മുംബൈ: വീട്ടിലെ ചിതലരിച്ച കട്ടിലിനടിയില്‍ ഒളിച്ചിരുന്ന 39 പാമ്പുകളെ പിടികൂടി. മഹാരാഷ്ട്രയിലെ ഗോണ്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് സ്നേക് റെസ്ക്യൂവര്‍മാര്‍ പാമ്പുകളെ പുറത്തെടുത്തത്. പിന്നീട് പാമ്പുകളെ സമീപത്തെ കാട്ടില്‍ വിട്ടയച്ചു.
സീതാറാം ശര്മെന്നയാളുടെ വീട്ടിലാണ് സംഭവം. 20 വര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന്റെ കട്ടിലയുടെ ഒരു ഭാഗം ചിതലരിച്ച് നശിച്ചു പോയിരുന്നു. കഴിഞ്ഞ ആഴ്ച വീട്ടുജോലിക്കാരി കട്ടില വൃത്തിയാക്കുമ്പോഴാണ് ഒരു ചെറിയ പാമ്പിനെ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പാമ്പുകള്‍ ഉള്ളതായി മനസ്സിലായി. ഇതോടെ പാമ്പ് പിടുത്തക്കാരെ വിളിച്ചുവരുത്തി 39 പാമ്പുകളെയും പുറത്തെടുക്കുകയായിരുന്നു.