളിന് ശ്രമിച്ചത്. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അച്ഛന് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് പ്രതി വ്യാജ രേഖയാണ് ഹാജരാക്കിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ ആണ് സൂരജിന്റെ കള്ളം പൊളിഞ്ഞത്.

പരോളിനുവേണ്ടി സൂരജ് അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അച്ഛന് ഗുരുതര രോഗമാണെന്ന് ചൂണ്ടിക്കാട്ടി പരോള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ അച്ഛന് രോഗമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചു. ഇതിനോടൊപ്പം സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കിയിരുന്നു.

സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനായിരുന്നെങ്കിലും അതില്‍ ഗുരുതരമായ അസുഖമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ നല്‍കിയ മറുപടി. ഇതോടെയാണ് സൂരജ് നല്‍കിയത് വ്യാജ രേഖയാണെന്ന് വ്യക്തമായത്. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതില്‍ ഗുരുതര അസുഖമാണെന്ന് എഴുതിച്ചേര്‍ത്തതെന്നാണ് കണ്ടെത്തല്‍. തുടര്‍ന്നായിരുന്നു സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. അമ്മയായിരുന്നു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും.

Continue Reading

kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇബ്രാഹീം ആണ് മരിച്ചത്

Published

on

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇബ്രാഹീം ആണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പശുവിനെ അഴിക്കാന്‍ കാടിന് സമീപത്തേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Continue Reading

Trending