Features
ലോകം കീഴടക്കി സോഷ്യൽ മീഡിയ സൈറ്റുകൾ

പി കെ മുഹമ്മദലി കോടിക്കൽ
പുതിയ കാലത്ത് സോഷ്യൽ മീഡിയ സൈറ്റുകളുടെ പ്രാധാന്യം വർദ്ധിച്ചു വരുകയാണ്. എല്ലാ മേഖലകളിലും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളുടെ സേവനം അനിവാര്യമായി കൊണ്ടിരിക്കുകയാണ്. വലിയൊരു സൗഹൃദ കൂട്ടായ്മകൾക്ക് ഇതിലൂടെ രൂപം കൊടുക്കുകയും വ്യക്തികൾ മുതൽ സ്ഥാപനങ്ങൾ,സംഘടനകൾ, എന്നിങ്ങനെ സമസ്ത മേഖലകളെയും ഓൺലൈനായി കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാനു ള്ള വലിയൊരു ചട്ടകൂടായി സോഷ്യൽ മീഡിയകൾ മാറിയിരിക്കുകയാണ്. ലോകത്തെ മുഴുവൻ ജനങ്ങളെയും ഒരു വെർച്വൽ കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി പരസ്പരം ആശയ വിനിമയം സാധ്യമാക്കുക എന്നതാണ് എല്ലാം സോഷ്യൽ മീഡിയ സൈറ്റുകളുടെയും ലക്ഷ്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് മുതൽ ആരംഭിച്ച ആശയവിനിമയോപാധിയാണ് സോഷ്യൽ മീഡിയ.പ്രത്യാക കമ്മ്യൂണിറ്റികളായും ഗ്രൂപ്പുകളായും പ്രാദേശിക കൂട്ടായ്മകളായും ദിനേനെ ആളുകൾ സംഘടിച്ചുകൊണ്ടിരിക്കുകയാണ്.
ലോക രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയിലെല്ലാം അന്ധിപകരുന്നതും ആളിക്കത്തുന്നതുമെല്ലാം ഇന്ന് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെയാണ്. തെരഞ്ഞെടുപ്പുകൾ വിജയ പരാജയങ്ങൾ എന്നിങ്ങനെ എല്ലാത്തിനും കരുത്ത് പകരുന്നതിൽ സോഷ്യൽ മീഡിയകൾക്കുള്ള സ്ഥാനം ചെറുതല്ല.ത്വരിത ഗതിയിലുള്ള വളർച്ചയാണ് എല്ലാം സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾക്കും.ലോകം ഇതിനെ മുറുകെ പിടിച്ച് കൂട്ടായ്മകളാക്കി തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും വികാരങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യാനും വ്യക്തിഗത ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളും മുഹുർത്തങ്ങളും ലോകത്തോട് വിളിച്ച് പറയാനുള്ള ഒരേയൊരു വേദി സോഷ്യൽ മീഡിയ മാത്രമാണ്. ഒരു കമ്മ്യൂണിറ്റിയെ വളരെ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഒരു മനുഷ്യന്റെ എല്ലാം ഘട്ടങ്ങൾക്കും ഇന്ന് സോഷ്യൽ മീഡിയ വലിയ ഘടകമാണ്.
ആദ്യ കാലങ്ങളിൽ യുവാക്കൾ വിദ്യാർത്ഥികൾ തങ്ങളുടെ സുഹൃദ് വലയം വിപുലപെടുത്താനാണ് സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് എല്ലാം പ്രായാക്കാരും ഇതിന്റെ സേവനം ഉപയോഗപെടുത്തുന്നുണ്ട്. ഓൺലൈൻ സേവനങ്ങളിൽ വലിയ വിപ്ലവം സോഷ്യൽ മീഡിയക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബിസിനസ്സ് മേഖല യില വളർച്ചക്ക് സോഷ്യൽ മീഡിയകളുടെ പങ്ക് വളരെ വലുതാണ്. ബിസിനസ്സ് പരിപോഷിപ്പിക്കുന്നതിലും ബിസിനസ്സുകൾ സൃഷ്ടിക്കുന്നതിലും സോഷ്യൽ മീഡിയ സൈറ്റുകൾ നിരവധി അവസരങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് വെച്ചിട്ടുണ്ട്. പുതിയ കാലത്ത് വലിയ നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും സംഭവിക്കുന്നു. ഗൂഗിളിന്റെ പുതിയ കണക്കനുസരിച്ച് അധനികൃത ഉപയോക്താക്കളുടെ കടന്ന് കയറ്റം സോഷ്യൽ മീഡിയ സൈറ്റുകളുടെ സുരക്ഷിതത്വത്തിന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. വലിയതോതിലുള്ള സാമൂഹ്യ പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഒരു മുനുഷ്യന്റെ വിലപ്പെട്ട സമയവും അധ്വാനവും പാഴാകുന്ന ഇടം കൂടിയാണ് ഇത്. വിവാഹ ജീവിതങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ,ജോലി തുടങ്ങി പ്രധാന കാര്യങ്ങൾക്ക് ദോഷകരമായി ബാധിക്കുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇന്ന് സോഷ്യൽ മീഡിയ നേരിടുന്ന പ്രധാന വെല്ലുവിളി.
