Connect with us

kerala

എസ്എൻഡിപി എല്ലാകാലത്തും വിശ്വാസികൾക്കൊപ്പമെന്ന് തുഷാർ വെള്ളാപ്പള്ളി

ഇവിടെ ഹിന്ദുക്കൾ നബിയെയോ യേശുദേവനെയോ പരിഹസിക്കുന്നില്ല. മിത്താണെന്ന് പറയാനുള്ള വ്യാഖ്യാനങ്ങൾ ആ മതങ്ങളിലുമുണ്ട്. എന്നാൽ അത്തരത്തിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോയെന്നും തുഷാർ ചോദിച്ചു.

Published

on

എല്ലാ കാലത്തും എസ്എൻഡിപി വിശ്വാസികൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും അത് തുടരുമെന്നും എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.സ്പീക്കർ ഷംസീറിന്റെ പ്രസ്താവനയോടെ പ്രതികരിച്ച് എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇവിടെ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണം അംഗീകരിച്ച് നൽകില്ല.ഇവിടെ ഹിന്ദുക്കൾ നബിയെയോ യേശുദേവനെയോ പരിഹസിക്കുന്നില്ല. മിത്താണെന്ന് പറയാനുള്ള വ്യാഖ്യാനങ്ങൾ ആ മതങ്ങളിലുമുണ്ട്. എന്നാൽ അത്തരത്തിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോയെന്നും തുഷാർ ചോദിച്ചു.

kerala

നിയമനം ലഭിച്ചില്ല; ആശമാര്‍ക്ക് പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും നിരാഹാര സമരത്തിലേക്ക്

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു

Published

on

ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെ പ്രതിഷേധത്തിനു പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിലേക്ക്. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 30% ല്‍ താഴെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് ഏപ്രില്‍ 2 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്താന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്.

സിപിഒ റാങ്ക് ലിസ്റ്റിലുള്ള 967 വനിതാ ഉദ്യോഗാര്‍ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിച്ചുള്ളത്. ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയില്‍ പ്രവേശിച്ചതെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ രണ്ട് മുതല്‍ നിരാഹാരത്തിലേക്ക് ഇവര്‍ കടക്കുന്നത്. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാര്‍ ആവശ്യമാണ്, എന്നാല്‍ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല.

പൊലീസ് സേനയിലെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിച്ചിരുന്നു. ഉയര്‍ന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

Continue Reading

kerala

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത് 588 കുട്ടികള്‍

2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ 18ന് താഴെയുള്ള 588 കുട്ടികള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്ന 14 ഡി- അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു.

ലഹരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക്‌നെറ്റിലെ അജ്ഞാത മാര്‍ക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് പുറമെ, മറ്റ് ഏജന്‍സികളുടെ സഹായം തേടിയേക്കും. ലഹരിക്കേസുകളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

Continue Reading

kerala

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്

Published

on

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതിനിടെ അഭിമന്യുവിനെയും ആല്‍ഫിനെയും കാണാതാവുകയായിരുന്നു. ഇവര്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending