Connect with us

kerala

വാഹനത്തിന്റെ കണ്ണാടിയുടെ ദ്വാരത്തില്‍ പാമ്പ്; സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടിരിക്കെ യുവാവിന് കടിയേറ്റു

ബൈക്ക് നിർത്തിയിരുന്ന സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല

Published

on

കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചു കൊണ്ടിരിക്കെ യുവാവന് പാമ്പുകടി ഏറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ് സ്വദേശി മുഹമ്മദിനെയാണ് ശംഖ്‌വരയൻ കടിച്ചത്.

കല്ലാച്ചി ടാക്സി സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബൈക്ക് നിർത്തിയിരുന്ന സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല. സ്കൂട്ടിയുടെ മുൻവശത്ത് കണ്ണാടി ഉണ്ടായിരുന്നില്ല. ഈ ദ്വാരത്തിൽ ഒളിച്ചിരുന്ന പാമ്പ് വണ്ടി ഓടിക്കുന്നതിനിടെ ഇടതു കൈക്ക് കടിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

ഇ-മെയിലിലൂടെ അയച്ച ചോദ്യപ്പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്ന് പി അജീഷിനെതിരെ എഫ്‌ഐആറില്‍ പറയുന്നു

Published

on

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ് കോളജിലെ പ്രിന്‍സിപ്പല്‍ പി അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് കേസടുത്തതിന് പിന്നാലെയാണ് കോളജിന്റെ നടപടി. ഇ-മെയിലിലൂടെ അയച്ച ചോദ്യപ്പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്ന് പി അജീഷിനെതിരെ എഫ്‌ഐആറില്‍ പറയുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തിരുന്നത്. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ വഞ്ചിച്ചെന്നും എഫ്‌ഐആറിലുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്ററുകളിലും നിരീക്ഷകരെ നിയോഗിക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതോടെ കോളജില്‍ നിന്ന് കാസര്‍കോട് ഗവ. കോളജിലേക്ക് പരീക്ഷാ സെന്റര്‍ മാറ്റിയിരുന്നു.

Continue Reading

kerala

പാലക്കാട് മണ്ണാര്‍ക്കാട് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കാഞ്ഞിരപ്പുഴയില്‍ പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

പാലക്കാട് മണ്ണാര്‍ക്കാട് മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴയില്‍ പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ കുടുംബം പാങ്ങോട് നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. രണ്ട് ദിവസമായിട്ടും വെട്ടുവീരന്‍ വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് മക്കളാണ് ഇയാളെ അന്വേഷിച്ച് പാങ്ങോട് ഉന്നതിയിലെ വീട്ടിലേക്ക് എത്തുന്നത്. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വെട്ടുവീരന്റെ മൃതദേഹം വീട്ടില്‍ നിന്ന് മക്കള്‍ കണ്ടെത്തുന്നത്. നിലവില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് ബന്ധുക്കളും പൊലീസും പറയുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Continue Reading

kerala

10 ലക്ഷം കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍; പൂനെയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്‌റുത്ത് ഖൈസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

പൂനെയില്‍ പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. പൂനെയിലെ ദീനാനാഥ് മംഗേഷ്‌കര്‍ ആശുപത്രിയിലായില്‍ തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്‌റുത്ത് ഖൈസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയെ ചികിത്സിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ മുന്‍കൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകി യുവതിയെ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ച ശേഷമായിരുന്നു ചികിത്സ നല്‍കിയത്.

ഇരട്ട പെണ്‍കുട്ടികള്‍ക്ക് യുവതി ജന്മം നല്‍കിയതെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതി പ്രസവിച്ച സസൂന്‍ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്.

Continue Reading

Trending