ആളുകകളയും സംഘടനകളെയും വൈകാരികമായി വ്യക്തിഹത്യ നടത്തുന്ന പ്രവണത ട്രോളിംഗ് എന്ന പേരിൽ ഇന്ന് വർദ്ധിച്ചു വരുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സാമൂഹത്തിൽ വലിയ വിവാദങ്ങൾക്ക് തിരി തെളിയിക്കുന്നുണ്ട്. മോഷണങ്ങൾക്കും കുറ്റകൃതങ്ങൾക്കെല്ലാം സോഷ്യൽ മീഡിയ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നിരവധി കേസുകളുടെ പിന്നാമ്പുറങ്ങൾ വായിക്കപെടുന്നുണ്ട്. സാമൂഹിക വിരുദ്ധമായ തെറ്റായ വാർത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത് സോഷ്യൽ മീഡിയയുടെ വലിയ കോട്ടമാണ്. ന്യൂജൻ കാലത്ത് നല്ല വശങ്ങൾക്ക് മാത്രം മുൻ തൂക്കം കൊടുത്ത് നല്ലത് മാത്രം സ്വകരിച്ച് സോഷ്യൽ മീഡിയ എന്ന വലിയ സൗഹൃദ കൂട്ടായ്മയിലൂടെ നമുക്ക് മുന്നേറാം. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള അനുദിനം ഉപയോക്താക്കൾ വർദ്ധിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകളെ നമുക്കൊന്ന് പരിചയപെടാം …
ഫെയ്സ് ബുക്ക്
നൂറു കോടിയിലധികം വ്യക്തികളെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തന്നെ ഏറ്റവുംവലിയ പ്രതിഭാസമായി മാറിയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഫെയ്സ് ബുക്ക്. ചെറിയ കാലങ്ങൾക്ക് കൊണ്ട് ലോക ജനതയുടെ ഇടയിൽ പുതിയ മാധ്യമ സങ്കൽപം തന്നെ സൃഷ്ടിക്കാൻ ഫെയ്സ് ബുക്കിന് കഴിഞ്ഞു. 2004 ഫെബ്രുവരി 4 ന് മസാച്യുസെറ്റ്സ് കേംബ്രിഡ്ജിലാണ് ഫെയ്സ് ബുക്കിന് ജന്മം കൊണ്ടത്.ഹാർഡ് വാർഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സക്കർബർഗിന്റെ തലയിലുദിച്ച ആശയമാണ് ഫെയ്സ് ബുക്ക്. ഇന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഫെയ്സ് ബുക്ക് കടന്നു കയറി. നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഗൂഗിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ളതും ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള ഇന്റർനെറ്റ് സൈറ്റ് കൂടിയാണിത്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ വൻ കുതിപ്പാണ് ഫെയ്സ് ബുക്ക്. ആഗോള തലത്തിൽ ഇരുന്നൂറിലധികം മേഖലകളിൽ ഫെയ്സ് ബുക്കിന്റെ സാന്നിധ്യം ഉണ്ട്. സാമൂഹികപരമായ പ്രശ്നങ്ങളിൽ ഫെയ്സ് ബുക്കിന്റെ പങ്ക് വലുതാണ്.ഒരോ ദിവസവും നാൽപത് കോടിയിലധികം ഫോട്ടോകളും 500 കോടിയിലധികം കമന്റുകളും ലൈക്കുകളും വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വാട്സ് ആപ്പ്
ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയ സംവിധാനമാണ് വാട്സ് ആപ്പ്. 2018 ജനുവരിയിലാണ് വാട്സപ്പ് ആപ്ലിക്കേഷൻ പുറത്തിറങ്ങിയത്. യാഹൂവിന്റെ മുൻ ജീവനക്കാരായ ബ്രയാൺ ആക്ടണും ജാൻ കോമും ചേർന്നാണ് വാട്സപ്പ് സ്ഥാപിച്ചത്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ വാട്സപ്പ് ഇങ്ക് ആണ് ആപ്ലിക്കേഷൻ സൃഷ്ടിച്ചത്. 2014 ഫെബ്രുവരിയിൽ 19.3 ബില്യൺ ഡോളറിന് ഫെയ്സ് ബുക്ക് ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ നെറ്റ് വർക്കിംഗ് സൈറ്റാണ് വാട്സപ്പ്. ലാറ്റിനമേരിക്ക,ഇന്ത്യൻ ഉപഭൂഖഢ്ഢം ,യൂറോപ്പ്യൻ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ ആശയ വിനിമയത്തിന്റെ പ്രാഥമിക മാർഗമാണ് ഇന്ന് വാട്‌സപ്പ്. ജനങ്ങൾക്ക് എളുപ്പത്തിൽ ചിലവില്ലാതെ ആശയ വിനിമയം നടത്താനുള്ള സംവിധാനമാണ് വാട്സപ്പ്
ഇൻസ്റ്റാഗ്രാം
സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നതിന് വേണ്ടി 2010 ഒക്ടോബറിൽ ആറിന് പുറത്തിറങ്ങിയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഉപഭോക്താക്കൾക്ക് ഫോട്ടോ എടുത്ത് ഡിജിറ്റൽ മാറ്റങ്ങൾ വരുത്തി പോസ്റ്റ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള എല്ലാവിധ സംവിധാനങ്ങളും ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇരുപത്തിയഞ്ചോളം ഭാഷകളിൽ ഇൻസ്റ്റാഗ്രാം കൈകാര്യം ചെയ്യാൻ പറ്റും. തുടക്ക കാലഘട്ടത്തിൽ ഐ ഫോൺ,ഐ പാഡ് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റഗ്രാമിന്റെ പിന്തുണ 2012 ഏപ്രിൽ മാസം മുതൽ ആൺഡ്രോയ്ഡ് ഫോണുകളിലേക്കും പിന്തുണ വ്യാപിപ്പിച്ചു. ഇൻസ്റ്റഗ്രാം കമ്പിനിയിലെ ജീവിനക്കാരെ സ്വന്തമാക്കി 2012 അവസാനത്തിൽ 1 ബ്രില്യൺ ഡോളർ നൽകി ഫെയ്സ് ബുക്ക് സ്വന്തമാക്കി. ഇന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും യുവാക്കളും ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണിത് .ഫോട്ടോകളും റിൽസുകളുമാണ് ഇതിലെ പ്രധാനം
ട്വിറ്റർ
ആഗോള തലത്തിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രചുര പ്രചാരം നേടിയ സോഷ്യൽ നെറ്റ് വർക്കിംഗ് ,മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് ട്വിറ്റർ. ട്വിറ്റുകൾ എന്ന പേരിൽ ചെറു സന്ദേശങ്ങളായാണ് ഇതിൽ ആശയ വിനിമയം സാധ്യമാവുന്നത്. 2006 ൽ ജാക്ക് ഡോർസെയാണ് കാലിഫോർണിയയിൽ ട്വിറ്ററിന് തുടക്കം കുറിച്ചത്. പോഡ്കാസ്റ്റിംഗ് കമ്പനിയായ ഓഡിയോയിലെ ജീവനക്കാക്കിടയിൽ വിവരങ്ങൾ കൈമാറാനായി ചെറു സന്ദേശങ്ങൾ അയക്കുക എന്ന ആശയത്തിൽ നിന്നാണ് കമ്പനി ഉദ്യോഗസ്ഥനായിരുന്ന ജാക്ക് ഡോർസെ ട്വിറ്റർ ആരംഭിക്കുന്നത്. 2006 മാർച്ച് 21 നാണ് ആദ്യ ട്വിറ്റ് അയക്കപ്പെട്ടത്. 2007 വർഷത്തോട് കൂടി ട്വിറ്റർ വൻ ജനസമ്മിതി നേടി. നൂറ്റി അൻപത് മില്യണിലധികം ഉപഭോക്താക്കൾ നിലവിൽ ട്വിറ്ററിനുണ്ട്.
യുട്യൂബ്
ഏറ്റവും പ്രചാരം നേടിയ വിഡിയോ ഷെയറിംഗ് നെറ്റ് വർക്കിംഗ് സൈറ്റാണ് യുട്യൂബ്. ചാഡ് ഹർലി,സ്റ്റീവ് ചെൻ,ജാവേദ് കരീം എന്നി മുൻ പേപാൽ ഉദ്യാഗസ്ഥരാണ് 2005 ൽ യുട്യൂബ് വികസിപ്പിച്ചെടുത്തത്. 2005 ഏപ്രിൽ 23 നാണ് ആദ്യമായി യുട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്തത്.ഉപജ്ഞാതാക്കളിലൊരാളായ ജാവേദ് കരിം സാൻഡിയാഗ്രേ മൃഗശാലയിലുള്ള രംഗം കാണിച്ച ‘മീ അറ്റ് ദ സൂ’ എന്ന പേരിലുള്ള വിഡിയോ ആണ് അപ്ലോഡ് ചെയ്തത്. നമുക്ക് സ്വന്തമായി വിഡിയോ നിർമ്മിച്ച് പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നുള്ളതാണ് യുടുബിന്റെ പ്രത്യാകത. ഇന്ന് നിരവധി പേരുടെ തൊഴിലിടം കൂടിയാണ് യുട്യൂബ് .നിലവിൽ ഗുഗിളിനാണ് യൂടൂബിന്റെ ഉടമസ്ഥവകാശം .ഗൂഗിളിന്റെ ഭാഗമായാണ് യൂട്യൂബ് പ്രവർത്തിക്കുന്നത്
ഫ്ളിക്കർ
പ്രമുഖ ഫോട്ടോ ഷെയറിംഗ് വിഡിയോ വെബ് സൈറ്റാണ് ഫ്ളിക്കർ. ഒരു ഓൺലൈൻ കമ്മ്യൂണിറ്റി കൂടിയായ ഫ്ളിക്കർ നിർമ്മിച്ചത് ലൂഡി കോർപ്പാണ്. 2004 നിർമ്മിതമായ ഫ്ളിക്കറിനെ 2005 ൽ യാഹു സ്വന്തമാക്കി. ബ്ലോഗർമാരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. എളുപ്പത്തിൽ വ്യക്തിഗത ഫോട്ടോകൾ അപ്ലോഡ് ചെയ്യാനും ഷെയർ ചെയ്യാനുമുള്ള സൗകര്യം ഫ്ളിക്കറിന് ഉണ്ട്.
മൈസ് പേസ്
ഏറ്റവും പഴയ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് മൈസ് പേസ്. ബ്ലോഗുകൾ എളുപ്പത്തിൽ പോസ്റ്റ് ചെയ്യാൻ സാധ്യമാകുന്നു എന്നതാണ് മൈസ്പേസിനെ ശ്രദ്ധേയമാക്കുന്നത്. ചിത്രങ്ങൾ,വിഡിയോകൾ ഓഡിയോ സംഗീതങ്ങളെല്ലാം ഇതിലൂടെ പങ്ക് വെക്കാം. പോപ്പ് സംഗീതജ്ഞനായ ജസ്റ്റിൻ ടിംബർലേക്കിന്റെയും സ്പെസിഫിക് മീഡിയായുടെയും നേതൃത്വത്തിൽ 2003 ആഗസ്തിലാണ് ഇതിന് രൂപം കൊടുത്തത്. കാലിഫോർണിയയിലെ ബിവർലി ഹിൽസ് ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 20 ദശലക്ഷത്തിലധികം സന്ദർശകർ മൈസ് പേസിനുണ്ട്. ഫെയ്സ് ബുക്കിന്റെ ആവിർ ഭാവം മുതലാണ് ഇതിന്റെ പ്രചാരം കുറഞ്ഞത്.
ഡിഗ്ഗ്
സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്ന് വിത്യസ്ത സ്ഥാനം അലങ്കരിക്കുന്ന മറ്റൊരു സോഷ്യൽ ന്യൂസ് സൈറ്റാണ് ഡിഗ്ഗ്. വാർത്തകളും കഥകളും വലിയ സ്റ്റോറികളും പങ്ക് വെക്കാൻ സാഹായിക്കുന്നു എന്നതാണ് ഡിഗ്ഗിനെ ആകർഷണിയമാക്കുന്നത്. 2004ൽ ന്യൂയോർക്ക് സിറ്റിയിലാണ് സ്ഥാപിതമായത്. ജെയ് ആൽഡസണും കെവിൻ റോസും ചേർന്നാണ് രൂപം കൊടുത്തത്. ബീറ്റാ വർക്ക് സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ്.
ബ്ലോഗർ
ബ്ലോഗുകൾ തയ്യാറാക്കാൻ സാഹായിക്കുന്ന വെബ്സൈറ്റാണ് ബ്ലോഗർ. 1999 ൽ പൈറ ലാബ്സ് ആണ് ബ്ലോഗറിന് രൂപം നൽകിയത്. 2003 ൽ പൈറ ലാബ് സിനെ ഗൂഗിൾ ഏറ്റെടുത്തതിനെ തുടർന്ന് ബ്ലോഗറിന്റെ ഉടമസ്ഥവകാശം ഗൂഗിൾ ഏറ്റെടുത്തു. ഗൂഗിൾ ഏറ്റെടുത്ത് ഇത് ജനകീയമാക്കുകയും അൻപതിലധികം ഭാഷകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനവും ബ്ലോഗറിനുണ്ട്.
ഗൂഗിൾ പ്ലസ്
ഗൂഗിളിൽ നിന്നുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ഗൂഗിൾ പ്ലസ്. 2011 ജൂൺ 28 ന് പുറത്തിറങ്ങിയ ഈ സൈറ്റിന് ചുരുങ്ങിയ കാലയളവിൽ തന്നെ 500 മില്ല്യനിലധികം ഉപയോക്താക്കൾ ഉണ്ട്.മറ്റുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളെ അപേക്ഷിച്ച് ഒരു സോഷ്യൽ ലെയറാണ് ഗൂഗിൾ പ്ലസ്.
ഓർക്കുട്ട്
ഗുഗിളിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് വെബ്സൈറ്റാണ് ഓർക്കുട്ട് . ഇന്ത്യയിലും ബ്രസീലിലുമാണ് ഇത് ഏറ്റവും കൂടുതൽ പ്രചാരം. 2004 ജനുവരിയിൽ ഗൂഗിളിലെ ഉയർന്ന ഉദ്യാഗസ്ഥൻ ഓർക്കുട്ട് ബുയുക്കോക്ക് ടെൻ ആണ് ഇത് സ്ഥാപിച്ചത്.ഇദ്ദേഹത്തിന്റെ നാമാർത്ഥമാണ് ഇതിന് ഓർക്കുട്ട് എന്ന് പേര് വന്നത്.
ലിങ്ക്ഡിൻ
പ്രൊഫഷണലുകളെ തമ്മിൽ കോർത്തിണക്കുന്ന ഒരു സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റാണ് ലിങ്ക്ഡിൻ. 2003 മെയ്യിൽ സ്ഥാപിതമായ ഈ പ്രൊഫഷണൽ നെറ്റ് വർക്കിംഗ് സൈറ്റ് ഇരുന്നൂറോളം രാജ്യങ്ങളിലായി 175 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉണ്ട്. ഈ സൈറ്റിലൂടെ ജോലി,ബിസിനസ് കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നു എന്നതാണ് സവിശേഷത. വ്യവസ്യായിയും എഴുത്തുകാരനുമായ അമേരിക്കയിലെ റീഡ് ഹോഫ് മാൻ കാലിഫോർണിയയിലെ മൗൺടെയ്ൻ വ്യൂ ആസ്ഥാനമാക്കിയാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. ഒമാഹ,ചിക്കാഗോ ,ന്യൂയോർക്ക്,ലണ്ടൻ,ഡബ്ളിൻ എന്നി സ്ഥലങ്ങളിലെല്ലാം ഇതിന് ആസ്ഥാന മന്ദിരങ്ങൾ ഉണ്ട്. 175 ദശ ലക്ഷത്തിലധികം ഉപയോക്താക്കൾ നിലവിൽ ഇതിനുണ്ട്. സാധരണ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിത്യസ്തമായി ബിസിനസ് രംഗത്തുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.
വിവിധ മേഖലകളിലെ ഉയർച്ചക്കും കൂട്ടായ്മക്കും വേണ്ടി ഇങ്ങനെ ചെറുതും വലുതുമായ നിരവധി സോഷ്യൽ മീഡിയ സൈറ്റുകളുണ്ട്.പിക്കാസ വെബ് ആൽബംസ്,ഫോട്ടോ ബക്കറ്റ്,വേഡ് പ്രസ്,ഇൻഡ്യാറോക്ക്സ്,ഭാരത് സ്റ്റുഡന്റ് കോം ഇങ്ങനെ നിരവധി സൈറ്റുകൾ ക്രമാതിതമായി വർദ്ധിച്ചു വരുന്നുണ്ട്.
Features
നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ
വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

ഇഖ്ബാല്‍ കല്ലുങ്ങല്‍
അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.
നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.
റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.
റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.
വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.
Features
ഒളവട്ടൂരിലെ ആദ്യവനിതാ ഡോക്ടര്‍ ഹാര്‍വാര്‍ഡിലേക്ക്

അശ്‌റഫ് തൂണേരി
കുഞ്ഞു അമീനക്ക് പലരേയും പോലെ ഇന്നതാവണമെന്ന് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊണ്ടോട്ടി, ഒളവട്ടൂര്‍, താഴെചാലില്‍ എം.സി മുഹമ്മദിന്റെയും മറിയം കോണിയകത്തിന്റേയും മകള്‍ മൊറയൂര്‍ വി.എച്ഛ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് മികച്ച മാര്‍ക്കോടെ സയന്‍സില്‍ പ്ലസ്ടു വിജയിച്ചതോടെയാണ് വീട്ടുകാര്‍ക്കും അവള്‍ക്ക് സ്വന്തവും ഡോക്ടറായാല്‍ കൊള്ളാമെന്ന് തോന്നിയത്. ഒളവട്ടൂര്‍ ഹയാത്തുല്‍ ഇസ്‌ലാം ഓര്‍ഫനേജ് യു.പി, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലാണ് പത്താംതരം വരെ പഠിച്ചത്. പാല ബ്രില്യന്റില്‍ പരിശീലനത്തിന് ശേഷം പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടി എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയായിരുന്നു. അത് ഒളവട്ടൂര്‍ ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടര്‍ എന്ന പദവിയിലേക്കുള്ള സന്ദര്‍ഭം കൂടിയായി മാറിയത് ചരിത്ര നിയോഗം. ബിരുദം നേടി ആറുമാസം മാത്രമാണ് ആര്‍.എം.ഒ ആയി മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചത്. പിന്നീടവര്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചു, കമ്മ്യൂണിറ്റി ഹെല്‍ത്‌കെയറില്‍ തന്റേതായ രീതിയില്‍ ശ്രമങ്ങള്‍ നടത്താന്‍. ഇപ്പോഴിതാ ലോകത്തെ മുന്‍നിര സര്‍വ്വകലാശാലയായ ഹാര്‍വാര്‍ഡില്‍ ഉന്നത പഠനത്തിന് പ്രവേശനം നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. ‘മാസ്റ്റേഴ്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറി’ എന്ന വിഷയത്തില്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പി.ജി ചെയ്യാന്‍ ഉടന്‍ അമേരിക്കയിലേക്ക് പറക്കാനിരിക്കുകയാണ് ഡോ.അമീന മുംതാസ്.
കുയി ഭാഷയും എച്ഛ്.ഐ.വി ബാധിതരായ കുട്ടികളും
ഒഡീഷയിലെ കാലഹാന്ദിയിലുള്ള സ്വസ്ഥിയ സ്വരാജ് സൊസൈറ്റിക്ക് കീഴിലായിരുന്നു ഡോ.അമീന 2022-ഫെബ്രുവരി മുതല്‍ 2023 മാര്‍ച്ച് വരെ പ്രവര്‍ത്തിച്ചത്. ഒഡീഷയിലെ പ്രധാന ഗോത്രജനതയായ, ഖോണ്ടുകള്‍ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രവിഭാഗങ്ങളാണ് കാലഹാന്ദിയില്‍ കൂടുതല്‍. അവര്‍ക്കുള്ള പ്രാഥമിക ചികിത്സയും ആരോഗ്യബോധവത്കരണവുമെല്ലാമാണ് നടത്തിയത്. കുയി എന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുക. ഒഡിയ ലിപിയില്‍ തന്നെയാണ് എഴുത്ത്. പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരാണ് കുയി ഭാഷ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മൊഴിമാറ്റി ചികിത്സക്ക് ഡോക്ടര്‍മാരെ സഹായിക്കുക. പട്ടിണിയിലൂടെ ഡയബറ്റിക് ആയി മാറിയ രോഗികള്‍ വരെ ഇവിടെയുണ്ട്. പാടത്തും മലയടിവാരങ്ങളിലും പണിയെടുക്കാന്‍ പോവുന്ന ഗോത്ര വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ ജോലി സ്ഥലത്ത് പോലും പ്രസവിക്കും. ജോലിക്കെത്തുന്നവര്‍ ഇടക്ക് വേദന തോന്നുമ്പോള്‍ പ്രസവിക്കുന്ന സാഹചര്യമാണ്. അതും കുത്തിയിരുന്നാണ് പ്രസവിക്കുക. ഇത്തരം നോര്‍മല്‍ ഡെലിവറി അറ്റന്റ് ചെയ്യാന്‍ പ്രാപ്തരായിക്കും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍. സ്വസ്ഥിയ സ്വരാജ് സൊസൈറ്റി നടത്തുന്ന ആശുപത്രിയില്‍ നിന്നും അവര്‍ ബേസിക് നഴ്‌സിംഗ് ഡിപ്ലോമ പരിശീലനം പൂര്‍ത്തിയാക്കുന്നത് ആരോഗ്യ സാക്ഷരത തീരെയില്ലാത്ത ഒരു സമൂഹത്തില്‍ വലിയ കാര്യമാണ്.
2023 മാര്‍ച്ച് മുതല്‍ സപ്തംബര്‍ വരെ മിസോറാമിലായിരുന്നു പ്രവര്‍ത്തനം. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ സൊകത്താര്‍ എന്ന വില്ലേജില്‍ മ്യാന്‍മറിലെ ആഭ്യന്തര കലാപത്തില്‍ പെട്ട ആളുകളെ ചികിത്സിച്ചു. ആശുപത്രി സൗകര്യങ്ങള്‍ തീരെയില്ലാത്ത ഈ പ്രദേശത്ത് നിന്ന് പട്ടാളക്കാരേയും സാധാരണക്കാരേയും പോരാട്ടത്തിനിറങ്ങിയവരെയുമെല്ലാം മാറി മാറി ചികിത്സിച്ചു. മിസോറാമിന്റെ അതിര്‍ത്തി ഗ്രാമത്തിലായതിനാല്‍ തന്നെ പലപ്പോഴും ബോംബ് പൊട്ടുന്ന ശബ്ദം കേട്ട നാളുകളുണ്ടെന്ന് ഡോ.അമീന ഓര്‍ക്കുന്നു. പിന്നീടാണ് ബീഹാറിലെ പാട്‌നയില്‍ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്‍ അഡ്വാന്‍സ് എച്ച്.ഐ.വി പ്രൊജക്ടില്‍ ജോലി നോക്കിയത്. 2024 ജൂലൈ അവസാനം വരെ അത് തുടര്‍ന്നു. ഗുരുതര എച്ഛ്.ഐ.വി ബാധിതരായ ആളുകളെയാണ് പരിചരിച്ചത്. പ്രതിരോധി ശേഷി കുറഞ്ഞതിനാല്‍ അത്തരക്കാര്‍ക്ക് പല തരം അണുബാധ വരും. ഇത്തരം രോഗികളെ ചികിത്സിക്കാന്‍ അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും തയ്യാറാവാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ എച്ഛ്.ഐ.വി ബാധിതരുള്ള പ്രദേശങ്ങളിലൊന്നാണ് പാട്‌ന. രോഗികളില്‍ ചെറിയ കുട്ടികളും ഏറെയുണ്ട്. മിക്കവാറും അമ്മമാരിലൂടേയാണ് ഇത് പകരുന്നത്. യഥാസമയത്ത് കണ്ടെത്താത്തതും സാമൂഹിക ഭയം മൂലം ചികിത്സക്കാത്തതും പുറത്ത് പറയാത്തതുമായ അനവധി കേസുകള്‍. അഞ്ചു വയസ്സുള്ള കുട്ടി പോലും ഉണ്ടായിരുന്നുവെന്നത് വല്ലാത്ത സങ്കടക്കാഴ്ചയാണെന്ന് ഡോ.അമീന മുംതാസ് ദു:ഖിതയാവുന്നു.
വെര്‍ബല്‍ ഓട്ടോപ്‌സി നടത്തേണ്ടി വന്നപ്പോള്‍
വാക്കാലുള്ള പോസ്റ്റ്മാര്‍ട്ടം ആണ് വെര്‍ബല്‍ ഓട്ടോപ്‌സി. മൃതശരീരമല്ല പകരം മരിച്ചയാളിന്റെ ബന്ധുവോ നാട്ടുകാരോ അയല്‍ക്കാരോ ആയ ആളുകളെ കീറിമുറിച്ച് ചോദ്യം ചെയ്ത് മരണ കാരണം കണ്ടെത്തുന്നു. പോസ്റ്റ്മാര്‍ട്ടത്തിന് സാങ്കേതിക സൗകര്യമില്ലാത്ത ലോകത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും വെര്‍ബല്‍ ഓട്ടോപ്‌സി പിന്തുടരുന്നുണ്ട്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പഠന ഭാഗമായി കേള്‍ക്കുന്ന ഈ രീതി കേരളത്തില്‍ അസാധാരണം.
ഒഡീഷയിലെ കാലാഹന്ദിയില്‍ വെച്ച് ഒരു യുവതി മരണപ്പെട്ടതിനെത്തുടര്‍ന്ന് വെര്‍ബല്‍ ഓട്ടോപ്‌സി നടത്താന്‍ നേതൃത്വം നല്‍കേണ്ടി വന്നു ഡോ.അമീനക്ക്. ഡോക്ടര്‍ക്ക് പുറമെ നഴ്‌സ്, ഹെല്‍ത് വര്‍ക്കര്‍ (ജോലി ചെയ്ത സ്വസ്ഥിയ സ്വരാജ് സൊസൈറ്റി മുഖേന പരിശീലനം കിട്ടിയവര്‍. സ്വസ്ഥ്യ സാദി എന്ന പേരില്‍ അറിയപ്പെടും), നാട്ടില്‍ സഹായത്തിനായുള്ള പ്രാദേശിക നിവാസികളായ ഫീല്‍ഡ് ആനിമേറ്റേഴ്‌സ് എന്നിവരായിരുന്നു സംഘത്തില്‍. എല്ലാ ദിവസവും ജോലിക്ക് പോകാറുള്ള യുവതിയാണ് പെട്ടെന്ന് ശരീരവേദനയും പനിയും അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുന്നത്. പനി, ചുമ, അണുബാധ എന്നിവ നേരത്തെ ഉണ്ടായില്ല. രക്തസ്രാവമോ മറ്റു ആഘാതങ്ങളോ ഒന്നുമില്ല. ബന്ധുക്കളും അയല്‍ക്കാരും കുട്ടികളുമായവരോടെല്ലാം വിവരങ്ങള്‍ തേടി. മരിക്കുന്ന തലേദിവസം വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവള്‍ക്ക് ഹൈഡ്രോഫോബിയയും എയറോഫോബിയയും ഉണ്ടെന്ന് മനസ്സിലാക്കി. മരണകാരണം പേവിഷബാധ ആയിരിക്കാം എന്നാണ് നിഗമനത്തിലെത്തിയത്.
രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ അനുഭവവും ആതുര സേവനരംഗത്തെ ആവശ്യകത മനസ്സിലാക്കി കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലും ആരോഗ്യരംഗത്തെ ഗവേഷണത്തിലേക്ക് ഡോ.അമീനയെ വഴിതെളിയിക്കുകയായിരുന്നു. അങ്ങിനെയാണ് ഹെല്‍ത്‌കെയര്‍ പ്രോഗ്രാമിന്റെ ഡിസൈനിംഗും ഇംപ്ലിമെന്റേഷനും വിശദമായി മനസ്സിലാക്കാന്‍ ഗ്ലോബല്‍ ഹെല്‍ത് ഡെലിവറിയില്‍ വിശദ പഠനമാവാമെന്നും ആ അന്വേഷണം ഹാര്‍വാര്‍ഡിലും എത്തിച്ചേരുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് മേഖലയില്‍ ഇന്ത്യയില്‍ പലേടങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും തനിക്ക് ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നു അവര്‍. രോഗ കാരണവും മറ്റും കൃത്യമായി കണ്ടെത്താനുള്ള കാലതാമസം, ഇനി കണ്ടെത്തിയാലും അതിന് ശേഷമുള്ള സ്റ്റിഗ്മയും മാനസികമായി സാമൂഹിക പിന്തുണയില്ലാത്ത ക്രമവുമെല്ലാം നമ്മുടെ ചുറ്റുപാടിലുണ്ട്. ഇത് മാറേണ്ടതുണ്ട്. പഠനം പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കായി വേറിട്ട പരിചരണ രീതികള്‍ കൊണ്ടുവരാമെന്ന മോഹം കൊണ്ടുനടക്കുന്നു ഡോ.അമീന മുംതാസ്. ലോകത്ത് പൊതുജനാരോഗ്യ പഠനത്തിന് ഒന്നാം റാങ്കുള്ള ഒരു സര്‍വ്വകലാശാലയില്‍ പഠിക്കാനാവുമെന്ന് സ്വപ്‌നേപി പോലും നിനക്കാത്ത ഒരാള്‍, തന്റെ ശ്രമകരമായ നീക്കങ്ങൡലൂടെ ആ ഉയരങ്ങളിലേക്കുള്ള പടവുകളിലേക്ക് കയറാനിരിക്കുന്നു. പക്ഷെ താങ്ങാനാവാത്ത ഫീസ് ഇപ്പോഴും നേരിയ തടസ്സമായി മുമ്പിലുണ്ട്. രണ്ടു വര്‍ഷത്തേക്ക് 1 കോടി 41 ലക്ഷം ഇന്ത്യന്‍ രൂപയോളമാണ് (1,68,992 അമേരിക്കന്‍ ഡോളര്‍) മൊത്തം പഠനത്തിനുള്ള തുക. ചില സ്‌കോളര്‍ഷിപ്പിലൂടേയും ലോണിലൂടേയും അഭ്യുദയകാംക്ഷികളുടെ പിന്തുണയാലും സ്റ്റുഡന്‍സ് ലോണിലൂടേയും 1,00,992 ഡോളര്‍ ലഭിച്ചു. രണ്ടു വര്‍ഷത്തേക്ക് ഏകദേശം 57 ലക്ഷം ഇന്ത്യന്‍ രൂപ ഇനിയും വേണം. ഒന്നാം വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 10 ലക്ഷത്തോളം രൂപയുടെ കുറവ് ഉണ്ട്. ഈ മാസം അവസാന വാരം അമേരിക്കയിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതുമാണ്. മലപ്പുറത്തിന്റെ അഭിമാനമായി ഒരു പെണ്‍കുട്ടി ഹാര്‍വാര്‍ഡില്‍ ചേരാനിരിക്കെ, ആ അപൂര്‍വ്വ സന്ദര്‍ഭത്തെ സാമ്പത്തികമായി സഹകരിച്ച് നാം ഏറ്റെടുക്കേണ്ടതുണ്ട്. സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിവുള്ള സംഘടനകളോ ശേഷിയുള്ള വ്യക്തികളോ മലപ്പുറത്തെയും മലയാളത്തേയും ലോകാടിസ്ഥാനത്തില്‍ പ്രതിനിധീകരിക്കുന്ന ആ മിടുക്കിയെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് പ്രതീക്ഷ.
Features
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല